For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; രണ്ടാദിനം അടിതെറ്റി തമിഴ് തലൈവാസ്; യുപി യോദ്ധയ്ക്കും പൂണേരി പള്‍ട്ടാനും ജയം

ചെന്നൈ: പ്രോ കബഡി ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ അട്ടിമറിച്ചു കളി തുടങ്ങിയ തമിഴ് തലൈവാസിന് രണ്ടാം മത്സരത്തില്‍ അടിതെറ്റി. യുപി യോധ 37-32 എന്ന സ്‌കോറിനാണ് തമിഴ് തലൈവാസിനെ കീഴ്‌പ്പെടുത്തിയത്. ആദ്യ പകുതിയില്‍ തീര്‍ത്തും നിറംമങ്ങിതാണ് തമിഴ് തലൈവാസിന്റെ തോല്‍വിക്ക് കാരണം. 18-4 എന്ന നിലയില്‍ യുപി യോദ്ധ ആദ്യ പകുതിയില്‍ മുന്നിലെത്തിയിരുന്നു.

Pro Kabaddi 2018

വന്‍ ലീഡുവഴങ്ങി രണ്ടാം പകുതിയില്‍ കളിക്കിറങ്ങിയ തമിഴ് തലൈവാസ് ഒടുവില്‍ 5 പോയന്റ് വ്യത്യാസത്തിലാണ് തോല്‍വി വഴങ്ങിയതെന്നതില്‍ ആശ്വസിക്കാം. യുപി യോദ്ധയ്ക്കുവേണ്ടി പ്രശാന്ത് കുമാര്‍ 8 പോയന്റുകള്‍ നേടി. തമിഴ് തലൈവാസിനുവേണ്ടി അജയ് താക്കൂര്‍ 12 പോയന്റുകള്‍ നേടിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. പ്രതിരോധത്തിലെ പിഴവുകളാണ് ടീമിന് വിനയായത്.

തിങ്കളാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ പുണേരി പള്‍ട്ടാന്‍, ഹരിയാണ സ്റ്റീലേഴ്‌സിനെ 34-22 എന്ന നിലയില്‍ തോല്‍പ്പിച്ചു. ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്താണ് പൂണേരി പള്‍ട്ടാന്‍ വലിയ മാര്‍ജിനില്‍ എതിരാളിയെ മുട്ടുകുത്തിച്ചത്. പള്‍ട്ടാനുവേണ്ടി നിതിന്‍ തൊമാര്‍ ഏഴു പോയന്റു നേടി. ജിബി മോറെ ആറും ദീപക് കുമാര്‍ അഞ്ചും പോയന്റുകള്‍വീതവും സ്വന്തമാക്കി. ഹരിയാണയുടെ വികാസ് കണ്ടോല 8 പോയന്റുകള്‍ നേടിയെങ്കിലും മറ്റു താരങ്ങള്‍ നിരാശപ്പെടുത്തി.

കശ്യപുമായുള്ള വിവാഹം സ്ഥിരീകരിച്ച് സൈന; പ്രണയത്തെക്കുറിച്ചും തുറന്നു പറയുന്നു

Story first published: Tuesday, October 9, 2018, 9:59 [IST]
Other articles published on Oct 9, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+