Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ബെംഗളുരു ബുള്‍സിനും യുപി യോദ്ധയ്ക്കും വിജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബംഗളുരു ബുള്‍സിനും യുപി യോദ്ധയ്ക്കും വിജയം. ആദ്യ മത്സരത്തില്‍ ബെംഗളുരു ബുള്‍സ് 42-34 എന്ന സ്‌കോറിന് ഹരിയാണ സ്റ്റീലേഴ്‌സിനെയും യുപി യോദ്ധ 29-23 എന്ന സ്‌കോറിന് പൂണേരി പള്‍ട്ടാനേയും തോല്‍പ്പിച്ചു. രുണ്ടു മത്സരങ്ങളിലും അവസാന മിനിറ്റുകളിലാണ് കളി ഏകപക്ഷീയമായത്.

രണ്ടാം പകുതിയിലെ തകര്‍പ്പന്‍ പ്രകടനമാണ് ബെംഗളുരുവിനെ വിജയത്തിലേക്ക് നയിച്ചത്. പവന്‍ ഷെഹ്‌റാവത്ത് 21 റെയ്ഡ് പോയന്റുകളാണ് സ്വന്തമാക്കിയത്. സ്റ്റീലേഴ്‌സിന്റെ പ്രതിരോധത്തെ പവന്റെ റെയ്ഡുകള്‍ ഹതാശരാക്കി. ഹരിയാണ സ്റ്റീലേഴ്‌സിനുവേണ്ടി വികാസ് കണ്ടോല 14ഉം മോനു ഗോയാത് ഒന്‍പതും പോയന്റുകള്‍ നേടി. എന്നാല്‍, പ്രതിരോധത്തിലെ പിഴവുകള്‍ തോല്‍വിക്കിടയാക്കി.

bullsvssteelers

രണ്ടാം മത്സരത്തില്‍ യുപി യോദ്ധയുടെ ഓള്‍റൗണ്ട് പ്രകടനമാണ് അവരെ വിജയത്തിലേക്ക് നയിച്ചത്. യോദ്ധയ്ക്കുവേണ്ടി പ്രശാന്ത് കുമാര്‍ റായി എട്ടും ശ്രീകാന്ത് ജാദവ് ആറും പോയന്റുകള്‍ നേടി. പൂണേരി പള്‍ട്ടാനുവേണ്ടി മോനു 7 പോയന്റുകളാണ് നേടിയത്. പള്‍ട്ടാന്മാരുടെ പ്രധാന താരം നിതിന്‍ തൊമാറിന് അഞ്ച് റെയ്ഡു പോയന്റുകള്‍ മാത്രമാണ് നേടാനായത്.

പാക്കിസ്ഥാനെ 18 ഗോളുകള്‍ക്ക് നാണംകെടുത്തി ഇന്ത്യ; 5 ഗോളടിച്ച് രേണു

Story first published: Thursday, October 25, 2018, 10:37 [IST]
Other articles published on Oct 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+