Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League 2023: കബഡി പൂരം കൊടിയിറങ്ങി, കപ്പടിച്ചത് ആര്? മികച്ച താരങ്ങളെ അറിയാം

പ്രോ കബഡി ലീഗിന്റെ ആവേശകരമായ പത്താം സീസണിനു തിരശീല വീണിരിക്കുകയാണ്. ഇതുവരെ കിരിടം നേടിയിട്ടില്ലാത്ത ടീമുകള്‍ തമ്മിലുള്ള കലാശപ്പോരില്‍ ഹരിയാന സ്റ്റീലേഴ്‌സിനെ വീഴ്ത്തി ചാംപ്യന്‍മാരായത് പുനേരി പള്‍ത്താനാണ്. ത്രില്ലിങ് ഫൈനലില്‍ 28-25 എന്ന സ്‌കോറിനാണ് പള്‍ത്താന്റെ ത്രസിപ്പിക്കുന്ന വിജയം. ഫൈനലില്‍ അവരുടെ ഹീറോയായ മാറിയത് പങ്കജ് മൊഹിതെയായിരുന്നു. മല്‍സരഗതി മാറ്റിയ ഒരു സൂപ്പര്‍ റെയ്ഡുള്‍പ്പെടെ ഒമ്പത് റെയ്ഡ് പോയിന്റുകള്‍ നേടിയാണ് അദ്ദേഹം ടീമിന്റെ തുറുപ്പുചീട്ടായത്.

ഫൈനലില്‍ ഹരിയാനയുടെ പ്രതിരോധനിരയ്ക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയതോടെ പുനേരി ഇതു മുതലാക്കുകയും ചെയ്തു. മോഹിത് നന്ദല്‍, ജയ്ദീപ് ദഹിയ, രാഹുല്‍ സേത്പാല്‍, മോഹിത് എന്നിവര്‍ക്കെല്ലാം കളിയുടെ രണ്ടാം പകുതിയില്‍ ഒരു പോയിന്റ് മാത്രമാണ് നേടാനായത്. ഇതു മൂന്നു പോയിന്റ് വ്യത്യാസത്തില്‍ ഹരിയാനയുടെ പരാജയത്തിനു വഴിയൊരുക്കുകയും ചെയ്യുകയായിരുന്നു.

PUNERI PALTAN

ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത പള്‍ത്താന്‍ ഫൈനലിലും തങ്ങളുടെ ആധിപത്യം ആവര്‍ത്തിക്കുകയും ചെയ്തു. കന്നിക്കിരീടം കൈയെത്തുംദൂരത്ത് കൈവിട്ടെങ്കിലും ഹരിയാന ടീമിനും ആരാധകര്‍ക്കും തീര്‍ച്ചയായും ഈ നേട്ടത്തില്‍ അഭിമാനിക്കാം. കാരണം പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത ശേഷമാണ് അവര്‍ എലിമിനേറ്ററും സെമി ഫൈനലും ജയിച്ച് ഫൈനലിലേക്കു കുതിച്ചത്.

ടൂര്‍ണമെന്റില്‍ മോശം തുടക്കത്തിനു ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ശേഷമാണ് ഹരിയാന റണ്ണറപ്പ് പട്ടം സ്വന്തമാക്കിയത്. സീസണിലെ ആദ്യ മല്‍സരത്തില്‍ യുപി യോദ്ധാസിനോടു 27-57ന്റെ ദയനീയ പരാജയത്തോടെയായിരുന്നു അവരുടെ തുടക്കം.

പ്രോ കബഡി ലീഗിന്റെ ഈ സീസണിലെ മികച്ച റെയ്ഡറായി തിരഞ്ഞെടുക്കപ്പെട്ടത് ദെബാങ് ഡല്‍ഹി കെസിയുടെ അഷു മാലിക്കാണ്. 276 റെയ്ഡ് പോയിന്റുകളാണ് സീസണില്‍ അദ്ദേഹം സ്വന്തമാക്കിയത്. മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരം പുനേരി പള്‍ത്താന്റെ മുഹമ്മദ്രെസ ഷദ്‌ലോയ്ക്കാണ്. 99 ടാക്കിന്റ് പോയിന്റുകളാണ് സീസണില്‍ അദ്ദേഹം നേടിയത്.

PUNERI PALTAN

എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം ദബാങ് ഡല്‍ഹി കെസിയുടെ യോഗേഷ് ദഹിയക്കാണ്. 74 ടാക്കിള്‍ പോയിന്റുകളാണ് ഡിഫന്‍ഡറായ അദ്ദേഹം സ്വന്തമാക്കിയത്. ഏറ്റവും മൂല്യമേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടത് പുനേരി പള്‍ത്താന്റെ അസ്ലം ഇനാംദാറാണ്. 142 റെയ്ഡ് പോയിന്റുകളും 26 ടാക്കിള്‍ പോയിന്റുകളുമാണ് അദ്ദേഹം ടീമിനു സമ്മാനിക്കുകയായിരുന്നു.

10ാം സീസണിനു സമാപനമായതോടെ കബഡി പ്രേമികള്‍ ഇനി അടുത്ത സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ എപ്പോഴായിരിക്കും അടുത്ത സീസണ്‍ ആരംഭിക്കുകയെന്ന കാര്യം വ്യക്തമല്ല. സാധാരണയായി ജൂലൈ/ ആഗസ്റ്റ് മാസങ്ങളിലായിട്ടാണ് ടൂര്‍ണമെന്റ് തുടങ്ങാറുള്ളത്.

പക്ഷെ പിന്നീട് സംഘാടകര്‍ ഇതു നവംബര്‍- ഡിസംബര്‍ മാസങ്ങളിലേക്കു നീട്ടുകയായിരുന്നു. അതുകൊണ്ടു തന്നെ പുതിയ സീസണ്‍ എപ്പോള്‍ ആരംഭിക്കുമെന്നതിനെക്കുറിച്ച് അറിയാന്‍ ഔദ്യോഗിക അപ്‌ഡേറ്റ് വരുന്നതു വരെ ആരാധകര്‍ക്കു കാത്തിരിക്കേണ്ടി വരും. 10 ടീമുകള്‍ തന്നെയായിരിക്കും അടുത്ത സീസണിലും ടൂര്‍ണമെന്റിലുണ്ടാവുകയെന്നാണ് വിവരം.

Story first published: Saturday, March 2, 2024, 6:47 [IST]
Other articles published on Mar 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+