For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pro Kabaddi League 2023: കൂടുതല്‍ തവണ തലപ്പത്ത് ഫിനിഷ് ചെയ്ത ടീമുകള്‍ ആരൊക്കെ? അറിയാം

പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ മല്‍സരങ്ങള്‍ നോക്കൗട്ട് റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. ഇത്തവണ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകള്‍ കൂടിയായ പുനേരി പള്‍ത്താനാണ്. 96 പോയിന്റ് നേടിയാണ് അവര്‍ രാജകീയമായി സെമി ഫൈനലിലേക്കു കുതിച്ചത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള സീസണുകളെടുത്താല്‍ ഏറ്റവുമധികം തവണ പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്ത ടീമുകള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

നിലവിലെ ചാംപ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് ഈ ലിസ്റ്റിലെ ഒരു ടീം. രണ്ടു തവണയാണ് അവര്‍ക്കു പോയിന്റ് പട്ടികയില്‍ തലപ്പത്തു ഫിനിഷ് ചെയ്യാനായത്. 2014ലെ പ്രഥമ സീസണിലാണ് അവര്‍ ആദ്യമായി ലീഗ് ഘട്ടത്തിലെ ഒന്നാംസ്ഥാനക്കാരായത്. അന്നു 14 മല്‍സരങ്ങളില്‍ നിന്നും 10 വിജയമുള്‍പ്പെടെ 54 പോയിന്റാണ് ജയ്പൂരിനു ലഭിച്ചത്. സെമിയില്‍ പാറ്റ്‌ന പിറേറ്റ്‌സിനെയും ഫൈനലില്‍ യു മുംബയെയും വീഴ്ത്തി ജയ്പൂര്‍ ജേതാക്കളാവുകയും ചെയ്തു.

PKL

പിന്നീട് 2022ലെ ലീഗിലും ജയ്പൂരിനു പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താന്‍ കഴിഞ്ഞിരുന്നു. എട്ടു സീസണുകള്‍ക്കു ശേഷമായിരുന്നു വീണ്ടും അവര്‍ ഒന്നാമതെത്തിയത്. 15 മല്‍സരങ്ങളില്‍ ജയിച്ച ജയ്പൂരിനു 82 പോയിന്റാണ് ലഭിച്ചത്. സെമിയില്‍ ബെംഗളൂരു ബുള്‍സിനെയും ഫൈനലില്‍ പുനേരി പള്‍ത്താനെയും തകര്‍ത്ത് ജയ്പൂര്‍ രണ്ടാം കിരീടവും ചൂടിയിരുന്നു.

യു മുംബയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ ടീം. അവരും രണ്ടു തവണയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്തിട്ടുള്ളത്. 2015ലാണ് മുംബ ആദ്യമായി പോയിന്റ് പട്ടികയിലെ ഒന്നംസ്ഥാനക്കാരായത്. 14 മല്‍സരങ്ങളില്‍ നിന്നും 12 വിജയമുള്‍പ്പെടെ 60 പോയിന്റ് അവര്‍ നേടുകയും ചെയ്തു. സെമിയില്‍ പാറ്റ്‌ന പിറേറ്റ്‌സ്, ഫൈനലില്‍ ബെംഗളൂരു ബുള്‍സ് എന്നിവരെ വീഴ്ത്തിയ മുംബ പിന്നീട് കിരീടവും ചൂടി.

2016ലും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാവാന്‍ മുംബക്കായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 12 വിജയമുള്‍പ്പെടെ 60 പോയിന്റായിരുന്നു മുംബ ടീം സ്വന്തമാക്കിയത്. പക്ഷെ സീസണില്‍ അവര്‍ക്കു കിരീടം ചൂടാനായില്ല. ഫൈനലില്‍ പാറ്റ്‌ന പിറേറ്റ്‌സിനോടു മുംബ തോല്‍ക്കുകയായിരുന്നു.

മൂന്നു തവണ ചാംപ്യന്‍മാരായ പാറ്റ്‌ന പിറേറ്റ്‌സാണ് പോയിന്റ് പട്ടികയില്‍ രണ്ടു തവണ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത മൂന്നാമത്തെ ടീം. 2017ലെ പ്രോ കബഡി ലീഗിലായിരുന്നു അവര്‍ ആദ്യമായി തലപ്പത്തെത്തിയത്. 14 മല്‍സരങ്ങളില്‍ നിന്നു 10 വിജയമടക്കം 52 പോയിന്റായിരുന്നു പാറ്റ്‌നയുടെ സമ്പാദ്യം. സെമി ഫൈനലില്‍ പുനേരി പള്‍ത്താനെയും ഫൈനലില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനെയും തകര്‍ത്ത് പാറ്റ്‌ന കിരീടമുയര്‍ത്തുകയും ചെയ്തു.

2021ലെ സീസണിലായിരുന്നു അതിനു ശേഷം പാറ്റ്‌ന പിറേറ്റ്‌സിനു ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനായത്. 22 മല്‍സരങ്ങളായിരുന്നു സീസണിലുണ്ടായിരുന്നത്. ഇവയില്‍ നിന്നും 16 ജയമുള്‍പ്പെടെ 86 പോയിന്റ് അവര്‍ നേടുകയും ചെയ്തു. പക്ഷെ സീസണില്‍ കിരീടം നേടാന്‍ പാറ്റ്‌നയ്ക്കായില്ല. ഫൈനലില്‍ ദബാങ് ഡല്‍ഹി കെസിയോടു അവര്‍ കീഴടങ്ങുകയായിരുന്നു.

ഗുജറാത്ത് ജയന്റ്‌സാണ് രണ്ടു തവണ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ നാലാമത്തെ ടീം. 2017ലാണ് അവര്‍ ആദ്യമായി പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്ത് സെമിയിലേക്കു കുതിച്ചത്. 15 ജയമുള്‍പ്പെടെ 87 പോയിന്റായിരുന്നു അവര്‍ക്കു സീസണില്‍ ലഭിച്ചത്. പക്ഷെ ഫൈനലില്‍ പാറ്റ്‌ന പിറേറ്റ്‌സിനോടു ഗുജറാത്ത് തോല്‍ക്കുകയായിരുന്നു.

2018ല്‍ ഒരിക്കല്‍ക്കൂടി ഗുജറാത്ത് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായിരുന്നു. 17 വിജയമുള്‍പ്പെടെ 93 പോയിന്റാണ് അവര്‍ നേടിയത്. പക്ഷെ ഫൈനലില്‍ ഒരിക്കല്‍ക്കൂടി ഗുജറാത്ത് വീഴുകയായിരുന്നു. ബെംഗളൂരു ബുള്‍സാണ് ഗുജറാത്തിന തോല്‍പ്പിച്ചത്.

Story first published: Monday, February 26, 2024, 21:18 [IST]
Other articles published on Feb 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+