Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെന്മാര്‍ക്ക് ഓപ്പണ്‍; ചൈനയുടെ സൂപ്പര്‍ ലിന്‍ ഡാനെ അട്ടിമറിച്ച് കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വീണ്ടും ഇന്ത്യന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. പുരുഷന്മാരുടെ സിംഗിള്‍സില്‍ കെ ശ്രീകാന്ത് ചൈനയുടെ സൂപ്പര്‍താരം ലിന്‍ ഡാനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് വീഴ്ത്തിയത്. സ്‌കോര്‍ 18-21, 21-17, 21-16. മത്സരം ഒരു മണിക്കൂറും 3 മിനിറ്റും നീണ്ടുനിന്നു. 2016ലെ റിയോ ഒളിമ്പിക്‌സ് ക്വാട്ടറില്‍ ഇരുവരും ഏറ്റുമുട്ടിയതിനുശേഷം ആദ്യത്തെ മത്സരമായിരുന്നു ഇത്. അന്നത്തെ തോല്‍വിക്ക് ശ്രീകാന്തിന്റെ മധുര പ്രതികാരം കൂടിയായി വിജയം.

srikanth

മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍താരം സമീര്‍ വര്‍മയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണജേതാവ് ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ ഒരു മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ കീഴടക്കിയാണ് സമീര്‍ അടുത്ത റൗണ്ടിലെത്തിയത്. സ്‌കോര്‍ 23-21, 6-21, 22-20. ക്രിസ്റ്റിക്കെതിരെ സമീറിന്റെ രണ്ടാമത്തെ മാത്രം വിജയമാണിത്.

ലാക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള സെറ്റില്‍ അട്ടിമറിച്ച് സൈന നേവാളും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സ്‌കോര്‍ 21-15, 21-17. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ, എന്‍ സിക്കി റെഡ്ഡി സഖ്യവും അടുത്ത റൗണ്ടിലെത്തി. സൗത്ത് കൊറിയന്‍ താരങ്ങളെ വീഴ്ത്തി 18-21, 22-20, 21-18 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം.

Story first published: Friday, October 19, 2018, 9:27 [IST]
Other articles published on Oct 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+