Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League 2023: ഈ ടീമുകള്‍ക്കു ഒന്നല്ല, 2 ഹോംഗ്രൗണ്ടുകള്‍ | ആരൊക്കെയെന്നറിയാം

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാംപ്യന്‍ഷിപ്പുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് പ്രോ കബഡി ലീഗ്. 2014ല്‍ തുടക്കമിട്ട ടൂര്‍ണമെന്റിന്റെ പത്താമത്തെ സീസണാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 12 വ്യത്യസ്ത നഗരങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഓരോ ടീമിനും ഹോം ഗ്രൗണ്ടില്‍ ഒരാഴ്ച കളിക്കാന്‍ അവസരം ലഭിക്കുന്നുവെന്നതാണ് ലീഗിന്റെ പ്രത്യേകത.

ഗുജറാത്ത് ജയന്റ്‌സിന്റെ ഹോംഗ്രൗണ്ടായ അഹമ്മദാബാദിലെ മല്‍സരങ്ങളോടെയാണ് സീസണിനു തുടക്കായത്. നിലയില്‍ യും മുംബയുടെ തട്ടകമായ മുംബൈയിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഒരു ടീമിനു സാധാരണയായി ഒരു ഹോം ഗ്രൗണ്ടാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ടൂര്‍ണമെന്റിലെ അഞ്ചു ടീമുകള്‍ക്കു ഒന്നിലേറെ ഹോം ഗ്രൗണ്ടുകളുണ്ടെന്നതാണ് കൗതുകകരമായ കാര്യം. ഏതൊക്കെയാണ് ഈ ഫ്രാഞ്ചൈസികളെന്നു നമുക്കു പരിശോധിക്കാം.

Y

ബെംഗളൂരു ബുള്‍സാണ് ഇക്കൂട്ടത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി. 2018ലെ പ്രോ കബഡി ലീഗിലെ ചാംപ്യന്‍മാര്‍ കൂടിയാണ് അവര്‍. ഇതുവരെയുള്ള 10 സീസണുകളിലും ഒരേ കോച്ച് പരിശീലിപ്പിക്കുന്ന ഏക ടീമെന്ന പ്രത്യേകതയും ബെംഗളൂരുവിനുണ്ട്. പ്രഥമ സീസണ്‍ മുതല്‍ രണ്‍ദീര്‍ സിങ് സെഹ്‌റാവത്താണ് അവരെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്.

രണ്ടു നഗരങ്ങളെയാണ് ബെംഗളൂരു തങ്ങളുടെ ഹോം ബേസായി തിരഞ്ഞെടുത്തത്. ഒന്ന് ബെംഗളൂരുവാണെങ്കില്‍ മറ്റൊന്ന് നാഗ്പൂരാണ്. ഭൂരിഭാഗം ഹോം മല്‍സരങ്ങളും നേരത്തേ ബെംഗളൂരുവിലാണ് നടന്നിരുന്നത്. 2017ലാണ് അവര്‍ ഹോം മല്‍സരങ്ങള്‍ നാഗ്പൂരിലെ മങ്കാപൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്കു മാറ്റിയത്. ബെംഗളൂരുവിലെ കണ്ടീരവ സ്‌റ്റേഡിയം ലഭ്യമാവാത്തതിനാലായിരുന്നു ഇത്.

യുപി യോദ്ധാസാണ് രണ്ടു ഹോം ഗ്രൗണ്ടുകളുളള രണ്ടാമത്തെ ടീം. 2017ല്‍ ലീഗില്‍ അരങ്ങേറിയ ടീമാണ് അവര്‍. തുടക്കത്തില്‍ അവര്‍ ലഖ്‌നൗവിലെ ബാബു ബനാറസി ദാസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരങ്ങള്‍ കളിച്ചിരുന്നത്. പക്ഷെ 2018ല്‍ യോദ്ധാസ് ഹോംഗ്രൗണ്ട് ഗ്രേയ്റ്റര്‍ നോയ്ഡയിലെ ഷഹീദ് വിജയ് സിങ് പാതിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്കു മാറ്റുകയായിരുന്നു. അന്നു മുതല്‍ യുപി യോദ്ധാസിന്റെ ഹോംഗ്രൗണ്ടാണിത്. ഈ സീസണിലും അവര്‍ ഹോം മല്‍സരങ്ങള്‍ കളിച്ചത് ഈ സ്‌റ്റേഡിയത്തില്‍ തന്നെയായിരുന്നു.

