Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: ആരാവും ഇത്തവണത്തെ ബെസ്റ്റ് റൈഡര്‍? ഡല്‍ഹി താരം ആകുമോ? കണക്കുകള്‍ ഇതാ

പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ പ്ലേ ഓഫിലേക്കടുക്കുകയാണ്. ഇതിനോടകം പ്ലേ ഓഫ് ചിത്രം വ്യക്തമായിക്കഴിഞ്ഞു. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, പുനേരി പള്‍ത്താന്‍, ദബാങ് ഡല്‍ഹി കെസി, ഗുജറാത്ത് ജയ്ന്റ്്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, പാട്ട്‌ന പൈറേറ്റ്‌സ് എന്നിവരാണ് ഇത്തവണ പ്ലേ ഓഫില്‍ കടന്നിരിക്കുന്നത്. 26നാണ് പ്ലേ ഓഫ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 1നാണ് ഫൈനല്‍ പോരാട്ടം. ആരാവും കടപ്പടിക്കുകയെന്നത് കാത്തിരുന്ന് കണ്ടറിയണം.

സീസണ്‍ അവസാനിക്കാനൊരുങ്ങവെ ആരാവും ഇത്തവണത്തെ ബെസ്റ്റ് റൈഡര്‍? കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡല്‍ഹി താരം ആഷു മാലിക്കാണ് ഇത്തവണ മുന്നിട്ട് നില്‍ക്കുന്നത്. 257 റൈഡ് പോയിന്റുകളാണ് താരം നേടിയിരിക്കുന്നത്. 216 വിജയകരമായ റൈഡുകള്‍ ചെയ്യാന്‍ താരത്തിനായി. രണ്ടാം സ്ഥാനത്തുള്ളത് അര്‍ജുന്‍ ദേശ്‌വാളാണ്. 189 വിജയകരമായ റൈഡുകളാണ് താരം നേടിയത്. 249 റൈഡിങ് പോയിന്റാണ് താരം നേടിയിരിക്കുന്നത്.

pro kabadi

പ്ലേ ഓഫ് കഴിയുമ്പോള്‍ ആര് മുന്നിലെത്തുമെന്നതാണ് കണ്ടറിയേണ്ടത്. ഇവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. മനീന്ദര്‍ സിങ് 153 വിജയകരമായ റൈഡുകള്‍ ചെയ്തപ്പോള്‍ സൂപ്പര്‍ താരം പവന്‍ സെഹ്‌റാവത്ത് 145 വിജയകരമായ റൈഡുകള്‍ ചെയ്തു. 197 റൈഡ് പോയിന്റാണ് മനീന്ദര്‍ സിങ്ങിന്റെ പേരിലുള്ളത്. പവന്‍ സെഹ്‌റാവത്തിന്റെ പേരില്‍ 188 റൈഡിങ് പോയിന്റുകളുമുണ്ട്.

കൂടുതല്‍ ടാക്കിളുകള്‍ ചെയ്ത് മുന്നിട്ട് നില്‍ക്കുന്നത് പുനേരി പള്‍ത്താന്‍ താരം മുഹമ്മദ്‌റേസയാണ്. വിജയകരമായ 80 ടാക്കിളുകളാണ് താരം നേടിയെടുത്തിരിക്കുന്നത്. 68 ടാക്കിളുകളോടെ കൃഷന്‍ രണ്ടാം സ്ഥാനത്തും 65 ടാക്കിളുകളിലൂടെ യോഗേഷ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. പ്ലേ ഓഫിന് ശേഷം ഈ പട്ടികയിലും വലിയ മാറ്റം പ്രതീക്ഷിക്കാം.

സൂപ്പര്‍ ടാക്കിളുകളില്‍ മുന്നിട്ട് നില്‍ക്കുന്നത് പ്രതിരോധനിര താരം രാഹുല്‍ സേത്പാലാണ്. ഹരിയാന സ്റ്റീലേഴ്‌സ് താരം 14 സൂപ്പര്‍ ടാക്കിളുകളാണ് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സോംബീറും റീസ മിര്‍ബഹേരിയും 8 സൂപ്പര്‍ ടാക്കിളുകളും ചെയ്തു. 15 സൂപ്പര്‍ 10സുമായി അര്‍ജുന്‍ ദേശ്‌വാള്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ 14 സൂപ്പര്‍ 10സുമായി ആഷു മാലിക് രണ്ടാം സ്ഥാനത്തുണ്ട്. 8 ഹൈഫൈവ്‌സുമായി അന്‍കുഷ് മുന്നിട്ട് നില്‍ക്കുന്നു.

മുന്‍ കാലത്തെ സൂപ്പര്‍ റൈഡര്‍മാരിലേക്ക് വരുമ്പോള്‍ ആദ്യ സീസണിലെ ബെസ്റ്റ് റൈഡറായത് യു മുംബെയുടെ അനുപ് കുമാറാണ്. രണ്ടാം സീസണില്‍ ദബാങ് ഡല്‍ഹി കെസിയുടെ കാഷ്‌ലിങ് ആഡ്‌കെ സൂപ്പര്‍ റൈഡറായപ്പോള്‍ മൂന്നാം സീസണില്‍ പാട്ട്‌ന പൈറേറ്റ്‌സിന്റെ പ്രദീപ് നാര്‍വാളാണ് സൂപ്പര്‍ റൈഡറായത്. നാലാം സീസണില്‍ തെലുങ്ക് ടൈറ്റന്‍സിന്റെ രാഹുല്‍ ചൗധരിയും അഞ്ചാം സീസണില്‍ പ്രദീപ് നാര്‍വാളും സൂപ്പര്‍ റൈഡറായി.

ആറാം സീസണില്‍ ബംഗളൂരു ബുള്‍സിന്റെ പവന്‍ സെഹ്‌റാവത്താണ് മികച്ച റൈഡറായത്. ഏഴാം സീസണിലും എട്ടാം സീസണിലും പവന്‍ സെഹ്‌റാവത്ത് സൂപ്പര്‍ റൈഡറായി. 9ാം സീസണില്‍ അര്‍ജുന്‍ ദേശ്‌വാളാണ് മികച്ച റൈഡറായത്. ഇത്തവണ ആരാവുമെന്നത് മാര്‍ച്ച് 1ന് ശേഷം കണ്ടറിയാം.

Story first published: Monday, February 19, 2024, 21:47 [IST]
Other articles published on Feb 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+