പ്രോ കബഡി ലീഗ്; ജയത്തോടെ ബംഗാള്‍ വാരിയേഴ്‌സ് പ്ലേ ഓഫില്‍, യുപി യോദ്ധയ്ക്കും ജയം
ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സും യുപി യോദ്ധയും വിജയംകണ്ടു. അവസാന സെക്കന്റുവരെ നീണ്ടുനിന്ന ത്രില്ലിങ് മത്സരത്തിലാണ് യുപി യോദ്ധ യു മുംബയെ 34-32 എന്ന സ്‌കോറിന് തോല്‍പ്പിച്ചത്. ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനും യോദ്ധ ടീമിന് കഴിഞ്ഞു. മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ് ചാമ്പ്യന്മാരായ പറ്റ്‌ന പൈറേറ്റ്‌സിനെ 39-23 എന്ന നിലയില്‍ തോല്‍പ്പിച്ച് പ്ലേ ഓഫിലെത്തി.
ഫിഫ ക്ലബ്ബ് ലോകകപ്പ്; റയല്‍ മാഡ്രിഡിന് ഹാട്രിക് കീരീടം
ജയിച്ചാല്‍ മാത്രം പ്ലേഓഫില്‍ സാധ്യത നിര്‍ത്താം എന്ന നിലയില്‍ കളിക്കിറങ്ങിയ യുപി യോദ്ധ അവസാന മിനിറ്റുകളില്‍ എതിരാളികളെ വീഴ്ത്തുകയായിരുന്നു. യോദ്ധയ്ക്കായി പ്രശാന്ത് കുമാര്‍ റായി 8 പോയന്റ് നേടിയപ്പോള്‍ റിഷാങ്ക് ദേവാദിഗ, സച്ചിന്‍ കുമാര്‍ എന്നിവര്‍ 7 പോയന്റുവീതം സ്വന്തമാക്കി. യു മുംബയ്ക്കുവേണ്ടി രോഹിത് ബലിയന്‍ 10 പോയന്റു നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് തിളങ്ങാനായില്ല.

വമ്പന്‍ ജയം നേടിയ ബംഗാളിനായി മണിന്ദര്‍ സിങ് 11 ഉം രവീന്ദ്ര രമേഷ് 6 ഉം പോയന്റുകളുമായി മുന്നില്‍നിന്നും നയിച്ചു. പ്രതിരോധ താരങ്ങളും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പറ്റ്‌നയ്ക്കായി വിജയ് 8 ഉം, പര്‍ദീപ് നര്‍വാള്‍ 7 ഉം പോയന്റുകള്‍ നേടി. എന്നാല്‍ പ്രതിരോധ താരങ്ങള്‍ നിലവാരത്തിലേക്കുയരാത്തതാണ് ചാമ്പ്യന്മാര്‍ക്ക് വിനയായത്. സീസണില്‍ പ്ലേ ഓഫ് സാധ്യതയ്ക്കായി പറ്റ്‌നയ്ക്ക് ഇനിയും കാത്തിരിക്കണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications