Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; തോല്‍വിക്ക് വിരാമമിട്ട് ഹരിയാണ; ഗുജറാത്തിനും വിജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സും ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയിന്റ്‌സിനും വിജയം. വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഹരിയാണ ദില്ലി ദബാംഗിനെയും ഗുജറാത്ത് പൂണേരി പള്‍ട്ടേനേയും തോല്‍പ്പിച്ചു. തുടര്‍ച്ചയായ നാലാം തോല്‍വിക്കുശേഷമാണ് ഹരിയാണ് ഒടുവില്‍ ജയം കണ്ടെത്തിയത്.

ഡെന്മാര്‍ക്ക് ഓപ്പണ്‍; ചൈനയുടെ സൂപ്പര്‍ ലിന്‍ ഡാനെ അട്ടിമറിച്ച് കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍
വികാസ് കണ്ടോല, മോനു ഗോയാത്, നവീന്‍ കുമാര്‍ എന്നിവരുടെ പ്രകടന മികവിലാണ് ഹരിയാണയുടെ വിജയം. പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിച്ച അവര്‍ 34-31 എന്ന സ്‌കോറില്‍ ദില്ലിയെ മുട്ടുകുത്തിച്ചു. ആദ്യ പകുതിയില്‍ 16-14 എന്ന നിലയില്‍ ദില്ലി മുന്നിട്ടുനിന്നിരുന്നു. എന്നാല്‍, മത്സരം അവസാനിക്കാറാകുമ്പേഴേക്കും ഹരിയാണ കളിയിലേക്ക് തിരിച്ചുവന്നു.

 kabadi

രണ്ടാം പകുതിയിലെ മിന്നുന്ന പ്രകടനത്തോടെയാണ് ഗുജറാത്ത് ജയം പിടിച്ചെടുത്തത്. പകരക്കാരനായി ഇറങ്ങിയ അജയകുമാര്‍ 12 പോയന്റുകള്‍ നേടി ഗുജറാത്തിന്റെ താരമായി. രണ്ടാം പകുതിയില്‍ പൂണേരിയുടെ പ്രതിരോധം ദുര്‍ബലമാകുകയും ചെയ്തു. പൂണെരി പള്‍ട്ടാനുവേണ്ടി നിഥിന്‍ തൊമാര്‍ 13 റെയ്ഡ് പോയന്റുകള്‍ നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. പര്‍ദീപ് നര്‍വാളിന്റെ പറ്റ്‌ന പൈറേറ്റ്‌സും തെലുഗു ടൈറ്റന്‍സും തമ്മിലാണ് വെള്ളിയാഴ്ചത്തെ മത്സരം. മറ്റൊരു കളിയില്‍ പൂണേരി പള്‍ട്ടാന്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ നേരിടും.

Story first published: Friday, October 19, 2018, 10:03 [IST]
Other articles published on Oct 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+