ഹരിയാന സ്റ്റീലേഴ്‌സാണ് ഒന്നിലേറെ ഹോം ഗ്രൗണ്ടുകള്‍ തിരഞ്ഞെടുത്ത മൂന്നാമത്തെ ഫ്രാഞ്ചൈസി. 2017മുതല്‍ പ്രോ കബഡി ലീഗിന്റെ ഭാഗമായ ഫ്രാഞ്ചൈസിയാണ് അവര്‍. ഹോം ലെഗില്‍ അവര്‍ ആദ്യത്തെ മല്‍സരം കളിച്ചത് സോനപതിലെ മോത്തിലാല്‍ നെഹ്‌റു സ്‌കൂള്‍ ഓഫ് സ്‌പോര്‍ട്‌സിലായിരുന്നു.

പക്ഷെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഹോം മല്‍സരങ്ങള്‍ അവിടെ നിന്നും മാറ്റുകയായിരുന്നു. പഞ്ച്കുലയിലെ തൗ ദേവി ലാല്‍ഡ ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് ഹരിയാനയുടെ പുതിയ ഹോം ഗ്രൗണ്ടായി മാറിയത്. ഈ സീസണിലും അവരുടെ ഹോം മാച്ചുകള്‍ ഈ വേദിയില്‍ തന്നെയാണ്.

രണ്ടു തവണ ചാംപ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് ഒന്നിലധികം വേദികളില്‍ ഹോം മല്‍സരങ്ങള്‍ കളിച്ച നാലാമത്തെ ടീം. ജയ്പൂരിലെ സവായ് മാന്‍ സിങ് ഇന്‍ഡോര്‍ സറ്റേഡിയത്തില്‍ കളിക്കുമ്പോള്‍ അവര്‍ക്കു ലഭിക്കുന്ന ആരാധക പിന്തുണ വളരെ വലുതാണ്. ഈ സീസണിനും പാന്തേഴ്‌സിന്റെ ഹോം മല്‍സരങ്ങള്‍ ഇവിടെയാണ്.

PKL 10

പക്ഷെ 2018ല്‍ പഞ്ച്കുലയിലെ തൗ ദേവി ലാല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു പാന്തേഴ്‌സ് ഹോം മല്‍സങ്ങള്‍ കളിച്ചത്. ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തിലെ അറ്റകുറ്റപണികളെ തുടര്‍ന്നായിരുന്നു ഇത്.

ഈ ലിസ്റ്റിലെ അഞ്ചാമത്തെ ടീം തെലുഗു ടൈറ്റന്‍സാണ്. രണ്ടു വേദികള്‍ ഹോം ഗ്രൗണ്ടുകളായി അവരും തിരഞ്ഞെടുത്തിരുന്നു. വിശാഖപട്ടണവും ഹൈദരാബാദുമാണിത്. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടു നഗരങ്ങളെ ഹോം ഫ്രാഞ്ചൈസിയായി തിരഞ്ഞെടുത്ത ആദ്യ ടീം കൂടിയാണ് ടൈറ്റന്‍സ്.

തുടക്കകാലത്തു അവരുടെ ഹോം മല്‍സരങ്ങള്‍ വിശാഖപട്ടണത്തെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു. പക്ഷെ നാലാം സീസണ്‍ മുതല്‍ ടൈറ്റന്‍സ് ഹോം മല്‍സരങ്ങള്‍ ഹൈദരാബാദിലേക്കു മാറ്റുകയായിരുന്നു. നിലവില്‍ ടൈറ്റന്‍സിന്റെ ഹോം മല്‍സരങ്ങള്‍ നടക്കുന്നത് ഹൈദരബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ്.

Story first published: Monday, January 8, 2024, 23:07 [IST]
Other articles published on Jan 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+