Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇഞ്ചുറി'യില്‍ അര്‍ജന്റീനയ്ക്ക് കണ്ണീര്‍... ലാറ്റിന്‍ ക്ലാസിക്കില്‍ ബ്രസീലിയന്‍ ചിരി, വീഡിയോ

അ​ര്‍​ജ​ന്‍റീ​ന​ക്കെ​തി​രെ ബ്ര​സീ​ലി​ന് ജ​യം | Oneindia Malayalam

ജിദ്ദ: ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ കാല്‍പ്പന്തുകളിയിലെ ക്ലാസിക്കുകളുടെ ക്ലാസിക്കില്‍ ചിരവൈരികളായ അര്‍ജന്റീനയ്‌ക്കെതിരേ ബ്രസീലിനു വിജയം. സൗദി അറേബ്യയിലെ ജിദ്ദയില്‍ 60,000ത്തോളം കാണികള്‍ക്കു മുന്നില്‍ നടന്ന ലാറ്റിന്‍ ത്രില്ലറില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ വിജയം.

യുവനിരയുമായി ഇറങ്ങിയ അര്‍ജന്റീന ബ്രസീലിന്റെ ഫുള്‍ ടീമിനെ വിറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുമെന്നിരിക്കെ ഇഞ്ചുറിടൈമില്‍ ഡിഫന്‍ഡര്‍ മിറാന്‍ഡയുടെ വകയായിരുന്നു ബ്രസീലിന്റെ വിജയഗോള്‍.

ശക്തമായ ഇലവനുമായി ബ്രസീല്‍

ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ നെയ്മറുള്‍പ്പെടെ ഏറ്റവും ശക്തമായ ടീമിനെയാണ് ബ്രസീല്‍ കോച്ച് ടിറ്റെ അണിനിരത്തിയത്. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ഫിലിപ്പെ കുട്ടീഞ്ഞോ, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജിസൂസ് എന്നിവരും ആദ്യ ഇലവനിത്തന്നെ ഉണ്ടായിരുന്നു.
എന്നാല്‍ മറുഭാഗത്ത് താല്‍ക്കാലിക കോച്ചായ ലയണല്‍ സ്‌കലോനിയുടെ ടീമില്‍ വമ്പന്‍ താരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൗലോ ദിബാലയെയും മൗറോ ഇക്കാര്‍ഡിയെയും ആദ്യ ഇലവനില്‍ തന്നെ കളിപ്പിച്ച സ്‌കലോനി സീനിയര്‍ താരങ്ങളായ നിക്കോളാസ് ഒട്ടാമെന്‍ഡിയെയും ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയെയും പ്ലെയിങ് ഇലവനില്‍ ഇറക്കി.

പോരാട്ടം ഇഞ്ചോടിഞ്ച്

മല്‍സര പരിചയം കുറഞ്ഞ, വലിയ താരങ്ങളൊന്നുമില്ലാത്ത അര്‍ജന്റീനയ്‌ക്കെതിരേ ബ്രസീല്‍ മികച്ച മാര്‍ജിനില്‍ ജയിക്കുമെന്നായിരുന്നു പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും അതല്ല കളിക്കളത്തില്‍ കണ്ടത്. ഡിഫന്‍സീവ് ശൈലിയാണ് അര്‍ജന്റീന സ്വീകരിച്ചതെങ്കിലും കൗണ്ടര്‍ അറ്റാക്കിങിലൂടെ അവര്‍ ബ്രസീലിനെ പല തവണ വിറപ്പിച്ചു. ക്യാപ്റ്റമും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ജയം അര്‍ജന്റീനയ്‌ക്കൊപ്പം നില്‍ക്കുമായിരുന്നു. മുന്നേറ്റത്തിലെ മൂര്‍ച്ചയില്ലായ്മയാണ് അവരെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ആദ്യപകുതിയില്‍ ഇരുടീമും പതിഞ്ഞ താളത്തിലാണ് കളിച്ചതെങ്കില്‍ രണ്ടാം പകുതിയില്‍ ഓപ്പണ്‍ ഗെയിമായിരുന്നു. ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെ രണ്ടു ടീമും ഇരമ്പിക്കളിച്ചു.

