ഫിഫ ക്ലബ്ബ് ലോകകപ്പ്; റയല്‍ മാഡ്രിഡിന് ഹാട്രിക് കീരീടം
അബുദാബി: ഫിഫ ക്ലബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡിന് ഹാട്രിക് കിരീടം. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് യുഎഇ ടീമായ അല്‍ഐനെ പരാജയപ്പെടുത്തിയാണ് റയല്‍ തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം സ്വന്തമാക്കിയത്. ഇതോടെ ഹാട്രിക് കിരീടം നേടുന്ന ആദ്യ ക്ലബ് എന്ന നേട്ടവും റയല്‍ മാഡ്രിഡിന് സ്വന്തമായി. ലോക ഫുട്‌ബോളര്‍ ലൂക്കാ മോഡ്രിച്ചിന്റെ മികവാണ് റയലിനെ കിരീടത്തിലേക്ക് നയിച്ചത്.
റയലിനൊപ്പം 15 കിരീടങ്ങള്‍ നേടിയ ലൂക്കാ മോഡ്രിച്ച് ആണ് ടീമിനായി ആദ്യ ഗോള്‍ നേടിയത്. റയലിനുവേണ്ടി ഏതെങ്കിലുമൊരു ഫൈനലിലെ മോഡ്രിച്ചിന്റെ ആദ്യ ഗോള്‍ കൂടിയാണിത്. ലോറന്റെയും സെര്‍ജിയോ റാമോസും രണ്ടാം പകുതിയില്‍ ഓരോ ഗോളുകളും നേടി. യഹ്യ നാദിറിന്റെ സെല്‍ഫ് ഗോളും അല്‍ഐന് വിനയായി. ഷിയോതാനിയാണ് അല്‍ ഐനുവേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ റിവര്‍പ്ലേറ്റിനെ സെമിയില്‍ മറികടന്നാണ് അല്‍ഐന്‍ കലാശക്കളിക്ക് അര്‍ഹത നേടിയത്. എന്നാല്‍, ഫൈനലില്‍ റയലിനെതിരെ അതേ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മത്സരവിജയത്തോടെ റയല്‍ താരം ടോണി ക്രൂസ് അഞ്ച് ക്ലബ്ബ് ലോകകപ്പ് നേടുന്ന ആദ്യ താരമായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാല് ലോകകപ്പ് എന്ന റെക്കോര്‍ഡാണ് ക്രൂസ് മറികടന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications