Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനം വേണ്ട ടെസ്റ്റ് മതിയെന്ന് മുന്‍ പാക് ക്യാപ്റ്റന്‍... ഏകദിനത്തോട് ഗുഡ്‌ബൈ പറഞ്ഞ് അസ്ഹര്‍ അലി

കറാച്ചി: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തുടരാന്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുന്ന താരങ്ങളില്‍ നിന്നും വ്യത്യസ്തനാവുകയാണ് പാകിസ്താന്റെ മുന്‍ നായകനായ അസ്ഹര്‍ അലി. ടെസ്റ്റ് കരിയര്‍ ദൈര്‍ഘിപ്പിക്കാന്‍ ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് 33കാരനായ താരം. ഇതു താന്‍ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ഏറെ ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നും അലി വ്യക്തമാക്കി. ശരിയായ സമയത്തു തന്നെയാണ് ഏകദിനം മതിയാക്കുന്നത്. ടെസ്റ്റില്‍ മാത്രം ശ്രദ്ധിച്ച് അതില്‍ പരമാവധി മികച്ച പ്രകടനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.

1

2011ല്‍ അയര്‍ലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ കളിച്ചു കൊണ്ടാണ് അലി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ വര്‍ഷമാദ്യംപാക് ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ താരം സംഘത്തിലുണ്ടായിരുന്നു. അതിനു ശേഷം ദേശീയ ടീമിനായി അലി കളിച്ചിട്ടില്ല. പാകിസ്താന് വേണ്ടി 53 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 36.90 ശരാശരിയില്‍ 1845 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ജേതാക്കളാക്കുന്നതില്‍ അലി നിര്‍ണായക പങ്കുവഹിച്ചിരുന്നു. മൂന്നു ഫിഫ്റ്റികളാണ് ടൂര്‍ണമെന്റില്‍ താരം നേടിയത്.

കരിയറിലെ ഏറ്റവും വലിയ നേട്ടം ചാംപ്യന്‍സ് ട്രോഫി കിരീടവിജയമാണെന്ന് അലി പറഞ്ഞു. ജയിക്കുന്ന ടീമിന്റെ ഭാഗമാവുകയെന്നത് വളരെ പ്രധാനപ്പെട്ട് കാര്യം തന്നെയാണ്. പാക് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത് ഏറെ അഭിമാനം നല്‍കുന്നു. ചാംപ്യന്‍സ് ട്രോഫി വിജയവും ആരാധകരുടെ ആഹ്ലാദപ്രകടനവുമൊന്നും മറക്കാനാവില്ലെന്നും അലി വിശദമാക്കി.

Story first published: Friday, November 2, 2018, 9:40 [IST]
Other articles published on Nov 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+