For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യാ കപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് സാധ്യത, ബഹ്‌റൈനും യു എ ഇയും ഇഞ്ചോടിഞ്ച് പോരിന്, തായ്‌ലന്‍ഡ് പെട്ടെന്ന് മടങ്ങും

By കാശ്വിന്‍

ഗ്രൂപ്പ് എ : യു എ ഇ, തായ്‌ലന്‍ഡ്, ഇന്ത്യ, ബഹ്‌റൈന്‍

groupa

ബ്‌ലൂ ടൈഗേഴ്‌സാണ് ഇന്ത്യ. നാലാം തവണ ഏഷ്യാ കപ്പിനെത്തുന്നു. 2011ല്‍ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായതിന് ശേഷം ആദ്യമായാണ് ഏഷ്യാ കപ്പില്‍. 1964 ല്‍ റണ്ണേഴ്‌സപ്പായതാണ് മികച്ച പ്രകടനം. സമീപകാലത്ത് ആകര്‍ഷകമായ ഫുട്‌ബോള്‍ കളിക്കുന്ന ഇന്ത്യ ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിനുള്ളില്‍ ഇടം പിടിച്ചു. ഇംഗ്ലീഷ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ് ഇന്ത്യക്ക് തന്ത്രമൊരുക്കുന്നത്. യു എ ഇ കഴിഞ്ഞാല്‍ ഗ്രൂപ്പില്‍ മികച്ച റാങ്കിംഗ് ഇന്ത്യക്കാണ് (97). മൂന്നാം റൗണ്ടിലാണ് ഇന്ത്യ യോഗ്യത നേടിയത്. സുനില്‍ ഛേത്രി, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരാണ് പ്രധാന കളിക്കാര്‍.

ആതിഥേയരായ യു എ ഇ കന്നിക്കിരീടം ലക്ഷ്യമിടുന്നു. ഇത് രണ്ടാം തവണയാണ് യു എ ഇ ഏഷ്യാ കപ്പിന് വേദിയാകുന്നത്. ഗ്രൂപ്പിലെ ടീമുകളില്‍ ഉയര്‍ന്ന റാങ്കിംഗ് യു എ ഇക്കാണ് 79.

1996 ല്‍ നാട്ടുകാരെ സാക്ഷിയാക്കിക്കൊണ്ട് ഫൈനലിലെത്തിയിരുന്നു യു എ ഇ.

എ സി മിലാന്‍, ഇന്റര്‍മിലാന്‍, ജപ്പാന്‍ ടീമുകളുടെ മുന്‍ പരിശീലകന്‍ ആല്‍ബര്‍ട്ടോ സാചെറോണിയാണ് തന്ത്രമൊരുക്കുന്നത്. 2011 ല്‍ ജപ്പാനൊപ്പം എ എഫ് സി ഏഷ്യന്‍ കപ്പ് ജേതാവാണ് സാഷെറോണി.

സ്റ്റാര്‍ പ്ലേമേക്കര്‍ ഒമര്‍ അബ്ദുല്‍റഹ്മാന്റെ സേവനം ടൂര്‍ണമെന്റില്‍ ലഭ്യമാകില്ലെന്നത് ആതിഥേയര്‍ക്ക് തിരിച്ചടിയാണ്. സമീപകാല സൗഹൃദ മത്സരങ്ങളിലെ തോല്‍വികളും സാചെറോണിയെ അലട്ടുന്നു. ട്രിനിഡാഡ്, വെനെസ്വെല ടീമുകളോടാണ് പരാജയപ്പെട്ടത്.

ഇസ്മായില്‍ അല്‍ ഹമാദിയും ഖാലിദ് ഇസയുമാണ് മുഖ്യ താരങ്ങള്‍.


പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തായ്‌ലന്‍ഡ് ഏഷ്യാ കപ്പിലേക്ക് തിരിച്ചെത്തുകയാണ്. 2007 ല്‍ സംയുക്തമായി ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഏഷ്യാ വന്‍കരയിലെ മുന്‍നിരക്കാരായിരുന്നു തായ്‌ലന്‍ഡ്. 1972 ഏഷ്യാ കപ്പില്‍ മൂന്നാം സ്ഥാനം നേടിയവര്‍. തുടരെ അഞ്ച് തവണ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായ ചരിത്രമാണ് തായ്‌ലന്‍ഡിനുള്ളത്. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തത് പ്രതീക്ഷ നല്‍കുന്നു. മിലോവന്‍ റജെവാകാണ് പരിശീലകന്‍.

എ എഫ് എഫ് സുസുക്കി കപ്പില്‍ സെമിഫൈനലില്‍ മലേഷ്യയോട് തോറ്റ് പുറത്തായി. ചനതിപ് കോംഗ്രാസിനും ടീറാസില്‍ ദന്‍ഗ്ദയുമാണ് പ്രധാന താരങ്ങള്‍.

തുടരെ അഞ്ചാം ഏഷ്യാ കപ്പിനെത്തുന്ന ബഹ്‌റൈനിത് ആറാം ഊഴമാണ്. 2004ല്‍ നാലാം സ്ഥാനത്ത് എത്തിയതാണ് മികച്ച പ്രകടനം. മൂന്നാം റൗണ്ടിലാണ് ബഹ്‌റൈന്‍ ഏഷ്യാ കപ്പ് യോഗ്യത കണ്ടെത്തിയത്. ചെക് റിപബ്ലിക് കോച്ച് മിറോസ്ലാവ് സോകുപാണ് പരിശീലകന്‍.

സൗഹൃദ മത്സരത്തില്‍ സിറിയയോട് തോറ്റു. ചൈന, ഫിലിപൈന്‍സ് ടീമുകള്‍ക്കെതിരെ സമനില. മ്യാന്‍മറിനെതിരെ ജയം. അബ്ദുല്ല യുസുഫ് ഹെലാല്‍, അലി മദന്‍ എന്നിവരാണ് പ്രധാന കളിക്കാര്‍. ഏഷ്യയുടെ ചെമ്പടയായ ബഹ്‌റൈനില്‍ നിന്ന് അത്ഭുതപ്രകടനം പ്രതീക്ഷിക്കാം.

Story first published: Friday, January 4, 2019, 13:16 [IST]
Other articles published on Jan 4, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+