For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pro Kabaddi League 2023: തലവര മാറാതെ തെലുഗു ടൈറ്റന്‍സ്, ഇത്തവണയും രക്ഷയില്ല! കാരണമെന്ത്?

പ്രോ കബഡി ലീഗിന്റെ 10 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം ടീം ഏതാണെന്നു ചോദിച്ചാല്‍ ഉത്തരം തെലുഗു ടൈറ്റന്‍സെന്നായിരിക്കും. മറ്റു ടീമുകളെല്ലാം ഒന്നോ, രണ്ടോ സീസണുകളില്‍ പതറിയാലും ബാക്കിയുള്ളവയില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുമ്പോള്‍ ടൈറ്റന്‍സിനു എല്ലാ സീസണിലും കഷ്ടകാലം തന്നെയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വെറും രണ്ടു തവണ മാത്രമേ അവര്‍ക്കു പ്ലേഓഫില്‍ കടക്കാനായിട്ടുള്ളൂ.

രണ്ടാമത്തെയും നാലാമത്തെയും സീസണുകളിലായിരുന്നു ഇത്. ഇവ മാറ്റിനിര്‍ത്തിയാല്‍ അഭിമാനിക്കാവുന്ന ഒരു നേട്ടം പോലും ടൈറ്റന്‍സിനു ചൂണ്ടിക്കാണിക്കാനില്ല. ഇപ്പോള്‍ നടക്കുന്ന പത്താം സീസണിലും തെലുഗു ടൈറ്റന്‍സിനു ലീഗില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയാണ്. ഇതിനകം സീസണില്‍ കളിച്ച അഞ്ചു മല്‍സരങ്ങളിലും അവര്‍ പരാജയപ്പെട്ടു കഴിഞ്ഞു.

TELUGU TITANS

ടൈറ്റന്‍സ് ടീമിനെ സംബന്ധിച്ച് ഇതൊരു പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ സീസണില്‍ കളിച്ച 22 മല്‍സരങ്ങളില്‍ അവര്‍ക്കു ജയിക്കാനായത് രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു. എട്ടാം സീസണിലാവട്ടെ ആകെ കളിച്ച 22 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ടീം വിജയിച്ചിട്ടുള്ളൂ. രണ്ടു സീസണുകളിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ടൈറ്റന്‍സ് ഫിനിഷ് ചെയ്തത്.

ടൈറ്റന്‍സിന്റെ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ അവര്‍ തോറ്റിട്ടുള്ള മല്‍സരങ്ങളില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് പരാജയത്തിലേക്കു വീണിട്ടുള്ളതെന്നു കാണാം. കഴിഞ്ഞ രണ്ടു സീസണുകളിലെയും ഈ സീസണിലെയും ആകെയുള്ള 49 മല്‍സരങ്ങളെടുത്താല്‍ വെറും നാലെണ്ണത്തില്‍ മാത്രമേ ടൈറ്റന്‍സിനു സമനില പിടിച്ചെടുക്കാനായിട്ടുള്ളൂ.

ഇത്തവണ ഗുജറാത്ത് ജയന്റ്‌സിനോടു 32-28നും പാറ്റ്‌ന വാരിയേഴ്‌സിനോടു 28-50നും യുപി യോദ്ധാസിനോടു 33-48നും തമിഴ് തലൈവാസിനോടു 36-38നുമാണ് കീഴടങ്ങിയത്. ഹരിയാന സ്റ്റീലേഴ്‌സിനോടാവട്ടെ 40-51നും പരാജയപ്പെടുകയായിരുന്നു.

നിലവില്‍ ഇന്ത്യന്‍ കബഡി ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ പവന്‍ സെഹ്‌റാവത്തുണ്ടായിട്ടും തെലുഗു ടൈറ്റന്‍സിനു അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഈ വര്‍ഷം ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു കബഡിയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ച ക്യാപ്റ്റനാണ് സെഹ്‌റാവത്ത്.

TELUGU TITANS

ഇത്രയും മികച്ചൊരു നായകനുണ്ടായിട്ടും ടൈറ്റന്‍സിനു തങ്ങളുടെ തലവര മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ ആരെക്കൊണ്ട് കഴിയുമെന്നതാണ് ചോദ്യം. ഈ സീസണിലെ പ്രോ കബഡി ലീഗില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ നിന്നും 39 റെയ്ഡ് പോയിന്റുകള്‍ മാത്രമേ സെഹ്‌റാവത്തിനു നേടാനായിട്ടുള്ളൂ. അദ്ദേഹത്തിന്റെ യഥാര്‍ഥ നിലവാരം പരിഗണിക്കുമ്പോള്‍ ഇതു പ്രതീക്ഷിക്കപ്പെട്ടതിലും താഴെയാണ്.

കഴിഞ്ഞ സീസണില്‍ ടൈറ്റന്‍സിന്റെ പ്രധാന റെയ്ഡറായിരുന്നു രജ്‌നീഷ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു. പിന്നീട് ഈ പ്രഹരത്തില്‍ നന്നും കരകയറാന്‍ ടൈറ്റന്‍സിനു സാധിച്ചതുമില്ല.

ലീഗിന്റെ തുടക്കകാലത്തു സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരുന്ന ടീമായിരുന്നു തെലുഗു ടൈറ്റന്‍സ്. രാഹുല്‍ ചൗധരിയെപ്പോലെയുള്ള കളിക്കാരുണ്ടായിരുന്നപ്പോള്‍ ടൈറ്റന്‍സിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. രണ്ടാം സീസണില്‍ മൂന്നാംസ്ഥാനത്തും നാലാം സീസണില്‍ നാലാമതും അവര്‍ക്കു ഫിനിഷ് ചെയ്യാന്‍ സാധിക്കുകയും ചെയ്തു. പക്ഷെ അതിനു ശേഷം ടൈറ്റന്‍സിനു തങ്ങളുടെ താളം നഷ്ടപ്പെടുകയായിരുന്നു.

Story first published: Monday, December 18, 2023, 17:52 [IST]
Other articles published on Dec 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+