Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: ആര് നേടും കപ്പ്? അഞ്ച് ടീമുകള്‍ യോഗ്യത നേടിക്കഴിഞ്ഞു; പോരാട്ടം ശക്തം

പ്രോ കബഡി ലീഗിന്റെ പോരാട്ടം യോഗ്യതാ റൗണ്ടിലേക്ക് കടക്കവെ ആവേശകരമായ മത്സരങ്ങളാണ് നടക്കുന്നത്. അഞ്ച് ടീമുകള്‍ ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞു. ആറാമത്തെ ടീമേതാണെന്നതാണ് കണ്ടറിയേണ്ടത്. ഹരിയാന സ്റ്റീലേഴ്‌സ്, ദബാങ് ഡല്‍ഹി കെ സി, പാട്‌ന പൈറേറ്റ്‌സ്, യുപി യോദ്ധാസ്, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, യു മുംബ ടീമുകളാണ് ഇതിനോടകം യോഗ്യത നേടിയവര്‍. ഒരു ടീമിന് കൂടി പ്ലേ ഓഫിലേക്കുള്ള യോഗ്യത നേടാനാവും.

ആറാം സ്ഥാനത്തിനായി യു മുംബയും തെലുങ്കു ടൈറ്റന്‍സും തമ്മിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. രണ്ട് ടീമുകള്‍ക്കും 66 പോയിന്റുകള്‍ വീതമാണുള്ളത്. യു മുംബ 21 മത്സരവും തെലുങ്കു ടൈറ്റന്‍സ് 22 മത്സരവും കളിച്ചിട്ടുണ്ട്. മുംബ ടീം ആറാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കെത്താനുള്ള സാധ്യതയാണ് കൂടുതല്‍. എന്തായാലും യോഗ്യത നേടുന്ന ടീമുകളെക്കുറിച്ചുള്ള ചിത്രം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.

ഇത്തവണ കിരീടത്തിലേക്ക് ആരാവും എത്തുകയെന്നാണ് ടീമുകളെല്ലാം ഉറ്റുനോക്കുന്നത്. ലീഗ് ഘട്ടത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഹരിയാന സ്റ്റീലേഴ്‌സിന് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. 22 മത്സരത്തില്‍ നിന്ന് 16 ജയം നേടിയ ടീം 84 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇത്തവണ ആദ്യം പ്ലേഓഫ് യോഗ്യത നേടിയെടുത്തത് ഹരിയാന ടീമാണ്. ദബാങ് ഡല്‍ഹി ടീം 22 മത്സരത്തില്‍ നിന്ന് 13 ജയം ഉള്‍പ്പെടെ 81 പോയിന്റാണ് നേടിയെടുത്തത്.

കിരീടത്തിനായും ഏറ്റവും ശക്തമായി രംഗത്തുള്ളത് ഹരിയാനയും ദബാങ് ഡല്‍ഹിയുമാണ്. എന്നാല്‍ മുന്‍വിധികള്‍ക്ക് സ്ഥാനമില്ലാത്തതിനാല്‍ പിന്നോക്കം നില്‍ക്കുന്ന ടീം ഉയര്‍ന്നുവന്ന് കപ്പിലേക്കെത്താനുള്ള സാധ്യതയും സജീവമായി നില്‍ക്കുന്നു. എന്തായാലും ഫൈനലിനോടടുക്കവെ പോരാട്ടം ഇഞ്ചോടിഞ്ച് കടുപ്പമായിരിക്കുകയാണ്. ഇത് പോരാട്ടത്തെ കൂടുതല്‍ ആവേശകരമാക്കുകയാണ്.

kabaddi pkl 2024

ഇത്തവണ വളരെ പിന്നോക്കം പോയ ടീമുകളിലൊന്ന് ബംഗളൂരു ബുള്‍സാണ്. 21 മത്സരത്തില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും മാത്രമാണ് ടീം നേടിയത്. 18 മത്സരവും തോറ്റു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ബംഗളൂരു. ഗുജറാത്ത് ജയ്ന്റ്‌സ്, ബംഗാള്‍ വാരിയേഴ്‌സ്, തമിഴ് തലൈവാസ് ടീമുകള്‍ക്കും ഇത്തവണ കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല.

ഈ മാസം 26നാണ് രണ്ട് എലിമിനേറ്റര്‍ പോരാട്ടങ്ങള്‍. 27ന് സെമി ഫൈനലുകള്‍ നടക്കുമ്പോള്‍ 29നാണ് വാശിയേറിയ ഫൈനല്‍ പോരാട്ടം. പൂനെയിലാണ് ഫൈനല്‍ നടക്കുന്നത്. ആരാവും കിരീടം നേടുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, December 23, 2024, 22:06 [IST]
Other articles published on Dec 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+