ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു തുടക്കമിട്ട കബഡി ഫ്രാഞ്ചൈസി ലീഗായ പ്രോ കബഡി ലീഗ് (PKL) ഓരോ സീസണ്‍ കഴിയുന്തോറും കൂടുതല്‍ ആരാധക പിന്തുണ നേടിയെടുത്തു കൊണ്ടിരിക്കുകയാണ്. 11ാം സീസണാണ് ഉടന്‍ ആരംഭിക്കാനിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെയും കളിക്കാരെയും കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങള്‍ക്കായി ആരാധകര്‍ പ്രധാനമായും ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയാണ്.
12 ടീമുകളാണ് നിലവില്‍ കബഡി ലീഗില്‍ മാറ്റുരയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിന്റെ അടിസ്ഥാനത്തില്‍ ഈ ടീമുകള്‍ക്കു റാങ്കിങ് നല്‍കിയാല്‍ ആദ്യത്തെ ആറു സ്ഥാനങ്ങളിലുണ്ടാവുക ആരൊക്കെയാണെന്നു നോക്കാം. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ്, ത്രെഡ്‌സ് തുടങ്ങിയ പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമുകളിലെ ഫോളോവേഴ്‌സിന്റെ അടിസ്ഥാനത്തിലാണിത്.

ടോപ്പ് സിക്‌സില്‍ ആരെല്ലാം
സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ആദ്യത്തെ ആറു സ്ഥാനങ്ങളിലുള്ള ടീമുകളെടുത്താല്‍ ബെംഗളൂരു ബുള്‍സ്, പാറ്റ്‌ന പിറേറ്റ്‌സ്, പുനേരി പള്‍ത്താന്‍, യു മുംബ, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, ദബാങ് ഡല്‍ഹി കെസി എന്നിവരാണുള്ളത്.
വിവിധ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലായി 2.156 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ബെംഗളൂരുവാണ് തലപ്പത്തുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ അവരെ ഫോളോ ചെയ്യുന്നത് 833K പേരാണ്. ഫേസ്ബുക്കിലാവട്ടെ ഒരു മില്ല്യണ്‍ ഫോളോവേഴ്‌സ് ബെംഗളൂരു ബുള്‍സിനുണ്ട്. എക്‌സില്‍ 228K ഫോളോവേഴ്‌സും ത്രെഡ്‌സില്‍ 95.5k ഫോളോവേഴ്‌സും അവരെ പിന്തുടരുന്നുണ്ട്.
ഏറ്റവുമധികം തവണ പികെഎല്ലില്‍ ചാംപ്യന്‍മാരായ പാറ്റ്‌നയാണ് ഫോളേവേഴ്‌സിന്റെ കാര്യത്തില്‍ രണ്ടാമത്. 1.58 മില്ല്യണ്‍ ഫോളോവേഴ്‌സാണ് അവര്‍ക്കുള്ളത്. ഇതില്‍ കൂടുതല്‍ പേരും എക്‌സിലാണ്. ഇന്‍സ്റ്റഗ്രാമില്‍ 327kയും ഫേസ്ബുക്കില്‍ 633kയും എക്‌സില്‍ 587kയും ത്രെഡ്‌സില്‍ 36kയും ഫോളോവേഴ്‌സ് പാറ്റ്‌ന ടീമിനുണ്ട്.
ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന ഫ്രാഞ്ചൈസി പുനേരി പള്‍ത്താനാണ്. നിലവില്‍ പ്രോ കബഡി ലീഗിലെ ചാംപ്യന്‍മാര്‍ കൂടിയാണ് അവര്‍. സോഷ്യല്‍ മീഡിയയില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി അവര്‍ക്കു 1.447 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 447kയും ഫേസ്ബുക്കില്‍ 835kയും എക്‌സില്‍ 123kയും ത്രെഡ്‌സില്‍ 42.7kയും പേരാണ് അവരെ ഫോളോ ചെയ്യുന്നതെന്നു കണക്കുകള്‍ പറയുന്നു.
യു മുംബയാണ് ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ നാലാമത്. 1.404.2 മില്ല്യണ്‍ ഫോളോവേഴ്‌സാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കുള്ളത്. രണ്ടാം സീസണിലെ പികെഎല്ലിലെ ജേതാക്കള്‍ കൂടിയാണ് അവര്‍. ഇന്‍സ്റ്റഗ്രാമില്‍ 274kയും ഫേസ്ബുക്കില്‍ 961 kയും എക്‌സില്‍ 139kയും ത്രെഡ്‌സില്‍ 30.2kയും ഫോളോവേഴ്‌സ് യു മുംബ ടീമിനുണ്ട്.
ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്തു പ്രഥമ സീസിലെ ചാംപ്യന്‍മാരായിട്ടുള്ള ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ടീമാണ്. 1.248 മില്ല്യണ്‍ ഫോളോവേഴ്‌സാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 325kയും ഫേസ്ബുക്കില്‍ 740kയും എക്‌സില്‍ 149kയും ത്രെഡ്‌സില്‍ 34.3kയും പേരാണ് ജയ്പൂര്‍ ടീമിനെ ഫോളോ ചെയ്യുന്നത്.
ആറാമതുള്ള ദബാങ് ഡല്‍ഹി കെസിക്കു 1.178 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ആകെയുള്ളത്. എട്ടാം സീസണില്‍ കിരീടം നേടിയിട്ടുള്ള ഫ്രാഞ്ചൈസി കൂടിയാണ് അവര്‍. ഇന്‍സ്റ്റഗ്രാമില്‍ 200kയും ഫേസ്ബുക്കില്‍ 901kയും എക്‌സില്‍ 77.4kയും പേര്‍ ദബാങ് ടീമിനെ ഫോളോ ചെയ്യുന്നുണ്ട്. ത്രെഡ്‌സിലെ കണക്കുകള്‍ ലഭ്യമല്ല.