Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: പ്ലേ ഓഫ് ചിത്രം വ്യക്തം, കപ്പ് ആരടിക്കും? ആറ് ടീമുകളുടേയും പ്രകടനം വിലയിരുത്താം

പ്രോ കബഡി ലീഗിന്റെ 10ാം സീസണിന്റെ പ്ലേ ഓഫ് ചിത്രം വ്യക്തമായിരിക്കുകയാണ്. ആറ് ടീമുകള്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, പുനേരി പള്‍ത്താന്‍, ദബാങ് ഡല്‍ഹി കെസി, പാട്ട്‌ന പൈറേറ്റ്‌സ്, ഗുജറാത്ത് ജയ്ന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ് എന്നിവരാണ് ഇത്തവണ പ്ലേ ഓഫില്‍ സീറ്റ് നേടിയിരിക്കുന്നത്. ബംഗാള്‍ വാരിയേഴ്‌സ്, തമിഴ് തലൈവാസ്, യു മുംബെ, യുപി യോദ്ധാസ്, തെലുങ്കു ടൈറ്റാന്‍സ് എന്നിവരാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്.

26 മുതലാണ് പ്ലേ ഓഫ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 1നാണ് ഫൈനല്‍ പോരാട്ടം. പ്ലേ ഓഫ് ആരംഭിക്കാനിരിക്കെ പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച ടീമുകളുടെ പ്രകടനം വിലയിരുത്താം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായത് ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ്. 21 മത്സരം കളിച്ചപ്പോള്‍ 15 ജയമാണ് ടീം നേടിയത്. 3 മത്സരം തോറ്റപ്പോള്‍ 3 മത്സരം ടൈയായി. 87 പോയിന്റുകളാണ് ടീം നേടിയെടുത്തത്. മികച്ച പ്രതിരോധമാണ് ടീമിന്റെ കരുത്ത്.

റൈഡര്‍മാരും മികവ് കാട്ടുന്നതിനാല്‍ ഇത്തവണ വലിയ കിരീട സാധ്യത ജയ്പൂര്‍ ടീമിനുണ്ട്. രണ്ടാം സ്ഥാനക്കാരായ പുനേരി പള്‍ത്താന്‍ 20 മത്സരത്തില്‍ നിന്ന് 15 ജയമാണ് നേടിയത്. 2 തോല്‍വിയും 3 സമനിലയും നേരിട്ട ടീം 86 പോയിന്റാണ് നേടിയത്. ജയ്പൂരിന് വലിയ ഭീഷണി ഉയര്‍ത്തുന്ന ടീമാണ് പുനേരി പള്‍ത്താന്‍. ശക്തമായ പ്രതിരോധമാണ് ജയ്പൂരിന്റേയും കരുത്ത്. മികച്ച ഓള്‍റൗണ്ടര്‍മാരും ടീമിന് ശക്തി പകരുന്നു. മൂന്നാം സ്ഥാനക്കാരായി പട്ടികയിലുള്ളത് ദബാങ് ഡല്‍ഹി കെസിയാണ്.

kabaddi

21 മത്സരത്തില്‍ 12 ജയവും 6 തോല്‍വിയും 3 സമനിലയുമടക്കം 74 പോയിന്റാണ് ദബാങ് ടീമിനുള്ളത്. പ്ലേ ഓഫില്‍ അപ്രതീക്ഷിത പ്രകടനത്തോടെ ഞെട്ടിപ്പിക്കാന്‍ കഴിവുള്ളവരാണ് ദബാങ് ഡല്‍ഹി ടീം. പാട്‌ന പൈറേറ്റ്‌സ് 22 മത്സരത്തില്‍ നിന്ന് 11 ജയമാണ് നേടിയത്.

8 മത്സരം തോറ്റപ്പോള്‍ 3 മത്സരം സമനിലയായി. 69 പോയിന്റോടെ ടീം നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്ത് ഗുജറാത്ത് ജയ്ന്റ്‌സാണ്. 20 മത്സരത്തില്‍ നിന്ന് 12 ജയവും 8 തോല്‍വിയുമടക്കം 65 പോയിന്റ്ാണ് ഗുജറാത്ത് ടീം നേടിയത്.

19 മത്സരത്തില്‍ നിന്ന് 12 ജയവും 6 തോല്‍വിയും 1 ജയവുമടക്കം ഹരിയാന സ്റ്റീലേഴ്‌സ് നേടിയത് 65 പോയിന്റാണ്. പ്ലേ ഓഫ് കടമ്പ ആരൊക്കെ മറികടക്കുമെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ പ്രകടന നിലവാരം വിലയിരുത്തുമ്പോള്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, പുനേരി പള്‍ത്താന്‍ എന്നീ ടീമുകളിലൊന്ന് കപ്പിലേക്കെത്താനാണ് സാധ്യത. എന്തായാലും വാശിയേറിയ പോരാട്ടം ഇത്തവണയും പ്രതീക്ഷിക്കാം.

എന്നാല്‍ വലിയ ആരാധക പിന്തുണയുള്ള ചില ടീമുകള്‍ വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണ്. അതിലൊന്നാണ് തെലുങ്ക് ടൈറ്റന്‍സ്. ഇത്തവണ അവസാന സ്ഥാനക്കാരാണ് തെലുങ്ക് ടീം. 21 മത്സരത്തില്‍ 2 ജയമാണ് ആകെ നേടിയത്. 19 മത്സരത്തിലും ടീം തോറ്റു. സീസണില്‍ ഏറ്റവും കുറവ് ജയം നേടിയതും തെലുങ്ക് ടൈറ്റന്‍സ് ടീമാണ്.

Story first published: Saturday, February 17, 2024, 16:11 [IST]
Other articles published on Feb 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+