Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോങ്കോങ് ഓപ്പണ്‍; തിരിച്ചുവരവ് അറിയിച്ച് കശ്യപ്, ഡബിള്‍സിലും മുന്നേറ്റം

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാളിഫൈയിങ് മത്സരത്തില്‍ ഇന്ത്യയുടെ പി കശ്യപിന് ജയം. ചൈനീസ് തായ്‌പേയിയുടെ ഹസു ജെന്‍ ഹാവോയെ 21-7, 12-21, 21-18 എന്ന സ്‌കോറിനാണ് കശ്യപ് ജയം നേടിയത്. നീണ്ടനാളായി പരിക്കേറ്റ് പുറത്തായിരുന്ന കശ്യപ് മികച്ച പ്രകടനത്തിലൂടെ എതിരാളിയെ കീഴടക്കി. ഇന്തോനേഷ്യന്‍ താരം ആന്റണി സിനിസ്‌ക ജിന്റിങ് ആണ് കശ്യപിന്റെ അടുത്ത എതിരാളി. മിക്‌സഡ് ഡബിള്‍സില്‍ സാത്വിക് സായ്് രാജ്, അശ്വിനി പൊന്നപ്പ സഖ്യം 21-16, 19-21, 21-14 എന്ന സ്‌കോറിന് ചൈനീസ് തായ് പേയ് സഖ്യത്തെ കീഴ്‌പ്പെടുത്തി.

badmintonparupallikashyap

മുന്‍ ലോക ആറാം നമ്പറും കോമണ്‍വെല്‍ത്ത് ചാമ്പ്യനുമായിരുന്ന കശ്യപ് റിയോ ഒളിമ്പിക്‌സിനുശേഷം പരിക്കിനെ തുടര്‍ന്ന് കാര്യമായ പ്രകടനം നടത്താനായിട്ടില്ല. ഓസ്‌ട്രേലിയന്‍ ചാലഞ്ചില്‍ ജയിച്ച് പുതിയ സീസണില്‍ നന്നായി തുടങ്ങിയെങ്കിലും പരിക്ക് വീണ്ടും വില്ലനായി. ഇതിനുശേഷം രണ്ടുമാസത്തോളം വിശ്രമത്തിലായതോടെ നാല് ടൂര്‍ണമെന്റുകളാണ് നഷ്ടമായതെന്ന് കശ്യപ് പറഞ്ഞു.

തായ്‌ലന്‍ഡ് ഓപ്പണിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും പരിക്ക് വീണ്ടും പിടികൂടിയതോടെ വിശ്രമമെടുത്തു. പിന്നീട് മൂന്നുമാസത്തോളമാണ് കളിക്കളത്തില്‍നിന്നും വിട്ടുനിന്നത്. പതുക്കെ തിരിച്ചുവന്ന് റാങ്കിങ് മെച്ചപ്പെടുത്താനും കളിയില്‍ സജീവമാകാനുമാണ് ശ്രമമെന്ന് കശ്യപ് പറഞ്ഞു. ഇന്ത്യന്‍ താരം സൈന നേവാളുമായി കശ്യപിന്റെ വിവാഹം ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Story first published: Wednesday, November 14, 2018, 8:27 [IST]
Other articles published on Nov 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+