Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ബെംഗളുരു ബുള്‍സിനും ദബാംഗ് ദില്ലിക്കും വിജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദബാംഗ് ദില്ലി ഹരിയാണ സ്റ്റീലേഴ്‌സിനേയും ബെംഗളുരു ബുള്‍സ് യുപി യോദ്ധയെയും തോല്‍പ്പിച്ചു. 39-33 എന്ന സ്‌കോറിനായിരുന്നു ദില്ലിയുടെ വിജയം. ബെംഗളുരു 37-27 എന്ന സ്‌കോറിന് യോദ്ധയേയും തോല്‍പ്പിച്ചു. ഇരു മത്സരങ്ങളും ആദ്യ പകുതിയില്‍തന്നെ ജേതാക്കളെ നിശ്ചയിക്കുന്ന രീതിയില്‍ ഏകപക്ഷീയമായിരുന്നു.

ഇതെന്ത് ബൗളിങ്? വട്ടം കറങ്ങി അംപയറെ 'വട്ടംകറക്കി' ബൗളര്‍... വീഡിയോ വൈറല്‍
സോണ്‍ എ യില്‍ നിര്‍ണായക മത്സരത്തിലാണ് ദില്ലിയുടെ വിജയം. തോറ്റാല്‍ പ്ലേ ഓഫ് സാധ്യതകള്‍ അടയുമായിരുന്ന ദില്ലി ജയത്തോടെ അവരുടെ സാധ്യതകള്‍ നിലനിര്‍ത്തി. 15 റെയ്ഡുകളിലായി നവീന്‍ കുമാര്‍ ദില്ലിക്കുവേണ്ടി 9 പോയന്റുകള്‍ സ്വന്തമാക്കി. റെയ്ഡര്‍മാര്‍ ആരെ 21 പോയന്റുകള്‍ നേടിയതാണ് ദില്ലിയെ ജയത്തിലേക്ക് നയിച്ചത്. ഹരിയാണയ്ക്കുവേണ്ടി മോനു ഗോയാത് 11 പോയന്റുകള്‍ നേടിയെങ്കിലും ഫലമുണ്ടായില്ല.

bengaluru-up

തകര്‍പ്പന്‍ റെയ്ഡുകളാണ് ബെംഗളുവിന്റെ ജയത്തിന് പിന്നില്‍. രോഹിത് കുമാര്‍ ഏഴും പവന്‍ കുമാര്‍ 11ഉം പോയന്റുകള്‍ നേടി. ആറു പോയന്റുകളുമായി മഹേന്ദര്‍ സിങ്ങും മികച്ച പിന്തുണയാണ് നല്‍കിയത്. പ്രതിരോധം മികവുറ്റതാണെങ്കിലും റെയ്ഡുകളില്‍ മങ്ങിയ യു പി യോദ്ധയ്ക്ക് തിരിച്ചുവരാനായില്ല. നിതേഷ് കുമാര്‍ ആറു പോയന്റുകളും റിഷാങ്ക്, സച്ചിന്‍ കുമാര്‍ എന്നിവര്‍ അഞ്ചുവീതം പോയന്റുകളും നേടി.

Story first published: Friday, November 9, 2018, 10:03 [IST]
Other articles published on Nov 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+