പ്രോ കബഡി ലീഗ്; അഞ്ചാം തോല്‍വിയുമായി തലൈവാസ്; ബെംഗളുരുവിനും മുംബയ്ക്കും ജയം
ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ബെംഗളുരു ബുള്‍സിനും യു മുംബയ്ക്കും ജയം. ബെംഗളുരു ബുള്‍സ് തമിഴ് തലൈവാസിനെ 44-35 എന്ന നിലയില്‍ തോല്‍പ്പിച്ചപ്പോള്‍ ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ 42-32 എന്ന സ്‌കോറിനാണ് യു മുംബ ജയം ആഘോഷിച്ചത്. തലൈവാസിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ്.

തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ച ബെംഗളുരുവിന് വേണ്ടി 16 പോയന്റുകള്‍ നേടി പവന്‍ ശെരാവത്തും 12 പോയന്റുകള്‍ നേടി കാഷിലിങ് അഡാക്കെയും മുന്നിട്ടുനിന്നു. പ്രതിരോധം ദുര്‍ബലമായ തലൈവാസിന് ഒരിക്കല്‍ക്കൂടി പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ കളിയില്‍ ജയിച്ചശേഷം പിന്നീടുവന്ന അഞ്ചു മത്സരങ്ങളും തലൈവാസ് തോറ്റു.
സിദ്ധാര്‍ഥ് ദേശായിയുടെ മിന്നുന്ന പ്രകടനമാണ് മുംബയുടെ വിജയം എളുപ്പമാക്കിയത്. ദേശായി 14 പോയന്റുകള്‍ നേടി. പ്രോ കബഡി ലീഗിന്റെ ചരിത്രത്തില്‍ അതിവേഗം 50 പോയന്റുകള്‍ നേടുന്ന താരമെന്ന ബഹുമതിയും ഇതിലൂടെ ദേശായി സ്വന്തമാക്കി. മുംബക്കുവേണ്ടി രോഹിത് ബലിയന്‍ ഏഴു പോയന്റുകള്‍ നേടി. ഹരിയാണ സ്റ്റീലേഴ്‌സിന്റെ മോനു ഗോയത് 10 പോയന്റുകള്‍ നേടിയെങ്കിലും കാര്യമുണ്ടായില്ല. ഹരിയാണയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
ലോകകപ്പില്‍ അട്ടിമറിക്കു ഒരുങ്ങിക്കൊള്ളു... അഫ്ഗാനും റാഷിദും ഡബിള്‍ സ്‌ട്രോങ്!! ഇവര്‍ സൂക്ഷിക്കുക
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications