Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; കടുത്ത പോരാട്ടത്തിനൊടുവില്‍ തെലുഗ് ടൈറ്റന്‍സ്, യു മുംബയ്ക്കും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സിനും യു മുംബയ്ക്കും ജയം. കടുത്ത പോരാട്ടം നടന്ന തെലുഗ് ടൈറ്റന്‍സ് പൂണേരി പള്‍ട്ടാന്‍ മത്സരത്തില്‍ 28-25 എന്ന നിലയിലായിരുന്നു ടൈറ്റന്‍സിന്റെ വിജയം. രണ്ടാം മത്സരത്തില്‍ യു മുംബ 41-24 എന്ന സ്‌കോറില്‍ യുപി യോദ്ധയേയും തോല്‍പ്പിച്ചു.

രാഹുല്‍ ചൗധരി, നീലേഷ് സാലുംഖെ, ക്രുഷന്‍ മദനി എന്നിവരുടെ മികവിലായിരുന്നു ടൈറ്റന്‍സിന്റെ വിജയം. രാഹുല്‍ എട്ടും നീലേഷ് ആറും ക്രുഷന്‍ നാലും പോയന്റുകള്‍ നേടി. അവസാന മിനിറ്റുകളില്‍ പൂണെ തിരിച്ചുവരാന്‍ കഠിനമായി ശ്രമിച്ചെങ്കിലും ഫലവത്തായില്ല. പൂണെയ്ക്കുവേണ്ടി സന്ദീപ് നര്‍വാള്‍ ഏഴും അക്ഷയ് ജാദവും മോനുവും ചേര്‍ന്ന് അഞ്ച് വീതവും പോയന്റുകള്‍ നേടി. ഇരു ടീമുകളുടെയും പ്രതിരോധം കളിയില്‍ മികവുകാട്ടി.

puneri-paltan-vs-telugu-titans

കളിക്കാരുടെ ഓള്‍റൗണ്ട് പ്രകടനമാണ് യു മുംബയ്ക്ക് ജയമൊരുക്കിയത്. ദര്‍ശന്‍ കടിയന്‍, സിദ്ധാര്‍ഥ് ദേശായി, സുരീന്ദര്‍ സിങ് എന്നിവര്‍ ഏഴുവീതവും ഫസല്‍ ആറു പോയന്റും നേടി. യോദ്ധയ്ക്കായി നരേന്ദര്‍, സച്ചിന്‍ കുമാര്‍ എന്നിവര്‍ അഞ്ചുവീതം പോയന്റുകളാണ് നേടിയത്. കളിയുടെ എല്ലാ മേഖലകളിലും യോദ്ധ പിന്നോക്കം പോയി. പ്രതിരോധത്തില്‍ യോദ്ധ തുടരെ പിഴവുകള്‍ വരുത്തിയതോടെ യു മുംബ റെയ്ഡുകളില്‍ പോയന്റുകള്‍ വാരുകയായിരുന്നു.

Story first published: Wednesday, November 14, 2018, 8:42 [IST]
Other articles published on Nov 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+