പ്രോ കബഡി ലീഗ്; യുപി യോദ്ധയെ വീഴ്ത്തി ഗുജറാത്ത് ഫൈനലില്‍
കൊച്ചി: പ്രോ കബഡി ലീഗ് ആറാം സീസണിലെ ഫൈനലില്‍ ഇടം നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്‌സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ യുപി യോദ്ധയെ 38-31 എന്ന സ്‌കോറിന് വീഴ്ത്തിയാണ് ഗുജറാത്ത് ഫൈനലില്‍ സ്ഥാനം പിടിച്ചത്. ജനുവരി 5ന് നടക്കുന്ന ഫൈനലില്‍ ബെംഗളുരു ബുള്‍സ് ആണ് ഗുജറാത്തിന്റെ എതിരാളികള്‍. ക്വാളിഫൈയര്‍ 2ല്‍ മികച്ച പോരാട്ടം ഗുജറാത്തും യോദ്ധയും കാഴ്ചവെച്ചു.
ഏഷ്യാ കപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് സാധ്യത, ബഹ്‌റൈനും യു എ ഇയും ഇഞ്ചോടിഞ്ച് പോരിന്, തായ്‌ലന്‍ഡ് പെട്ടെന്ന് മടങ്ങും
സച്ചിന്റെ വമ്പന്‍ പ്രകടനമാണ് ഗുജറാത്തിന്റെ വിജയത്തിന് തുണയായത്. സച്ചിന്‍ 10 പോയന്റുകളുമായി ടീമില്‍ ടോപ് സ്‌കോററായി. കെ പ്രപഞ്ചന്‍, രോഹിത് ഗുലിയ എന്നിവര്‍ 5 വീതം പോയന്റുകളും സ്വന്തമാക്കി. യുപി യോദ്ധയ്ക്കായി ശ്രീകാന്ത് ജാദവ് 7 പോയന്റ് നേടി. നിതേഷ് കുമാര്‍ 6 ടാക്കിള്‍ പോയന്റുകളും, പ്രശാന്ത് കുമാര്‍ റായ് സച്ചിന്‍ കുമാര്‍ എന്നിവര്‍ 5 പോയന്റുകള്‍ വീതവും സ്വന്തമാക്കി.

മത്സരത്തിലെ പ്രകടനത്തിലൂടെ നിതീഷ് കുമാര്‍ ആറാം സീസണിലെ മികച്ച പ്രതിരോധ താരവുമായി. ഒരു സീസണില്‍ 100 ടാക്കിള്‍ പോയന്റുകള്‍ നേടുന്ന ആദ്യ താരമെന്ന നിലയില്‍ പ്രോ കബഡി ലീഗിന്റെ ചരിത്രത്തിലും നിതീഷ് കുമാര്‍ ഇടംനേടി. നിതീഷിന്റെ പ്രകടനത്തിനിടയിലും യോദ്ധയുടെ റെയ്ഡര്‍മാര്‍ കാട്ടിയ അലസതയാണ് ടീമിന് വിനയായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications