Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്: ലേലം പൂര്‍ത്തിയായി, ആറ് കോടിപതികള്‍... മോനു ഗൊയാത്ത് മിന്നും താരം

മുംബൈ: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലേക്കുള്ള താരങ്ങളുടെ ലേലം പൂര്‍ത്തിയായി. രണ്ടു ദിവസങ്ങളിലായി മുംബൈയിലാണ് ലേലം നടന്നത്. നിരവധി റെക്കോര്‍ഡുകളാണ് ഈ സീസണിലെ ലേലത്തില്‍ തകര്‍ന്നുവീണത്. ആറു താരങ്ങള്‍ ഒരു കോടിയിലേറ രൂപയ്ക്കാണ് ഇത്തവണ വിവിധ ടീമുകളിലെത്തിയത്. ലേലത്തിന്റെ ആദ്യദിനമാണ് കോടിപതികളെ കണ്ടത്. രണ്ടാം ദിനം ഒരാള്‍ക്കു പോലും ഒരു കോടി ലഭിച്ചില്ല. ആകെ 200 താരങ്ങളാണ് രണ്ടു ദിനങ്ങളിലായി നടന്ന ലേലത്തിലുണ്ടായിരുന്നത്.

1

ഇന്ത്യയുടെ മോനു ഗൊയാത്താണ് ലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന റെക്കോര്‍ഡിന് അവകാശിയായത്. 1.51 കോടി രൂപയ്ക്കു ഹരിയാന സ്റ്റീലേഴ്‌സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. 20 ലക്ഷം രൂപയായിരുന്നു ഗൊയാത്തിന്റെ അടിസ്ഥാന വില. ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെ താരവും ഇന്ത്യക്കാരന്‍ തന്നെ 1.29 കോടി രൂപയ്ക്ക് തെലുഗു ടൈറ്റാന്‍സിലെത്തിയ രാഹുല്‍ ചൗധരിയാണ് ഈ നേട്ടത്തിനുടമയായത്. ദീപക് ഹൂഡ (1.15 കോടി), നിതിന്‍ തോമര്‍ (1.15 കോടി) എന്നിവരെ യഥാക്രം ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സും പൂനേരി പള്‍ത്താന്‍സും വാങ്ങി. റിഷാങ് ദേവഡിഗ 1.11 കോടിക്കു യുപി യോദ്ധയിലുമെത്തി. ഇറാന്‍ താരം ഫസല്‍ അറ്റ്രാക്കെയിലെ ഒരു കോടിക്കാണ് യു മുംബൈ സ്വന്തമാക്കിയത്.

ലേലത്തിന്റെ രണ്ടാംദിനത്തിലെ വിലകൂടിയ താരമായത് പ്രശാന്ത് കുമാര്‍ റായ് ആയിരുന്നു. 79 ലക്ഷം രൂപയ്ക്കു യുപി യോദ്ധയാണ് താരത്തെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ചന്ദ്രന്‍ രഞ്ജിത്തിനെ 61.25 കോടി രൂപയ്ക്കു ദബാങ് ഡല്‍ഹി കൈക്കലാക്കി. പവന്‍ കുമാര്‍ (52.8 ലക്ഷം, ബെംഗളൂരു ബുള്‍സ്), വികാഷ് ഖണ്ഡോല (47 ലക്ഷം, ഹരിയാന സ്റ്റീലേഴ്‌സ്), ധര്‍മരാജ് (46 ലക്ഷം, യു മുംബൈ), വിശാല്‍ മാനെ (45 ലക്ഷം, ദബാങ് ഡല്‍ഹി) എന്നിവരാണ് ലേലത്തിന്റെ രണ്ടാംദിനത്തിലെ മുഖ്യ ആകര്‍ഷണങ്ങള്‍.

PKL
Story first published: Friday, June 1, 2018, 14:17 [IST]
Other articles published on Jun 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+