Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Pro Kabaddi League 2023: ജയത്തിനു പിന്നില്‍ അമിതാഭ് ബച്ചന്‍! കാരണം പറഞ്ഞ് ജയ്പൂര്‍ ക്യാപ്റ്റന്‍

നിലവിലെ ചാംപ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് പ്രോ കബഡി ലീഗിന്റെ പത്താം സീസണില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ത്രില്ലിങ് മാച്ചില്‍ മുന്‍ ജേതാക്കളായ യു മുംബയെയാണ് ജയ്പൂര്‍ 31-29നു മറികടന്നത്. ഈ വിജയത്തിനു പിന്നില്‍ ബോളിവുഡിലെ ഇതിഹാസ നായകനായ അമിതാഭ് ബച്ചനാണെന്നു പറഞ്ഞിരിക്കുകയാണ് ജയ്പൂര്‍ ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ മാലിക്ക്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു മുംബയ്‌ക്കെതിരേയുള്ള ആവേശോജ്വല വിജയത്തോടെ പ്രോ കബഡി ലീഗ് പോയിന്റ് പട്ടികയില്‍ ജയ്പൂര്‍ ഒന്നാംസ്ഥാനത്തുമെത്തിയിരുന്നു. ഹോംഗ്രൗണ്ടില്‍ നേടിയ തുടര്‍ച്ചയായ മൂന്നാമത്തെ വിജയം ടീമിന്റെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തിയിട്ടുണ്ടെന്നു സുനില്‍ കുമാര്‍ പറയുന്നു. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്- യു മുംബ മല്‍സരം കാണാന്‍ വേദിയില്‍ അമിതാഭ് ബച്ചനെത്തിയിരുന്നു. ഇതു ടീമിനു നല്‍കിയ ആത്മവിശ്വാസം വലുതാണെന്നു സുനില്‍ കുമാര്‍ വ്യക്തമാക്കി.

SUNIL KUMAR MALIK

പ്രോ കബഡി ലീഗിലെ എല്ലാ മല്‍സരങ്ങളിലും ബച്ചന്‍ നിരന്തരം ടീമിനെ പ്രചോദിപ്പിക്കുന്നതായും അദ്ദേഹത്തിന്റെ സാന്നിധ്യം തങ്ങള്‍ക്കു വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. ജയ്പ്പൂര്‍ പിങ്ക് പാന്തേഴ്‌സും യു മുംബയും തമ്മിലുള്ള മല്‍സരത്തിനു വലിയൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. പ്രോ കബഡി ലീഗിന്റെ ചരിത്രത്തിലെ 1001ാമത്തെ മല്‍സരമായിരുന്നു ഇത്. ഹരിയാന സ്റ്റീലേഴ്‌സിനെതിരേയാണ് ജയ്പൂരിന്റെ അവസാനത്തെ ഹോം മല്‍സരം. ഇതിലും ജയിച്ചു കയറാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നു സുനില്‍ കുമാര്‍ പറയുന്നു.

അതേസമയം, സീസണില്‍ 75 മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജയ്പൂര്‍ പാദത്തിലെ മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗിക്കുന്നത്. ജയ്പൂരില്‍ ഇനി ശേഷിക്കുന്നത് രണ്ടു കളികള്‍ മാത്രമാണ്. അതിനു ശേഷം മല്‍സരങ്ങള്‍ ഹൈദരാബാദിലെ ഗാച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്കു മാറും. തുടര്‍ന്നു ഈ മാസം 26 മുതല്‍ പാറ്റ്‌നയിലാണ് അടുത്ത ലെഗ് മല്‍സരങ്ങള്‍.

പോയിന്റ് പട്ടികയിലേക്കു വന്നാല്‍ ഒന്നാംസ്ഥാനത്തിനു വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സും പുനേരി പള്‍ത്താനും തമ്മിലാണ് പിടിവലി. ഇരുടീമുകളും തമ്മില്‍ നിലവില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ. 13 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും രണ്ടു തോല്‍വിയും രണ്ടു ടൈയുമടക്കം 53 പോയിന്റാണ് ജയ്പൂരിന്റെ അക്കൗണ്ടിലുള്ളത്.

ഒരു മല്‍സരം കുറച്ചുകളിച്ച പള്‍ത്താന്‍ 10 കളിയില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെടുകയായിരുന്നു. മൂന്നും നാലും സ്ഥാനങ്ങളില്‍ ദബാങ് ഡല്‍ഹി കെസിയും ഗുജറാത്ത് ജയന്റ്‌സുമാണ്. 12 വീതം മല്‍സരങ്ങളിലാണ് ഇരുടീമുകളും കളിച്ചത്. ദബാങിനു 43ഉം ഗുജറാത്തിനു 39ഉം പോയിന്റുണ്ട്. ഏഴു കളിയില്‍ ജയിച്ച ദബാങ് മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും രണ്ടെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തു. ജയന്റ്‌സാവട്ടെ ഏഴു കളിയില്‍ ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ പരാജയപ്പെടുകയായിരുനനു.

Story first published: Wednesday, January 17, 2024, 18:00 [IST]
Other articles published on Jan 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+