For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pro Kabaddi League 2023: ഒരു കളിയില്‍ കൂടുതല്‍ ടാക്കിള്‍ പോയിന്റ് നേടിയ ടീമേത്? അറിയാം

പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ മല്‍സരങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഹൈദരാബാദ് പാദത്തിലെ മല്‍സരങ്ങളാണ് നടക്കുന്നത്. 86 മല്‍സരങ്ങള്‍ സീസണില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 132 മല്‍സരങ്ങളാണ് ലീഗ് ഘട്ടത്തിലുള്ളത്. ഫെബ്രുവരി 21നാണ് ലീഗ് ഘട്ടം സമാപിക്കുക. തുടര്‍ന്നാണ് പ്ലേഓഫ് മല്‍സരങ്ങള്‍.

ഡിഫന്‍ഡര്‍മാരുടെ മിടുക്ക് കൊണ്ട് ഒരു ടീമിനു ലഭിക്കാറുള്ള ടാക്കിള്‍ പോയിന്റുകള്‍ ഏതൊരു മല്‍സരത്തിലും വളരെ നിര്‍ണായകമാണ്. ലീഗിന്റെ ഇതുവരെയുള്ള 10 സീസണികളിലെ ചരിത്രത്തില്‍ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം ടാക്കിള്‍ പോയിന്റുകളുമായി ചരിത്രം കുറിച്ച ടീം ഏതാണെന്നു നോക്കാം.

PUNERI PALTAN

പുനേരി പള്‍ത്താന്‍ ടീമിന്റെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡുള്ളത്. ഈ സീസണിലെ പ്രോ കബഡി ലീഗിലെ 25ാമത്തെ മല്‍സരത്തിലായിരുന്നു അവരുടെ വമ്പന്‍ നേട്ടം. ബംഗാള്‍ വാരിയേഴ്‌സിനെ അവര്‍ 49-19നു തകര്‍ത്തുവിട്ട കളിയിലായിരുന്നു ഇത്. ക്യാപ്റ്റന്‍ അസ്ലം ഇനാംദാറും മോഹിത് ഗൊയാത്തുമാണ് പ്രതിരോധ നിരയില്‍ മിന്നുന്ന പ്രകടനവുമായി പള്‍ത്താന് ആധികാരിക വിജയം സമ്മാനിച്ചത്. യഥാക്രമം 10ഉം 12ഉം ടാക്കിള്‍ പോയിന്റുകള്‍ ഇരുവരും ടീമിനു നേടിക്കൊടുക്കുകയായിരുന്നു.

ബംഗാള്‍ വാരിയേഴ്‌സിന്റെ റെയ്ഡര്‍മാര്‍ക്കു കളിയില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ പള്‍ത്താന്റെ ഡിഫന്‍ഡര്‍മാര്‍ അനുവദിച്ചില്ല. പുതുതായെത്തിയ മുഹമ്മദ്രെസ ചിയാനെ ആറു പോയിന്റുകള്‍ നേടിയപ്പോള്‍ ഗൗരവ് ഖാത്രി അഞ്ചും അഭിനേഷ് നടരാജന്‍ നാലു പോയിന്റും നേടി. കളിയില്‍ 37 ടാക്കിള്‍ പോയിന്റുകളാണ് പള്‍ത്താന്‍ ടീം വാരിക്കൂട്ടിയത്.

മുന്‍ സീസണുകളിലേതു പോലെ ഇത്തവണത്തെ പ്രോ കബഡി ലീഗിലും മികച്ച പ്രകടനമാണ് പള്‍ത്താന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 12 ടീമുകളുടെ ലീഗില്‍ നിലവില്‍ അവര്‍ രണ്ടാംസ്ഥാനത്തുണ്ട്. തലപ്പത്തുള്ള നിലവിലെ ചാംപ്യന്‍മാരായ ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്‌സിനേക്കാള്‍ മൂന്നു പോയിന്റിനു മാത്രം പിറകിലാണ് പള്‍ത്താന്‍ ടീം. അവസാനത്തെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ചാണ് അവരുടെ കുതിപ്പ്. വരാനിരിക്കുന്ന മല്‍സരങ്ങളിലും ഇതേ മികവ് തുടരാന്‍ തന്നെയായിരിക്കും ഇനി പള്‍ത്താന്റെ ശ്രമം.

PUNERI PALTAN

15 മല്‍സരങ്ങളില്‍ നിന്നും 11 ജയവും രണ്ടു വീതം തോല്‍വിയും സമനിലയുമടക്കം 63 പോയിന്റാണ് ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. പുനേരി പള്‍ത്താന്‍ ഒരു മല്‍സരം കുറച്ചാണ് സീസണില്‍ കളിച്ചത്. 11 മല്‍സരങ്ങളില്‍ ജയിച്ച അവര്‍ രണ്ടെണ്ണത്തില്‍ തോറ്റപ്പോള്‍ ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു. 60 പോയിന്റ് പള്‍ത്താനുണ്ട്. റെയ്ഡര്‍ ത്രയങ്ങളായ അസ്ലം ഇനാംദാര്‍, പങ്കജ് മൊഹിത്തെ, മോഹിത് ഗൊയാത്ത് എന്നിവരുടെ മിന്നുന്ന പ്രകടനമാണ് സീസണില്‍ പള്‍ത്താന്റെ കുതിപ്പിനു പ്രധാന കാരണം.

13 മല്‍സരങ്ങളില്‍ നിന്നും 99 പോയിന്റുകള്‍ അസ്ലം ഇനാംദാര്‍ നേടിക്കഴിഞ്ഞു. ഇത്രയു മല്‍സരങ്ങളില്‍ നിന്നും മോഹിത്തിനു ലഭിച്ചത് 97 പോയിന്റുകളാണ്. പ്രതിരോധത്തിലേക്കു വരികയാണെങ്കില്‍ 50 ടാക്കിള്‍ പോയിന്റുകള്‍ നേടിയ മുഹമ്മദ്രെസ ചിയാനെയാണ് പള്‍ത്താന്റെ ഹീറോ.

Story first published: Wednesday, January 24, 2024, 14:56 [IST]
Other articles published on Jan 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+