Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League 2023: കൂടുതല്‍ റെയ്ഡ്, ടാക്കിള്‍ പോയിന്റ് ആര്‍ക്കൊക്കെ? ഇവരാണ് ബെസ്റ്റ്

പ്രോ കബഡി ലീഗിന്റെ പത്താം സീസണ്‍ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളോടെ പുരോഗമിക്കുകയാണ്. ബെംഗളൂരുവിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇപ്പോള്‍ പോരാട്ടം പൂനെയിലെത്തിക്കഴിഞ്ഞു. ഈ മാസം 15 മുതലുള്ള മല്‍സരങ്ങളെല്ലാ നടന്നത് പൂനെയാണ്. സീസണില്‍ 31 മല്‍സരരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുളളത് പൂനെ പള്‍ത്താനാണ്. അഞ്ചു മല്‍സരങ്ങളില്‍ നാലിലും വിജയിക്കാന്‍ പൂനെയ്ക്കായിട്ടുണ്ട്.

ബംഗാള്‍ വാരിയേഴ്‌സാണ് പൂനെയ്‌ക്കൊപ്പം മിന്നുന്ന പ്രകടനവുമായി ചാംപ്യന്‍ഷിപ്പില്‍ മുന്നേറുന്ന മറ്റൊരു ടീം. നാലു മല്‍സരങ്ങളില്‍ ജയിച്ച അവര്‍ക്കും പൂനെയ്ക്കും തുല്യ പോയിന്റാണുള്ളത്. പക്ഷെ ബംഗാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ചതിനാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു ഇറങ്ങേണ്ടി വരികയായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും മോശം പ്രകടനം നടത്തി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത് തെലുഗു ടൈറ്റന്‍സാണ്. ഒരു മല്‍സരത്തില്‍പ്പോലും ഇത്തവണ ജയിക്കാന്‍ സാധിക്കാത്ത ഏക ടീം അവരാണ്.

prokabadileague

ലീഗിലെ ഇതുവരെ കഴിഞ്ഞ മല്‍സരങ്ങളെടുത്താല്‍ മിന്നുന്ന പ്രകടനം നടത്തി കൂടുതല്‍ പോയിന്റ് നേടിയ റെയ്ഡര്‍മാരെയും ഡിഫന്‍ഡര്‍മാരെയും നമുക്കു കാണാന്‍ സാധിക്കും. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം. റെയ്ഡര്‍മാരുടെ ലിസ്റ്റില്‍ തലപ്പത്തുള്ളത് ബംഗാള്‍ വാരിയേഴ്‌സിന്റെ മനീന്ദര്‍ സിങാണ്. ആറു മല്‍സരങ്ങളില്‍ നിന്നും 61 പോയിന്റാണ് അദ്ദേഹത്തിനുള്ളത്.

മനീന്ദര്‍ സിങിനു തൊട്ടുപിറകിലായി യുപി യോദ്ധാസിന്റെ സുരേന്ദര്‍ ഗില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 60 പോയിന്റ് അദ്ദേഹത്തിന്റെ പക്കലുണ്ട്. മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ദബാങ് ഡല്‍ഹിയുടെ നവീന്‍ കുമാര്‍, ബെംഗളൂരു ബുള്‍സിന്റെ ഭരത്, തെലുഗു ടൈറ്റന്‍സിന്റെ പവന്‍ സെഹ്‌റാവത്ത് എന്നിവരാണ്.

വെറും നാലു മല്‍സരങ്ങളില്‍ നിന്നും 56 പോയിന്റാണ് നവീന്‍ കുമാര്‍ സ്വന്തമാക്കിയത്. ഭരത് ആറു മല്‍സരങ്ങളില്‍ നിന്നും 55 പോയിന്റും സെഹ്‌റാവത്ത് അഞ്ചു മല്‍സരങ്ങളില്‍ നിന്നും 53 പോയിന്റും നേടിയിട്ടുണ്ട്. ഇനി മികച്ച ഡിഫന്‍മാരുടെ കാര്യമെടുത്താലും അവിടെയും ബംഗാള്‍ വാരിയേഴ്‌സിനു തന്നെയാണ് ആധിപത്യം. ഡിഫന്‍ഡര്‍മാരിലും തലപ്പത്ത് ബംഗാള്‍ താരമാണ്. ശുഭം ഷിന്‍ഡെയാണ് ബംഗാളിനു വേണ്ടി പ്രതിരോധത്തില്‍ കസറി കൂടുതല്‍ പോയിന്റ് കൈക്കലാക്കിയത്.

prokabadileague

ബംഗാള്‍ വാരിയേഴ്‌സിനായി ആറു മല്‍സരങ്ങളില്‍ കളിച്ച ഷിന്‍ഡെ 22 പോയിന്റോടെയാണ് ഏറ്റവും മുന്നിലുള്ള്. മറ്റൊരു ഡിഫന്‍ഡറും ഇത്തവണ 20നു മുകളില്‍ പോയിന്റ് ലീഗില്‍ നേടിയിട്ടില്ല. രണ്ടാംസ്ഥാനം പുനേരി പള്‍ത്താന്റെ മുഹമ്മദ്രെസ് ഷല്‍ഡോയ് ആണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു ലഭിച്ചത് 17 പോയിന്റാണ്.

തമിഴ് തലൈവാസിന്റെ സാഹില്‍ ഗുലിയയാണ് മൂന്നാംസ്ഥാനത്ത്. നാലു മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ബെംഗളുരു ബുള്‍സിന്റെ സൗരഭ് നന്ദല്‍, യുപി യോദ്ധാസിന്റെ സുമിത് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. നന്ദലിനു ആറു മല്‍സരങ്ങളില്‍ നിന്നും 16ഉം ഒരു മല്‍സരം കുറവ് കളിച്ച സുമിത്തിന് 15ഉം പോയിന്റുണ്ട്.

Story first published: Thursday, December 21, 2023, 16:10 [IST]
Other articles published on Dec 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+