Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League 2023: എന്താണ് സൂപ്പര്‍ റെയ്ഡ്, ഒരു മാച്ചില്‍ കൂടുതല്‍ തവണ നടത്തിയത് ആരൊക്കെ?

ലോകത്ത് നിലവില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടൂര്‍ണമെന്റുകളിലൊന്നായി വളരെ ചുരുങ്ങിയ കൊണ്ടു തന്നെ പ്രോ കബഡി ലീഗ് മാറിയിരിക്കുകയാണ്. 10 വര്‍ഷത്തിനിടെ ലക്ഷക്കണക്കിനു ആരാധകരെ നേടിയെടുക്കാന്‍ ടൂര്‍ണമെന്റിനായിട്ടുണ്ട്. ആറു ഫ്രാഞ്ചൈസികളുമായി ആരംഭിച്ച കബഡി ലീഗില്‍ ഇപ്പോള്‍ ടീമുകളുടെ എണ്ണം 12 ആയി ഉയര്‍ന്നുകഴിഞ്ഞു. 10ാം സീസണിലെ മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്.

ഫുട്‌ബോളില്‍ സ്‌ട്രൈക്കറെന്നതു പോലെ കബഡിയില്‍ ഒരു ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് റെയ്ഡര്‍മാര്‍. ഏതൊരു റെയ്ഡറും സ്വന്തം ടീമിനായി സൂപ്പര്‍ റെയ്ഡുകള്‍ നടത്താനാണ് എല്ലായ്‌പ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒറ്റ ശ്രമത്തില്‍ തന്നെ ഒരു റെയ്ഡര്‍ മൂന്നോ, അതില്‍ക്കൂടുതലോ പോയിന്റ് സ്വന്തമാക്കുന്നതിനെയാണ് സൂപ്പര്‍ റെയ്ഡുകളെന്നു വിളിക്കുന്നത്. പ്രോ കബഡി ലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഒരു കളിയില്‍ ഏറ്റവുമധികം സൂപ്പര്‍ റെയ്ഡുകള്‍ നടത്തിയിട്ടുള്ള മൂന്നു റെയ്ഡര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

Rishank Devadiga

കബഡിയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ പര്‍ദീപ് നര്‍വാളാണ് ഈ ലിസ്റ്റിലെ ഒരാള്‍. പ്രോ കബഡി ലീഗിന്റെ മൂന്നാം സീസണിലെ ഒരു കളിയില്‍ മൂന്നു സൂപ്പര്‍ റെയ്ഡുകള്‍ നടത്തിയ അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചിരുന്നു. തന്റെ കന്നി സീസണില്‍ പാറ്റ്‌ന പിറേറ്റ്‌സിനോടപ്പം പകരക്കാരനായി ഇറങ്ങിയപ്പോഴാണ് പര്‍ദീപ് കസറിയത്. തെലുഗു ടൈറ്റന്‍സുമായുള്ള കളിയിലായിരുന്നു താരത്തിന്റെ മാജിക്കല്‍ പ്രകടനം. മൂന്നു സൂപ്പര്‍ റെയ്ഡുകളടക്കം 24 റെയ്ഡ് പോയിന്റുകളാണ് ഈ കളിയില്‍ പര്‍ദീപ് സ്വന്തമാക്കിയത്.

ധര്‍മരാജ് ചെറാലത്തന്‍, മനോജ് കുമാര്‍, രാഹുല്‍ കുമാര്‍, സഞ്ജു, മെറാജ് ഷെയ്ഖ് എന്നിവരുള്‍പ്പട്ട ശക്തമായ പ്രതിരോധനിരയായിന്നു ടൈറ്റന്‍സിന്റേത്. പക്ഷെ പര്‍ദീപിനെ പൂട്ടാന്‍ ഇവര്‍ക്കൊന്നുമായില്ല. 25 റെയ്ഡുകളില്‍ നിന്നും 19 ടച്ച് പോയിന്റും അഞ്ചു ബോണസ് പോയിന്റുമടക്കം 24 പോയിന്റ് താരം വാരിക്കൂട്ടി. പക്ഷെ എന്നിട്ടും പാറ്റ്‌ന ടീം 41-42നു കളിയില്‍ പരാജയപ്പെട്ടുവെന്നതാണ് രസകരം.

പര്‍ദീക് ദാഹിയയാണ് ഒരു കളിയില്‍ മൂന്നു സൂപ്പര്‍ റെയ്ഡുകള്‍ നടത്തി കൈയടി വാങ്ങിയ രണ്ടാമത്തെ താരം. ഈ സീസണിലാണ് ഗുജറാത്ത് ജയന്റ്‌സിന്റെ ഉദിച്ചുയരുന്ന താരമായ ദാഹിയ മിന്നിച്ചത്. ബംഗാള്‍ വാരിയേഴ്‌സുമായുള്ള മല്‍സരത്തിലായിരുന്നു ഇത്. സീസണിന്റെ തുടക്കത്തില്‍ അദ്ദേഹത്തിനു കളിക്കാന്‍ അവസരം കിട്ടിയില്ല.

എന്നാല്‍ പകരക്കാരനായി ഇറങ്ങി 12 റെയ്ഡ് പോയിന്റുകള്‍ നേടി ദാഹിയ കഴിവ് തെളിയിക്കുകയായിരുന്നു. മൂന്നു സൂപ്പര്‍ റെയ്ഡുകള്‍ നടത്തിയ അദ്ദേഹം ബംഗാള്‍ ടീമിന്റെ പ്രതിരോധനിരയെ നിഷ്പ്രഭരാക്കി. ദാഹിയയുടെ മികവില്‍ ഈ മല്‍സരത്തില്‍ ഗുജറാത്ത് 42-31ന് ബംഗാളിനെ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.

റിഷാങ്ക് ദേവഡിഗയാണ് പ്രോ കബഡി ലീഗിലെ ഒരു കളിയില്‍ കൂടുതല്‍ സൂപ്പര്‍ റെയ്ഡുകള്‍ നടത്തി റെക്കോര്‍ഡിട്ട താരം. നാലു സൂപ്പര്‍ റെയ്ഡുകളാണ് അദ്ദേഹം ഒരു കളിയില്‍ നടത്തിയത്. അഞ്ചാം സീസണിലായിരുന്നു ഈ അദ്ഭുതം സംഭവിച്ചത്. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സുമായുള്ള മല്‍സരത്തില്‍ യുപി യോദ്ധാസിനു വേണ്ടിയായിരുന്നു ക്യാപ്റ്റന്‍ കൂടിയായ റിഷാങ്ക് ചരിത്രം കുറിച്ചത്.

കളിയില്‍ 28 റെയ്ഡ് പോയിന്റുകളാണ് താരം നേടിയത്. 27 റെയ്ഡുകള്‍ കളിയില്‍ നടത്തിയ റിഷാങ്ക് ടാക്കിള്‍ ചെയ്യപ്പെട്ടത് ഒരിക്കല്‍ മാത്രമാണ്. വിജയകരമായ 19 റെയ്ഡുകളില്‍ നാലെണ്ണം സൂപ്പര്‍ റെയ്ഡുകളുമായിരുന്നു. ഈ മല്‍സരത്തില്‍ 53-32ന് ജയ്പൂരിനെ യുപി തുരത്തുകയും ചെയ്തിരുന്നു.

Story first published: Monday, February 12, 2024, 16:23 [IST]
Other articles published on Feb 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+