For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Pro Kabaddi League 2023: 1000*, ലീഗിലെ ഓള്‍ടൈം 7ല്‍ ആരൊക്കെ? അറിയാം

പ്രോ കബഡി ലീഗില്‍ 1000 മല്‍സരങ്ങളെന്ന നാഴികക്കല്ല് പിന്നിടുകയാണ്. ബംഗാള്‍ വാരിയേഴ്‌സും ബെംഗളൂരു ബുള്‍സും തമ്മിലാണ് ചാംപ്യന്‍ഷിപ്പിലെ 1000ാമത്തെ മല്‍സരം. ടൂര്‍ണമെന്റിലെ കന്നി മല്‍സരത്തില്‍ യു മുംബ ജയിച്ചതു മുതല്‍ ലീഗ് ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. പ്രോ കബഡി ലീഗിന്റെ പത്താം സീസണാണ് ഇപ്പോള്‍ ആവേശകരമായ പോരാട്ടങ്ങളോടെ പുരോഗമിക്കുന്നത്. വലിയ ആരാധക പിന്തുണയാണ് ആദ്യ സീസണ്‍ മുതല്‍ ലീഗിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. കബഡി ലീഗ് ഇത്രയും വലിയൊരു വിജയമായി മാറാനുള്ള കാരണവും ഇതു തന്നെയാണ്.

ടൂര്‍ണമെന്‍റിന്‍റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് 7നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം. കോര്‍ണറുകളായി ഫസല്‍ അത്രാചലിയും രവീന്ദര്‍ പഹലുമായിരിക്കും ടീമിലുണ്ടാവുക.

PARDEEP NARWAL

കബഡി ലീഗിന്റെ ഭാഗമായ ഏറ്റവും വലിയ വിദേശ താരങ്ങളിലൊരാളാണ് ഫസല്‍. വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കൊപ്പം ഡിഫന്‍ഡറായി തിളങ്ങിയ അദ്ദേഹം ഇടതു കോര്‍ണറിലെ നിര്‍ണായക താരമാണ്. വിവിധ സീസണുകളിലായി 456 ടാക്കിള്‍ പോയിന്റുകളാണ് ഫസല്‍ നേടിയത്. ഇതു ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്.

രവീന്ദറാവട്ടെ വലതു കോര്‍ണറില്‍ എതിര്‍ ടീം റെയ്ഡര്‍മാരുടെ പേടിസ്വപ്‌നമാണ്. രണ്ടാം സീസണില്‍ മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരം നേടിയ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് തുടര്‍ന്നും കാഴ്ചവച്ചിട്ടുള്ളത്. ഫസലിനൊപ്പം രവീന്ദര്‍ ഒരുമിച്ചാല്‍ പ്രതിരോധത്തില്‍ അതു മാരക കോമ്പിനേഷനായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

കവേഴ്‌സില്‍ മന്‍ജീത്ത് ചില്ലാറും സുര്‍ജീത്ത് സിങുമായിരിക്കും ടീമിന്റെ ഭാഗമാവുക. കബഡി ലീഗിന്റെ തുടക്ക കാല സീസണുകളിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു മന്‍ജീത്ത്. തന്റേതായ ദിവസങ്ങളില്‍ തനിച്ചു മല്‍സരഗതി തന്നെ മാറ്റി മറിക്കാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ട്. രണ്ടു സീസണുകളില്‍ ഏറ്റവുമധികം ടാക്കിള്‍ പോയിന്റുകള്‍ നേടിയ താരമായിരുന്നു മന്‍ജീത്ത്. വിരമിക്കും മുമ്പ് എട്ടാം സീസണില്‍ ദബാങ് ഡല്‍ഹി കെസിക്കൊപ്പം അദ്ദേഹവും കിരീടവും നേടി.

മൂന്നാം സീസണില്‍ പുനേരി പള്‍ത്താന്‍സിനൊപ്പമായിരുന്നു സുര്‍ജീത്തിന്റെ അരങ്ങേറ്റം. ഏറെ ദുഷ്‌കരമായ വലതു കവര്‍ പൊസിഷന്‍ മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം തന്റേതായി മാറ്റിയെടുക്കുകയും ചെയ്തു.

FAZAL

റെയ്ഡര്‍മാരായി ഈ ടീമിലേക്കു വരിക അനൂപ് കുമാര്‍, പര്‍ദീപ് നര്‍വാള്‍, മനീന്ദര്‍ സിങ് എന്നിവരായിരിക്കും. ടീമിന്റെ ക്യാപ്റ്റന്‍ അനൂപായിരിക്കും. ബോണസ് കാ ബാദ്ഷായെന്നു വിളിക്കപ്പെടുന്ന താരമാണ് അനൂപ്. യു മുംബയ്ക്കായി നടത്തിക്കൊണ്ടിരിക്കുന്ന മിന്നുന്ന പ്രകടനങ്ങളാണ് താരത്തിനു ഈ വിശേഷണം നേടിക്കൊടുത്തത്.

പര്‍ദീപാവട്ടെ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത താരമാണ്. കിടിലന്‍ പ്രകടനങ്ങളിലൂടെ മറ്റു റെയ്ഡര്‍മാരെയെല്ലാം നിഷ്പ്രഭരാക്കിയാണ് അദ്ദേഹത്തിന്റെ മുന്നേറ്റം. പാറ്റ്‌ന പിറേറ്റ്‌സിനെ ഏറെക്കുറെ തനിച്ച് മുന്നു കിരീടങ്ങളിലേക്കു നയിക്കാന്‍ പര്‍ദീപിനായിട്ടുണ്ട്. ലീഗിന്റെ ആദ്യകാല സീസണുകളില്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തുക എതിരാളികള്‍ക്കു അസാധ്യമായിരുന്നു.

മനീന്ദറാവട്ടെ പ്രോ കബഡി ലീഗിന്റെ ആദ്യത്തെ സീസണില്‍ 100ന് മുകളില്‍ പോയിന്റ് വാരിക്കൂട്ടിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം ബംഗാള്‍ വാരിയേഴ്‌സിനൊപ്പം മടങ്ങിയെത്തിയ അദ്ദേഹം ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന റെയ്ഡര്‍മാരിലൊരാളാണ്.

Story first published: Monday, January 15, 2024, 22:24 [IST]
Other articles published on Jan 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+