അറ്റാക്ക് x ഡിഫന്‍സ്

അറ്റാക്ക് x ഡിഫന്‍സ്

ബ്രസീലിന്റെ മുന്നേറ്റനിരയും അര്‍ജന്റീനയുടെ പ്രതിരോധനിരയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കൂടിയാണ് കളിയില്‍ കണ്ടത്. അതില്‍ ഇഞ്ചുറിടൈമില്‍ ഏക പിഴവ് മാറ്റിനിര്‍ത്തിയാല്‍ ജയിച്ചത് അര്‍ജന്റീന തന്നെയായിരുന്നു. നെയ്മറുള്‍പ്പെടെ ബ്രസീലിന്റെ മുന്നേറ്റനിര ഇരുവിങുകളിലൂടെയും അര്‍ജന്റീനയുടെ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും എല്ലാം പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ഒട്ടാമെന്‍ഡിയും സറാവിയയുമാണ് അര്‍ജന്റൈന്‍ പ്രതിരോധത്തില്‍ ഏറ്റവും മികച്ചുനിന്നത്. ഒന്നാംപകുതിയില്‍ ജെസൂസിനെ പിടിച്ചുകെട്ടിയ ടാലിയാഫിക്കോയും മികവ് കാണിച്ചു.

രക്ഷകനായി മിറാന്‍ഡ

രക്ഷകനായി മിറാന്‍ഡ

അര്‍ജന്റീനയുടെ പരീക്ഷണ ടീമിനോടു തോറ്റിരുന്നെങ്കില്‍ അതു ബ്രസീലിനു വലിയ നാണക്കേടാവുമായിരുന്നു. കളി ഷൂട്ടൗട്ടിലേക്കു നീണ്ടാല്‍ ഇരുടീമിനും തുല്യ വിജയസാധ്യതയാണുണ്ടായിരുന്നത്. എന്നാല്‍ ഇഞ്ചുറിടൈമിന്റെ മൂന്നാം മിനിറ്റില്‍ ഡിഫന്‍ഡര്‍ മിറാന്‍ഡ ബ്രസീലിന്റെ രക്ഷകനാവുകയായിരുന്നു. ഇടതുമൂലയില്‍ നിന്നുള്ള നെയ്മറുടെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മിറാന്‍ഡ വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡറിലൂടെ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

പ്രതീക്ഷയേകുന്ന പുതുനിര

റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടിക്കു ശേഷം താല്‍ക്കാലിക കോച്ചായി ചുമതലയേറ്റ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീനയുടെ പ്രയാണം ശരിയായ ദിശയിലാണെന്നു തെളിയിക്കുന്നതാണ് ബ്രസീലിനെതിരായ പ്രകടനം. വമ്പന്‍ താരങ്ങളൊന്നുമില്ലാതെ യുവതാരങ്ങളെ അണിനിരത്തിയുള്ള അദ്ദേഹത്തിന്റെ പരീക്ഷണം പിഴച്ചില്ലെന്ന് ഈ മല്‍സരം കാണിച്ചുതന്നു.
അടുത്ത വര്‍ഷം കോപ്പാ അമേരിക്ക നടക്കാനിരിക്കെ ഇതേ ടീമിനെ തന്നെ മുന്നോട്ടു കൊണ്ടുപോവാനായിരിക്കും ഇനി സ്‌കലോനിയുടെ ശ്രമം.

വീഡിയോ കാണാം

ബ്രസീലും അര്‍ജന്റീനയും തമ്മില്‍ സൗദി അറേബ്യേയില്‍ നടന്ന സൗഹൃദ മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് കാണാം

Story first published: Wednesday, October 17, 2018, 9:23 [IST]
Other articles published on Oct 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+