Pro Kabaddi League 2023: മിന്നും പ്രകടനത്തിന് പിന്നില്‍ അര്‍ജുന, തുറന്നു പറഞ്ഞ് സെഹ്‌റാവത്ത്
പ്രോ കബഡി ലീഗില്‍ തെലുഗു ടൈറ്റന്‍സിനു മിന്നുന്ന ജയം സമ്മാനിക്കാന്‍ തന്നെ സഹായിച്ചത് അര്‍ജുന അവാര്‍ഡ് നല്‍കിയ പ്രചോദനവും ആത്മവിശ്വാസവുമാണെന്നു ക്യാപ്റ്റന്‍ പവന്‍ സെഹ്‌റാവത്ത്. സൂപ്പര്‍ 10 നേടി സെഹ്‌റാവത്ത് ഹീറോയായപ്പോള്‍ ലീഗില്‍ തുടര്‍ പരാജയങ്ങള്‍ക്കു ടൈറ്റന്‍സ് ബ്രേക്കിടുകയായിരുന്നു. ചെന്നൈയില്‍ നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ഹരിയാന സ്റ്റീലേഴ്‌സിനെയാണ് 37-36നു ടൈറ്റന്‍സ് മറികടന്നത്.
ഇന്ത്യയിലെ എല്ലാ കായിക താരങ്ങളെയും സംബന്ധിച്ച് ഏറ്റവും വലിയ പുരസ്‌കാരമാണ് അര്‍ജുന അവാര്‍ഡ്. കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ ഇതു എനിക്കു കൂടുതല്‍ ആവേശം പകരുകയും ചെയ്യുന്നു. ചെന്നൈയിലെ ആരാധകര്‍ തുറന്ന കൈകളോടെയായിരുന്നു എന്നെ വരവേറ്റത്. കഴിഞ്ഞ സീസണില്‍ തമിഴ് തലൈവാസിനു വേണ്ടി എനിക്കു അധികം മല്‍സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നിട്ടും ടീമിന്റെ ആരാധകര്‍ എന്നോടു വലിയ സ്‌നേഹമാണ് കാണിച്ചതെന്നും സെഹ്‌റാവത്ത് പറയുന്നു.

പ്രോ കബഡി ലീഗിന്റെ പത്താം സീസണിലെ ആദ്യത്തെ ജയമാണ് ഹരിയാനയ്‌ക്കെതിരേ ടൈറ്റന്‍സ് കൈക്കലാക്കിയത്. തുടര്‍ന്നുള്ള മല്‍സരങ്ങളിലും വിജയം ആവര്‍ത്തിക്കാന്‍ ടീമിനു നന്നായി തയ്യാറെടുക്കേണ്ടതുണ്ടെന്നു സെഹ്‌റാവത്ത് വ്യക്തമാക്കി. സീസണിലെ ആദ്യത്തെ വിജയത്തില്‍ ഞങ്ങള്‍ക്കു തീര്‍ച്ചയായും ആഹ്ലാദമുണ്ട്. പക്ഷെ ദൈര്‍ഘ്യമേറിയ സീസണാണിത്. ഇനിയുള്ള മല്‍സരങ്ങള്‍ക്കും ഞങ്ങള്‍ നല്ല തയ്യാറെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സെഹ്‌റാവത്തിനൊപ്പം ടൈറ്റന്‍സ് പ്രതിരോധവും തകര്‍പ്പന്‍ പ്രകടനമാണ് കഴിഞ്ഞ മല്‍സരത്തില്‍ പുറത്തെടുത്തത്. 18 ടാക്കിള്‍ പോയിന്റുകളും അവര്‍ നേടിയിരുന്നു. ടീമിന്റെ പ്രതിരോധക്കുറിച്ച് ചോദിച്ചപ്പോള്‍ സെഹ്‌റാവത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഞങ്ങളുടെ പ്രതിരോധം ഇപ്പോഴും ഏറ്റവും മികച്ച പ്രകടനമല്ല നടത്തിക്കൊണ്ടിരിക്കുന്നത്. പരിശീലന സെഷനില്‍ ഒരു സിംഗിള്‍ പോയിന്റ് പോലും അവര്‍ തനിക്കു നല്‍കിയിരുന്നില്ല.
ഞങ്ങളുടെ പ്രതിരോധനിരയ്‌ക്കെതിരേ വിജയകരമല്ലാത്ത 30 റെയ്ഡുകള്‍ പരിശീലന സെഷനില്‍ ഞാന്‍ നടത്തിയിരുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ മെച്ചപ്പെട്ട ലെവലില്‍ കളിക്കാന്‍ അവര്‍ക്കു സാധിക്കുമെന്നും സെഹ്‌റാവത്ത് കൂട്ടിച്ചേര്‍ത്തു. 12 ടീമുകളുടെ ലീഗില്‍ ആറു മല്‍സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമുള്ള ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications