Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വാരിയേഴ്‌സ്, ഹരിയാണയ്ക്ക് വീണ്ടും തോല്‍വി

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സിനും ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനും വിജയം. തെലുഗ് ടൈറ്റന്‍സിനെ 30-25 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ബംഗാള്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ആഘോഷിച്ചത്. മറ്റൊരു മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സ് ഒരിക്കല്‍ക്കൂടി തോറ്റപ്പോള്‍ ജയ്പൂര്‍ ടീം ആദ്യ ജയം സ്വന്തമാക്കി. സ്‌കോര്‍ 36-33.

'ഇഞ്ചുറി'യില്‍ അര്‍ജന്റീനയ്ക്ക് കണ്ണീര്‍... ലാറ്റിന്‍ ക്ലാസിക്കില്‍ ബ്രസീലിയന്‍ ചിരി, വീഡിയോ
മണിന്ദര്‍ സിങ്ങിന്റെ ഫോമാണ് ബംഗാള്‍ വാരിയേഴ്‌സിന് ഒരിക്കല്‍ക്കൂടി തുണയായത്. താരം 11 പോയന്റുകള്‍ നേടി മുന്നിട്ടുനിന്നു. അതേസമയം, സീസണില്‍ മികച്ച തുടക്കം ലഭിച്ച തെലുഗു ടൈറ്റന്‍സിന് പല തീരുമാനങ്ങളും പിഴച്ചു. സൂപ്പര്‍താരം രാഹുല്‍ ചൗധരിക്ക് തിളങ്ങാനായില്ല. രണ്ട് ടാക്കിള്‍ പോയന്റുകള്‍ നേടിയ താരം അവിശ്വസനീയമായ പിഴവുകളും വരുത്തി ടീമിന്റെ തോല്‍വിക്ക് കാരണമായി. ഡിഫന്‍സിലാണ് ടൈറ്റന്‍സ് കൂടുതല്‍ പോയന്റുകള്‍ നേടിയത്.

bengalvstelugu

തുടര്‍ച്ചയായ തോല്‍വിക്കിടെ ജയംതേടിയിറങ്ങിയ ഹരിയാണയ്ക്ക് ഒരിക്കല്‍ക്കൂടി കാലിടറി. ഹരിയാണയ്ക്കുവേണ്ടി നവീന്‍ 17 പോയന്റുകള്‍ നേടിയെങ്കിലും ടീമിന് ജയിക്കാനായില്ല. പ്രതിരോധത്തിലുണ്ടായ അശ്രദ്ധയാണ് ഹരിയാണയ്ക്ക് ഒരിക്കല്‍ക്കൂടി തോല്‍വി വഴങ്ങേണ്ടിവന്നത്. ജയ്പൂരിന് വേണ്ടി നിതിന്‍ റാവല്‍ 10 പോയന്റിലധം നേടി ടീമിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു.

Story first published: Wednesday, October 17, 2018, 9:27 [IST]
Other articles published on Oct 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+