For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pro Kabaddi League 2023: എന്താണ് ഓറഞ്ച് ബാന്‍ഡ്, ഗ്രീന്‍ ബാന്‍ഡ്? അര്‍ഹത ആര്‍ക്കെല്ലാം, അറിയാം

പ്രോ കബഡീ ലീഗിന്റെ 10ാം സീസണിലെ മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മുംബൈ പാദത്തിലെ മല്‍സരങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ഇത്തവണയും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ ത്രില്ലിങ് ഫൈനലില്‍ പുനേരി പള്‍ത്താനെ വീഴ്ത്തിയായിരുന്നു ജയ്പൂരിന്റെ കിരീടധാരണം. കബഡിയെന്നത് ടീം ഗെയിമാണെങ്കിലും വ്യക്തിഗത മികവ് പുലര്‍ത്തുന്ന കളിക്കാരെ പുരസ്‌കാരം നല്‍കി ആദരിക്കാറുമുണ്ട്.

രാജ്യത്തിനു കബഡിയില്‍ പ്രതിഭാശികളായ പല റെയ്ഡര്‍മാരെയും ഡിഫന്‍ഡര്‍മാരെയുമെല്ലാം സമ്മാനിച്ചത് പ്രോ കബഡി ലീഗാണ്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സും വിക്കറ്റുമെടുക്കുന്ന താരങ്ങള്‍ക്കു ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ സമ്മാനിക്കുന്നതു പോലെ കബഡി ലീഗിലും അവാര്‍ഡുകള്‍ നല്‍കാറുണ്ട്. ഓറഞ്ച് ബാന്‍ഡ്, ഗ്രീന്‍ ബാന്‍ഡ് എന്നിവയാണിത്. ഇതു എന്താണൈന്നും മുന്‍ ജേതാക്കള്‍ ആരൊക്കെയാണെന്നുമറിയാം.

PRO KABADDI LEAGUE

സീസണ്‍ അവസാനിച്ചതിനു ശേഷമാണ് ലീഗിലെ മികച്ച ഡിഫന്‍ഡറെ ഓറഞ്ച് ബാന്‍ഡ് നല്‍കി ആദരിക്കാറുള്ളത്. ടൂര്‍ണമെന്റിലുടനീളം കൂടുതള്‍ ടാക്കിള്‍ പോയിന്റുകള്‍ നേടിയിട്ടുള്ള താരമാണ് ഈ പുരസ്‌കാരത്തിനു അവകാശിയാവുക. ഏതൊരു ടീമിന്റെയും സ്ഥിരതയാര്‍ന്ന പ്രകടനത്തിനു പിന്നില്‍ ഡിഫന്‍ഡര്‍മാര്‍ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടു തന്നെ ഏതൊരു ഡിഫന്‍ഡറുടെയും വലിയ സ്വപ്‌നമാണ് ഓറഞ്ച് ബാന്‍ഡെന്നു നിസംശയം പറയാം.

ഗ്രീന്‍ ബാന്‍ഡ് സമ്മാനിക്കാറുള്ളത് ഒരു സീസണിലെ ഏറ്റവും മികച്ച റെയ്ഡര്‍ക്കാണ്. കബഡിയില്‍ എല്ലായ്‌പ്പോഴും പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കാറുള്ളത് റെയ്ഡര്‍മാരാണ്. പ്രോ കബഡി ലീഗില്‍ ഒരു ടീം വിജയം കൊയ്തു മന്നേറണമെങ്കില്‍ അവരുടെ റെയ്ഡര്‍മാര്‍ കസറിയേ തീരൂ. സീസണിനു ശേഷം ഏറ്റവുമധികം റെയ്ഡ് പോയിന്റുകള്‍ ലഭിക്കുന്ന താരത്തിനാണ് ഗ്രീന്‍ ബാന്‍ഡ് നല്‍കാറുള്ളത്.

പ്രോ കബഡി ലീഗിന്റെ ചരിത്രമെടുത്താല്‍ മൂന്നു തവണ മികച്ച റെയ്ഡര്‍ക്കുള്ള ഗ്രീന്‍ ബാന്‍ഡ് സ്വന്തമാക്കിയ ഏക താരം പവന്‍ സെഹ്‌റാവത്താണ്. ഓറഞ്ച് ബാന്‍ഡിലേക്കു വന്നാല്‍ ഫസെല്‍ അത്രാചെലി, മഞ്ജീത് ചില്ലാര്‍ എന്നിവര്‍ രണ്ടു തവണ വീതം ഓറഞ്ച് ബാന്‍ഡിനു അവകാശികളായിട്ടുണ്ട്. പ്രഥമ സീസണില്‍ ഗ്രീന്‍ ബാന്‍ഡ് രാഹുല്‍ ചൗധരിക്കും (146 പോയിന്റ്) ഓറഞ്ച് ബാന്‍ഡ് ഫസെല്‍ അത്രാചലിക്കുമായിരുന്നു (52 പോയിന്റ്).

കഴിഞ്ഞ നാലു സീസണുകളെടുത്താല്‍ മൂന്നിലും മികച്ച റെയ്ഡര്‍ക്കുള്ള ഗ്രീന്‍ഡ് ബാന്‍ഡ് പവന്‍ സെഹ്‌റാവത്ത് നിലനിര്‍ത്തുകയായിരുന്നു. ആറു മുതല്‍ എട്ടു വരെയുള്ള സീസണുകളില്‍ യഥാക്രമം 271, 346, 304 റെയ്ഡ് പോയിന്റുകള്‍ നേടിയാണ് പവന്‍ പുരസ്‌കാരം ചൂടിയത്. അവസാനത്തെ സീസണില്‍ ഗ്രീന്‍ ബാന്‍ഡ് അര്‍ജുന്‍ ദേശ്വാളിനും ഓറഞ്ച് ബാന്‍ഡ് അങ്കുഷിനുമായിരുന്നു. 296 റെയ്ഡ് പോയിന്റുകളാണ് അര്‍ജുന്‍ സ്വന്തമാക്കിയതെങ്കില്‍ 89 ടാക്കിള്‍ പോയിന്റുകള്‍ അങ്കുഷും കൈക്കലാക്കി.

Story first published: Tuesday, January 9, 2024, 15:06 [IST]
Other articles published on Jan 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+