Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League 2023: സൂപ്പര്‍ ഡിഫന്‍ഡേഴ്സ്, കൂടുതല്‍ ടാക്കിള്‍ പോയിന്റ് ആര് നേടും ? ഇവരിലൊരാള്‍

പ്രോ കബഡി ലീഗിന്റെ പത്താം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. കബഡിയില്‍ കളി ജയിപ്പിക്കുക റെയ്ഡര്‍ഡര്‍മാരാണെന്നു ഒരു ചൊല്ലുണ്ട്. പക്ഷെ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ മികച്ച ഡിഫന്‍ഡര്‍മാര്‍ വേണം. ഇതുവരെ നടന്നിട്ടുള്ള കബഡി ലീഗ് സീസണുകളെടുത്താല്‍ ഏറ്റവും ശക്തമായ പ്രതിരോധനിരയുള്ള ടീമുകളാണ് ചാംപ്യന്‍മാരായിട്ടുള്ളതെന്നു കാണാം. അതുകൊണ്ടു തന്നെ ഏതു ടീമിനെ സംബന്ധിച്ചും ഡിഫന്‍ഡര്‍മാരുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്.

ടീമിലെ മുഴുവന്‍ ഡിഫന്‍ഡര്‍മാരും ഉജ്ജ്വല ഫോമിലാണെങ്കില്‍ പിന്നെ അവരെ തോല്‍പ്പിക്കുക അസാധ്യമാണെന്നു തന്നെ പറയാം. ഈ സീസണില്‍ ഏറ്റവുമധികം ടാക്കിള്‍ പോയിന്റുകള്‍ നേടാന്‍ സാധ്യതയുള്ള മൂന്നു ഡിഫന്‍ഡര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

Shubham Shinde

പാറ്റ്‌ന പിറേറ്റ്‌സിന്റെ അങ്കിത്താണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. കഴിഞ്ഞ ലേലത്തില്‍ 30 ലക്ഷം രൂപയ്കക്കു മുകളില്‍ ചെലവഴിച്ചാണ് അദ്ദേഹത്തെ പാറ്റ്‌ന സ്വന്തമാക്കിയത്. പ്രതിരോധത്തില്‍ ഇടതു കോര്‍ണര്‍ പൊസിഷനാണ് അങ്കിത്തിനു ടീം നല്‍കിയിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട പൊസിഷനുകളിലൊന്നാണിത്.

തെലുഗു ടൈറ്റന്‍സുമായുള്ള സീസണിലെ ആദ്യ മല്‍സരത്തില്‍ താരം കസറുകയും ചെയ്തിരുന്നു. നിലവില്‍ ലീഗിലെ ഡിഫന്‍ഡര്‍മാരുടെ പട്ടികയില്‍ പത്താംസ്ഥാനത്താണ് അങ്കിത്ത്. മൂന്നു മല്‍സരങ്ങളില്‍ ഒമ്പതു ടാക്കിള്‍ പോയിന്റുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഈ ഫോം തുടര്‍ന്നാല്‍ സീസണിലെ ഏറ്റവും മികച്ച ഡിഫന്‍ഡറായി അദ്ദേഹം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹരിയാന സ്റ്റീലേഴ്‌സിന്റെ യുവതാരമായ മോഹിത്താണ് ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ഹരിയാനയ്ക്കു വേണ്ടി ലെഫ്റ്റ് കോര്‍ണര്‍ പൊസിഷനിലാണ് മോഹിത്ത് കളിച്ചുകൊണ്ടിരിക്കുന്നത്. ബെംഗളുരു ബുള്‍സുമായുള്ള ഹോം മാച്ചില്‍ കരിയറിലെ ആദ്യത്തെ ഹൈ ഫൈവ് താരം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഒമ്പതു ടാക്കിളുകളാണ് മോഹിത് നടത്തിയിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. ദബാങ് ഡല്‍ഹി കെസിക്കെതിരായ മല്‍സരത്തില്‍ ഹരിയാന വിജയം കൊയ്തപ്പോള്‍ മൂന്നു ടാക്കിള്‍ പോയിന്റുകള്‍ താരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതേ ഫോമില്‍ സീസണില്‍ തുടര്‍ന്നും കളിക്കാനായാല്‍ കൂടുതസല്‍ ടാക്കിള്‍ പോയിന്റ് നേടുന്ന താരമായി മോഹിത് മാറിയേക്കും.

Ankit

ബംഗാള്‍ വാരിയേഴ്‌സിന്റെ ശുഭം ഷിന്‍ഡെയാണ് ഈ സീണിലെ പ്രോ കബഡി ലീഗില്‍ കസറാന്‍ സാധ്യതയുള്ള മൂന്നാമത്തെ ഡിഫന്‍ഡര്‍. ബംഗാള്‍ ടീമിനായി വലതു കോര്‍ണറിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് തലൈവാസുമായുള്ള പോരാട്ടത്തില്‍ 11 ടാക്കിള്‍ പോയിന്റ് സ്വന്തമാക്കിയ ഷിന്‍ഡെ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഈ മല്‍സരത്തില്‍ ഡബിള്‍ ഹൈ ഫൈവ് നേടിയ താരം ടൂര്‍ണമെന്റിലെ ഡിഫന്‍ഡര്‍മാരുടെ ലിസ്റ്റില്‍ തലപ്പത്തേക്കും കയറിയിരുന്നു.

ഈ സീസണില്‍ നാലു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും 18 ടാക്കിള്‍ പോയിന്റുകള്‍ ഷിന്‍ഡെ നേടിക്കഴിഞ്ഞു. റെയ്ഡര്‍മാര്‍ ഈ സീസണില്‍ അദ്ദേഹത്തിനു മുന്നില്‍ ശരിക്കും പതറുകയാണ്. ഇതുവരെയുള്ള ഷിന്‍ഡെയുടെ പ്രകടനം ഫ്രാഞ്ചൈസിക്കു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സീസണിലെ ഏറ്റവും മികച്ച ഡിഫന്‍ഡറായി താരം മാറാനുള്ള സാധ്യതയും കൂടുതലാണെന്നു കാണാം.

Story first published: Friday, December 15, 2023, 15:50 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+