For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL: ഇത്തവണ കപ്പ് ഞങ്ങള്‍ക്ക് തന്നെ, കാരണമുണ്ട്! പുനേരി പള്‍ത്താന്‍ താരം പറയുന്നു

മുംബൈ: പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ആര് കപ്പ് നേടുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത വിധത്തില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ കിരീട സാധ്യതയില്‍ വളരെ മുന്നിലുള്ള ടീമുകളിലൊന്നാണ് പുനേരി പള്‍ത്താന്‍. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം പോയിന്റ് പട്ടികയില്‍ മുന്‍നിരയിലുണ്ട്. ഇപ്പോഴിതാ ഇത്തവണ കപ്പ് പുനേരി പള്‍ത്താന്‍ നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളായ അഭിനേഷ് നടരാജന്‍. ടീമിനൊപ്പം തുടര്‍ച്ചയായി മൂന്നാം സീസണ്‍ കളിക്കുകയാണ് അഭിനേഷ്.

ശക്തമായ ആങ്കില്‍ ഹോള്‍ഡിങ്ങിലൂടെ റൈറ്റ് കോര്‍ണറില്‍ മികവ് കാട്ടുന്ന അഭിനേഷ് ടീമിന്റെ കരുത്തിനെക്കുറിച്ചും തുറന്ന് പറയുന്നു. ആക്രമണോത്സകതയാണ് ഇത്തവണ ടീമിന്റെ പ്രധാന കരുത്തെന്നാണ് താരം പറയുന്നത്. എതിരാളികളുടെ കരുത്ത് നോക്കാതെ തങ്ങളുടെ പദ്ധതി നടപ്പിലാക്കാനാണ് ടീം ശ്രമിക്കുന്നതെന്നാണ് അഭിനേഷ് പറയുന്നത്. സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ ടീമിലെ സാഹചര്യത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഇത്തവണ അസ്ലം മുസ്തഫ എന്ന യുവനായകന് കീഴിലാണ് പുനേരി പള്‍ത്താന്‍ കളിക്കുന്നത്. ഫസല്‍ അത്രാചലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിരുന്ന ടീമാണ് പുനേരി പള്‍ത്താന്‍. ഇപ്പോള്‍ യുവനായകന് കീഴിലേക്കെത്തിയപ്പോള്‍ ടീമിന് എന്ത് മാറ്റമാണ് ഉണ്ടായതെന്നാണ് അഭിനേഷ് പറയുന്നത്. 'രണ്ട് പേരും വ്യത്യസ്തരായ താരങ്ങളാണ്. ഫസല്‍ അനുഭവസമ്പന്നനായ നായകനാണ്. എന്നാല്‍ അസ്ലം യുവതാരമാണ്. 2023ലെ സീസണിലാണ് അസ്ലം ആദ്യമായി ടീമിനെ നയിക്കുന്നത്.

എന്നാല്‍ അവന്റെ തന്റെ ജോലി മികച്ച രീതിയില്‍ ചെയ്യുന്നു. ഭാവിയില്‍ കൂടുതല്‍ അനുഭവസമ്പത്തിലേക്കെത്തുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനത്തിലേക്കെത്താന്‍ സാധിക്കും'-അഭിനേഷ് പറഞ്ഞു. ടീം ഇത്തവണ അഡ്വാന്‍സ് ടാക്കിളുകള്‍ ചെയ്യുന്നുണ്ടെന്നാണ് അഭിനേഷ് പറയുന്നത്. ഇതിലൂടെ കൂടുതല്‍ പോയിന്റ് ലക്ഷ്യമിടുന്നു. 'വശങ്ങളില്‍ നിന്ന് അഡ്വാന്‍സ് ടാക്കിളുകള്‍ ടീമുകള്‍ ചെയ്യുന്നു. ചില താരങ്ങള്‍ക്ക് പിഴവുകള്‍ സംഭവിച്ചാലും അതിനെ തടുക്കാനുള്ള മുന്‍ കരുതലിലാണ് ടീം ഒന്നാകെയുള്ളത്.

kabaddi

എല്ലാ പദ്ധതികളും ടീമെന്ന നിലയില്‍ ഒന്നിച്ചാണ് എടുക്കുന്നത്. താരങ്ങള്‍ തമ്മില്‍ മികച്ച ധാരണയാണുള്ളത്. ഇത് ടീമിന്റെ മുന്നേറ്റത്തിന് സഹായിക്കുന്നു. അവസാന സീസണില്‍ പരിക്ക് ടീമിനെ കാര്യമായി ബാധിച്ചു. അസ്ലം മുസ്തഫ, മോഹിത് ഗോയത്ത് എന്നിവര്‍ക്ക് പരിക്കേറ്റത് ടീമിന്റെ കിരീടത്തിലേക്കുള്ള കുതിപ്പിനെ ബാധിച്ചു. എന്നാല്‍ ഇത്തവണ പുനേരി പള്‍ത്താന്‍ കപ്പിലേക്കെത്തും. ഞങ്ങളുടെ ആത്മവിശ്വാസം വലുതാണ്. ഇത്തവണ കപ്പിലേക്കെത്തുമെന്ന് ഉറപ്പാണ്' അഭിനേഷ് കൂട്ടിച്ചേര്‍ത്തു.

നിലവിലെ പോയിന്റ് പട്ടികയില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്സാണ് തലപ്പത്ത്. 15 മത്സരത്തില്‍ നിന്ന് 63 പോയിന്റാണ് ജയ്പൂരിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള പുനേരി പള്‍ത്താന് 14 മത്സരത്തില്‍ നിന്ന് 60 പോയിന്റുണ്ട്. 11 ജയവും 2 തോല്‍വിയും ഒരു ടൈയുമാണ് ടീം വഴങ്ങിയത്. 54 പോയിന്റോടെ ദബാങ് ഡല്‍ഹി കെസി മൂന്നാം സ്ഥാനത്തും 45 പോയിന്റോടെ ഹരിയാന സ്റ്റീലേഴ്സ് നാലാം സ്ഥാനത്തുമാണുള്ളത്. ഈ നാല് ടീമുകളിലൊന്ന് കിരീടത്തിലേക്കെത്താനാണ് സാധ്യത കൂടുതല്‍.

Story first published: Friday, January 26, 2024, 17:40 [IST]
Other articles published on Jan 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+