Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: പാതിവഴിയില്‍ സ്ഥാനമൊഴിഞ്ഞ് പുനേരി പല്‍ത്താന്‍ കോച്ച്, കാരണമെന്ത്? അറിയാം

പ്രോ കബഡി ലീഗ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. ലീഗിലെ കരുത്തരായ ടീമുകളിലൊന്നാണ് പുനേരി പല്‍ത്താന്‍. പൂനെ ആസ്ഥാനമായുള്ള ടീമായ പുനേരി പല്‍ത്താന്‍ 10ാം സീസണിലാണ് കപ്പിലേക്കെത്തിയത്. ഫൈനലില്‍ ഹരിയാന സ്റ്റീലേഴ്‌സിനെ തോല്‍പ്പിച്ചാണ് പുനേരി കപ്പ് നേടിയത്. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ പുനേരി പല്‍ത്താന് പ്രതീക്ഷിച്ച പ്രകടനം നടത്താനാവുന്നില്ല. 18 മത്സരത്തില്‍ നിന്ന് ഏഴ് ജയവും എട്ട് തോല്‍വിയും മൂന്ന് സമനിലയുമടക്കം 30 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ടീമുള്ളത്.

ഇത്തവണ ടൂര്‍ണമെന്റില്‍ പുനേരി ടീം പിന്നോട്ട് പോകവെ ടീമിന്റെ പരിശീലകനായ ബിസി രമേഷ് സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. എല്ലാവരേയും ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം പാതിവഴിയില്‍ പരിശീലകസ്ഥാനമൊഴിഞ്ഞത്. ഇത്തരത്തില്‍ പാതി വഴിയില്‍ രമേഷ് സ്ഥാനമൊഴിഞ്ഞതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ചിരവൈരികളോടേറ്റ തോല്‍വി

ബിസി രമേഷ് പെട്ടെന്ന് സ്ഥാനമൊഴിയാന്‍ കാരണം ഹോം ഗ്രൗണ്ടില്‍ ചിരവൈരികളായ യു മുംബെയോടേറ്റ തോല്‍വിയാണ്. ഇതില്‍ ഹോം ആരാധകര്‍ ടീമിനെതിരായി. ഇക്കാരണത്താലാണ് അദ്ദേഹം പെട്ടെന്ന് സ്ഥാനമൊഴിഞ്ഞത്. പരിശീലകസ്ഥാനമൊഴിഞ്ഞെങ്കിലും അദ്ദേഹം ടീമിന്റെ ഉപദേശക സംഘത്തിന്റെ ഭാഗമാണ്. രമേശ് പുനേരി പല്‍ത്താന്റെ സ്ഥാനമൊഴിഞ്ഞ വിവരം ഔദ്യോഗികമായിത്തന്നെ ടീം അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റമെന്ന് ടീം വ്യക്തമാക്കിയിട്ടില്ല.

യു മുംബെയോട് ദയനീയ തോല്‍വിയാണ് ടീം നേരിട്ടത്. 43-29 എന്ന സ്‌കോറിനായിരുന്നു പുനേരി ടീമിന്റെ തോല്‍വി. അതും സ്വന്തം കാണികള്‍ക്ക് മുന്നില്‍. ഇതാണ് പെട്ടെന്ന് നടപടിയിലേക്ക് കടക്കാന്‍ ടീമിനെ പ്രേരിപ്പിച്ചതെന്ന് പറയാം. 10ാം സീസണില്‍ പുനേരി ടീമിനെ കിരീടത്തിലേക്കെത്തിച്ച പരിശീലകനാണ് അദ്ദേഹം. എന്നിട്ടും 11ാം സീസണില്‍ പാതിവഴിയില്‍ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. ഇത്തവണത്തെ ടീമിന്റെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല. ശക്തമായ തിരിച്ചുവരവിന് ഇനിയും സമയമുണ്ട്.

puner paltan pkl

ക്വാളിഫയറില്‍ കടന്ന് ഹരിയാന

ഇതിനോടകം ക്വാളിഫയറില്‍ സീറ്റുറപ്പിക്കാന്‍ ഹരിയാന സ്റ്റീലേഴ്‌സിന് സാധിച്ചിട്ടുണ്ട്. 19 മത്സരത്തില്‍ 15 മത്സരത്തിലും ടീമിന് ജയം നേടാനായി. വെറും നാല് മത്സരത്തിലാണ് ടീം തോല്‍വി നേരിട്ടത്. 77 പോയിന്റുകളോടെയാണ് പുനേരി ടീം ക്വാളിഫയറില്‍ പ്രവേശിച്ചിരിക്കുന്നത്. യു മുംബെ 18 മത്സരത്തില്‍ നിന്ന് 60 പോയിന്റോടെ യോഗ്യതക്കരികിലാണ്.

പാട്‌ന പൈറേറ്റ്‌സ് 58 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. 56 പോയിന്റോടെ യുപി യോദ്ധാസാണ് നാലാം സ്ഥാനത്ത്. ദബാങ് ഡല്‍ഹി കെസി, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, തെലുങ്ക് ടൈറ്റന്‍സ്, പുനേരി പല്‍ത്താന്‍, തമിഴ് തലൈവാസ്, ബംഗാള്‍ വാരിയേഴ്‌സ് എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിലെ മറ്റുള്ള ടീമുകള്‍. ഗുജറാത്ത് ജൈന്റ്‌സ്, ബംഗളൂരു ബുള്‍സ് എന്നിവരാണ് അവസാന രണ്ട് സ്ഥാനങ്ങളിലുള്ളത്.

Story first published: Thursday, December 12, 2024, 20:54 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+