ദില്ലി: പ്രോ കബഡി ലീഗില്‍ തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ ചാമ്പ്യന്മാരായ പറ്റ്‌ന പൈറേറ്റ്‌സ് ബംഗാള്‍ വാരിയേഴ്‌സിനെ വീഴ്ത്തി തിരിച്ചുവന്നു. ലീഗിന്റെ ആറാം സീസണില്‍ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ 29-27 എന്ന നേരിയ മാര്‍ജിനിലായിരുന്നു പറ്റ്‌നയുടെ വിജയം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകളും മികച്ച പ്രതിരോധമാണ് പുറത്തെടുത്തത്.

ദീപക് നര്‍വാള്‍ ആണ് പറ്റ്‌ന പൈറേറ്റ്‌സിനുവേണ്ടി തിളങ്ങിയത്. ഏഴ് റെയ്ഡ് പോയന്റുകള്‍ നേടിയ താരം ടീമിനെ മുന്നില്‍നിന്നും നയിച്ചു. പ്രതിരോധ നിരയിലെ കരുത്തനായ ജയ്ദീപ് 5 ടാക്കിള്‍ പോയന്റുകളും സ്വന്തമാക്കി. സീസണ്‍ ആറിലെ മികച്ച പ്രതിരോധനിര താരമാണ് ഇപ്പോള്‍ ജയ്ദീപ്. കഴിഞ്ഞ രണ്ടു കളികളിലും തിളങ്ങാന്‍ കഴിയാതിരുന്ന സൂപ്പര്‍ റെയ്ഡര്‍ പര്‍ദീപ് നര്‍വാള്‍ ഇല്ലാതെയായിരുന്നു പൈറേറ്റ്‌സ് ഇറങ്ങിയത്.
ബംഗാള്‍ വാരിയേഴ്‌സിനുവേണ്ടി റാന്‍ സിങ് ഏഴു പോയന്റുകളും മഹേഷ് ഗൗണ്ട് 6 പോയന്റുകളും സ്വന്തമാക്കി. കുന്‍ ലീയുടെ അഞ്ച് പോയന്റുകളും ബംഗാളിന് കരുത്തായി. എന്നാല്‍, നിര്‍ണായക സമയത്തെ ചില പിഴവുകളാണ് തോല്‍വിയിലേക്ക് നയിച്ചത്. ആദ്യ പകുതിയിലെ ലീഗ് കുറയ്ക്കാന്‍ ബംഗാളിന് കളിയുടെ അന്ത്യംവരെ കഴിഞ്ഞില്ല. ആറാം സീസണില്‍ മികവുറ്റ പ്രകടനം നടത്തുന്ന ബംഗാളിനെതിരായ വിജയം പറ്റ്‌നയുടെ ആത്മവിശ്വാസമുയര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഏകദിനം വേണ്ട ടെസ്റ്റ് മതിയെന്ന് മുന്‍ പാക് ക്യാപ്റ്റന്‍... ഏകദിനത്തോട് ഗുഡ്‌ബൈ പറഞ്ഞ് അസ്ഹര്‍ അലി