Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League 2023: ഫൈനല്‍ ടൈ ആയാല്‍ എന്തു സംഭവിക്കും? നിയമം ഇങ്ങനെ

പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ കലാശപ്പോരാട്ടം നാളെ (മാര്‍ച്ച് 1) നടക്കാനിരിക്കുകയാണ്. ഹൈദരാബാദിലെ ജിഎംസി ബാലയോഗി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കാനിരിക്കുന്ന കലാശപ്പോരില്‍ പുനേരി പള്‍ത്താനും ഹരിയാന സ്റ്റീലേഴ്‌സുമാണ് കൊമ്പുകോര്‍ക്കുക. രാത്രി എട്ടു മണിക്കാണ് മല്‍സരം തുടങ്ങുന്നത്.

ആവേശകരമായ ആദ്യ സെമിയില്‍ മൂന്നു തവണ ജേതാക്കളായ പാറ്റ്‌ന പിറേറ്റ്‌സിനെ 37-21നു തോല്‍പ്പിച്ചാണ് പുനേരി ഫൈനലിലേക്കു കുതിച്ചത്. രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനെ 27-31ന് ഹരിയാന ഞെട്ടിക്കുകയായിരുന്നു. ഇതോടെ ഇത്തവണത്തെ പ്രോ കബഡി ലീഗില്‍ പുതിയ ചാംപ്യന്‍മാരെ കാണാന്‍ സാധിക്കുമെന്നുറപ്പായിരിക്കുകയാണ്. കാരണം പുനേരിയും ഹരിയാനയും ഇതുവരെ കിരീട നേടാന്‍ സാധിച്ചിട്ടില്ലാത്ത ടീമുകളാണ്.

PKL FINAL

40 മിനിറ്റ് ദൈര്‍ഘ്യമുള്ള മല്‍സരത്തില്‍ പലപ്പോഴും ടീമുകള്‍ ഒരേ സ്‌കോറില്‍ എത്താനും മല്‍സരം ടൈയില്‍ കലാശിക്കാനുമുള്ള സാധ്യത കൂടുതലാണ്. ലീഗ് ഘട്ടത്തില്‍ നിരവധി ടൈ പോരാട്ടങ്ങളും കണ്ടിരുന്നു. പിന്നീട് പ്ലേഓഫിലെ ഒരു മല്‍സരവും ടൈയില്‍ കലാശിച്ചിരുന്നു. എലിമിനേറ്ററില്‍ തമിഴ് തലൈവാസും യുപി യോദ്ധാസും തമ്മിലുള്ള മല്‍സരമായിരുന്നു 36-36നു പിരിഞ്ഞത്. തുടര്‍ന്നു ടൈബ്രേക്കറില്‍ തലൈവാസ് വിജയം കൊയ്യുകയുമായിരുന്നു.

ഫൈനലില്‍ പുനേരിയും ഹരിയാനയും തമ്മിലുള്ള പോരാട്ടം നിശ്ചിത സമയത്തു ടൈയില്‍ കലാശിച്ചാല്‍ എന്തു സംഭവിക്കും? പ്രോ കബഡി ലീഗിന്റെ ടൈബ്രേക്കര്‍ നിയമത്തെക്കുറിച്ചറിയാം. രണ്ടു ടീമുകള്‍ക്കും അഞ്ചു റെയ്ഡുകള്‍ വീതമായിരിക്കും ടൈബ്രേക്കറില്‍ ലഭിക്കുക. അഞ്ചു വ്യത്യസ്ത റെയ്ഡര്‍മാരെ ടീമുകള്‍ ഉപയോഗിക്കുകയും വേണം.

ഏഴു കളിക്കാരെ വീതമാണ് രണ്ടു ടീമുകള്‍ക്കും മാറ്റില്‍ (mat) ഇറക്കാന്‍ സാധിക്കുക. മല്‍സരത്തില്‍ ആദ്യം റെയ്ഡ് നടത്തുന്ന ടീം തന്നെയായിരിക്കും ടൈ ബ്രേക്കറിലും ആദ്യം റെയ്ഡ് നടത്തുന്നത്. ഔട്ടോ, റിവൈവലോ ഉണ്ടാവില്ല, പകരം ടച്ച് പോയിന്റ് മാത്രമേ പരിഗണിക്കുകയുള്ളൂ. ടൈബ്രേക്കറിലെ അഞ്ചു റെയ്ഡുകള്‍ക്കു ശേഷം കൂടുതല്‍ പോയിന്റ് നേടുന്ന ടീമായിരിക്കും മല്‍സരത്തില്‍ വിജയം നേടുന്നത്.

Story first published: Thursday, February 29, 2024, 20:53 [IST]
Other articles published on Feb 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+