Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League 2023: നര്‍വാള്‍ vs സെഹ്‌റാവത്ത്, ആരാണ് ബെസ്റ്റ്? അറിയാം

പ്രോ കബഡി ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റെയ്ഡര്‍മാരായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരങ്ങളാണ് പര്‍ദീപ് നര്‍വാളും പവന്‍ സെഹ്‌റാവത്തും. കണക്കുകള്‍ നോക്കിയാല്‍ നര്‍വാളാണ് ഏറ്റവും കേമനെന്നു കാണാം. സെഹ്‌റാവത്താവട്ടെ പല റെക്കോര്‍ഡുകളും തകര്‍ത്ത് ഉയരങ്ങളിലേക്കു കുതിക്കുകയുമാണ്. ഈ രണ്ടു പേരില്‍ ആരാണ് പ്രോ കബഡി ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റെയ്ഡര്‍?

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു സീസണുകളിലായി ചര്‍ച്ചയും മുറുകുകയാണ്. ആരാധകരും വിദഗ്ധരുമെല്ലാം ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവരില്‍ ആരാണ് ബെസ്‌റ്റെന്നു നമുക്കു പരിശോധിക്കാം.

PARDEEP NARWAL

ബെംഗളൂരു ബുള്‍സിനൊപ്പം ലീഗില്‍ അരങ്ങേറിയവരാണ് നര്‍വാളും സെഹ്‌റാവത്തും. രണ്ടാം സീസണിലൂടെയാണ് നര്‍വാള്‍ അരങ്ങേറിയതെങ്കില്‍ മൂന്നാം സീസണിലൂടെയാണ് സെഹ്‌റാവത്ത് തുടക്കം കുറിച്ചത്. കൂടുതല്‍ സീസണുകള്‍ കളിച്ചവരെയെടുത്താല്‍ നര്‍വാളിനാണ് മുന്‍തൂക്കം. പരിക്കു കാരണം അരങ്ങേറ്റ സീസണിലെ ആദ്യ മല്‍സരത്തിനു ശേഷം സെഹ്‌റാവത്തിനു പിന്നീട് സീസണിലുടനീളം കളിക്കാനുമായിരുന്നില്ല.

സെഹ്‌റാവത്തുമായി താരതമ്യം ചെയ്യുമ്പോള്‍ അധികം പരിക്കുകള്‍ പിടിപെട്ടിട്ടില്ലാത്ത താരമാണ് നര്‍വാള്‍. പ്രോ കബഡി ലീഗില്‍ സെഹ്‌റാവത്തിനേക്കാള്‍ 49 മല്‍സരങ്ങള്‍ കൂടുതല്‍ അദ്ദേഹത്തിനു കളിക്കാനായത് ഇതു ശരിവയ്ക്കുകയും ചെയ്തിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ നര്‍വാളാണ് ബെസ്‌റ്റെന്നു ഇതില്‍ നിന്നും വ്യക്തവുമാണ്.

നമ്പറുകള്‍ നോക്കിയാല്‍ 157 മല്‍സരങ്ങളില്‍ നിന്നും 1610 പോയിന്റുകള്‍ നര്‍വാള്‍ നേടിയിയിട്ടുണ്ട്. ഒരു മല്‍സരത്തില്‍ 10.2 പോയിന്റെന്നതാണ് അദ്ദേഹത്തിന്റെ ശരാശരി. എന്നാല്‍ സെഹ്‌റാവത്തിന്റെ പ്രകടനത്തിലേക്കു വരികയാണെങ്കില്‍ 108 മല്‍സരങ്ങളില്‍ നിന്നും 1070 പോയിന്റാണ് സമ്പാദ്യം. ഒരു കളിയിലെ ശരാശരി പോയിന്റാവട്ടെ 9.44 ആണ്. ഇവിടെയും നര്‍വാള്‍ തന്നെയാണ് ഒരുപടി മുകളിലെന്നു കാണാന്‍ കഴിയും.

Pawan Sehrawat

നേട്ടങ്ങളിലേക്കു വന്നാല്‍ പാറ്റ്‌ന പിറേറ്റ്‌സിനൊപ്പം മൂന്നു പ്രോ കബഡി ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കാന്‍ നര്‍വാളിനായിട്ടുണ്ട്. ടീമിന്റെ ഈ കിരീട വിജയങ്ങളിലെല്ലാം നിര്‍ണായക പങ്കുവഹിക്കാനും അദ്ദേഹത്തിനായിരുന്നു. ലീഗിന്റെ മൂന്ന്, നാല്, അഞ്ച് സീസണുകളിലായിരുന്നു പാറ്റ്‌ന വിജയികളായത്. ഇവയില്‍ മൂന്ന്, അഞ്ച് സീസണുകളില്‍ ടൂര്‍ണമെന്റിലെ മികച്ച റെയ്ഡറായി തിരഞ്ഞെടുക്കപ്പെട്ടത് നര്‍വാളായിരുന്നു. കൂടാതെ നാലാം സീസണില്‍ ടീമിനായി കൂടുതല്‍ പോയിന്റ് നേടിയതും അദ്ദേഹം തന്നെ.

സെഹ്‌റാവത്താവട്ടെ ഇതുവരെ ഒരേയൊരു പ്രോ കബഡി ലീഗ് കിരീടം മാത്രമേ നേടിയിട്ടുള്ളൂ. ആറാം സീസണില്‍ ബെംഗളുലു ബുള്‍സിനൊപ്പമായിരുന്നു നേട്ടം. മൂന്നു സീസണുകളില്‍ കൂടുതല്‍ പോയിന്റെടുത്ത താരമായി അദ്ദേഹം മാറിയിട്ടുണ്ട്. പക്ഷെ ഇവയില്‍ ഒരു തവണ മാത്രമേ ടീമിനെ ജേതാക്കളാക്കാന്‍ സാധിച്ചുള്ളൂ. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ സെഹ്‌റാവത്തിനേക്കാള്‍ കേമന്‍ നര്‍വാള്‍ തന്നെയാണെന്നു നമുക്കു ഉറപ്പിച്ചു പറയാം.

Story first published: Thursday, December 14, 2023, 18:22 [IST]
Other articles published on Dec 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+