For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pro Kabaddi League 2023: ഗുജറാത്തിന്റെ ഓള്‍ടൈം റെക്കോഡ് പഴങ്കഥ, ചരിത്രം കുറിച്ച് പുനേരി പള്‍ത്താന്‍

പ്രോ കബഡി ലീഗിന്റെ 10ാം സീസണില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കഴിഞ്ഞ തവണത്തെ റണ്ണറപ്പായ പുനേരി പള്‍ത്താന്‍. ഗുജറാത്ത് ജയന്റ്‌സിന്റെ പേരിലായിരുന്ന ഓള്‍ടൈം റെക്കോര്‍ഡാണ് പുനേരി പഴങ്കഥയാക്കിയത്. കബഡി ലീഗിന്റെ ഒരു സീസണില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന റെക്കോര്‍ഡ് നേരത്തേ ഗുജറത്തിനു അവകാശപ്പെട്ടതായിരുന്നു. ഇതാണ് സ്വപ്‌നതുല്യമായ കുതിപ്പിലൂടെ പുനേരി തിരുത്തിയത്.

ലീഗിന്റെ ആറാം സീസണിലായിരുന്നു ഗുജറാത്ത് ജയന്റ്‌സിന്റെ ചരിത്രനേട്ടം. അന്നു 22 മല്‍സരങ്ങളില്‍ നിന്നും 93 പോയിന്റായിരുന്നു അവരുടെ സമ്പാദ്യം. സീസണില്‍ ഇതിനു മുമ്പോ, ശേഷമോ ലീഗ് ഘട്ടത്തില്‍ മറ്റൊരു ടീമും ഇത്രയുമധികം പോയിന്റ് നേടിയിരുന്നില്ല.

PUNERI PALTAN

പക്ഷെ പുനേരി ഈ സീസണില്‍ ഈ ചരിത്രം തിരുത്തിയിരിക്കുകയാണ്. യുപി യോദ്ധാസുമായുള്ള കളിയില്‍ ജയിച്ചതോടെ രണ്ടു പോയിന്റ് കൂടി പുനേരി തങ്ങളുടെ അക്കൗണ്ടിലേക്കു ചേര്‍ത്തിരുന്നു. ഇതോടെ 22 മല്‍സരങ്ങളില്‍ നിന്നും 96 പോയിന്റ് നേടാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു.

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ആദ്യത്തെ സെമി ഫൈനലിലേക്കു പുനേരി പള്‍ത്താന്‍ നേരിട്ടു യോഗ്യത കരസ്ഥമാക്കിയത്. നിലവിലെ ചാംപ്യന്‍മാരായ ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് രണ്ടാമതെത്തി സെമിയില്‍ കടന്ന മറ്റൊരു ടീം. ഗുജറാത്ത് ജയന്റ്‌സിന്റെ റെക്കോര്‍ഡ് തിരുത്തുന്നതിനു അരികെ വരെ ജയ്പൂരും എത്തിയിരുന്നെങ്കിലും നേരിയ വ്യത്യാസത്തില്‍ അതു നഷ്ടമായി. 22 മല്‍സരങ്ങളില്‍ നിന്നും 92 പോയിന്റാണ് അവരുടെ സമ്പാദ്യം.

ഈ സീസണിലെ പ്രോ കബഡി ലീഗിന്റെ ലീഗ് ഘട്ടത്തില്‍ മാരക ഫോമിലായിരുന്നു പുനേരി പള്‍ത്താന്‍. 22 മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് പൂനെ ആസ്ഥാനമായുള്ള ടീം പരാജയപ്പെട്ടത്. 17 മല്‍സരങ്ങളില്‍ ജയിച്ച പുനേരി രണ്ടു കളിയില്‍ തോല്‍ക്കുകയും മൂന്നെണ്ണത്തില്‍ ടൈ വഴങ്ങുകയും ചെയ്തു. +253 എന്ന സ്‌കോര്‍ വ്യത്യാസത്തിലാണ് ലീഗ് ഘട്ടത്തില്‍ പുനേരി ഫിനിഷ് ചെയ്തത്.

PUNERI PALTAN

പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഗുജറാത്ത് ജയന്റ്‌സിനും ലീഗ് ഘട്ടത്തിലെ 22 മല്‍സരങ്ങളില്‍ 17 എണ്ണം ജയിക്കാനായിരുന്നു. പക്ഷെ അന്നു അവര്‍ പുനേരി പള്‍ത്താനേക്കാള്‍ (രണ്ട്) ഒരു മല്‍സരം കൂടുതല്‍ (മൂന്ന്) തോറ്റിരുന്നു. രണ്ടു മല്‍സരങ്ങള്‍ ടൈയാവുകയും ചെയ്തു. ഇതോടെയാണ് ഗുജറാത്തിനു 93 വോയിന്റ് ലഭിച്ചത്.

ഈ സീസണിലെ ലീഗ് ഘട്ടത്തില്‍ പുനേരി പള്‍ത്താനെ തോല്‍പ്പിക്കാനായത് രണ്ടു ടീമുകള്‍ക്കു മാത്രമാണ്. ആദ്യത്തെ ടീം ഹരിയാന സ്റ്റീലേഴ്‌സായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15നു പൂനെയിലെ ബലേവാഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മല്‍സരത്തില്‍ 44-39നു പുനേരിയെ ഹരിയാന വീഴ്ത്തുകയായിരുന്നു.

അതിനു ശേഷം പുനേരിക്കു പരാജയം സമ്മതിക്കേണ്ടി വന്നത് ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനോടാണ്. കഴിഞ്ഞ മാസം 13നു ജയ്പൂരിലെ എസ്എംഎസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് പുനേരിയെ പിങ്ക് പാന്തേഴ്‌സ് അടിയറ പറയിക്കുകയായിരുന്നു.

Story first published: Saturday, February 24, 2024, 8:57 [IST]
Other articles published on Feb 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+