For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL: പ്രോ കബഡി ടീമുകള്‍ ലാഭമാണോ? വരുമാനം എങ്ങനെ ലഭിക്കും? തെലുങ്ക് ടീം സിഇഒ പറയുന്നു

മുംബൈ: പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണയും ടീമുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന ടൂര്‍ണമെന്റാണ് പ്രോ കബഡി ലീഗെന്ന് പറയാം. ഇന്ത്യക്ക് പുറത്തേക്ക് വലിയ പിന്തുണ കബഡിക്ക് ലഭിക്കുന്നില്ല. ക്രിക്കറ്റും ഫുട്‌ബോളും പോലും ജനപ്രിയമായ കായിക വിഭാഗത്തില്‍ കബഡിയെ ഉള്‍പ്പെടുത്താനാവില്ല.

12 ടീമുകളാണ് പ്രോ കബഡിയില്‍ മത്സരിക്കുന്നത്. ഇത്രയും ടീമുകള്‍ ലാഭത്തിലാണോ മുന്നോട്ട് പോകുന്നത്. പ്രോ കബഡി ടീമുകള്‍ക്ക് എവിടെ നിന്നാണ് വരുമാനം ലഭിക്കുന്നത്. ഹോം മത്സരങ്ങളില്‍ ടിക്കറ്റിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ട് മാത്രം ടീമിനെ ലാഭത്തില്‍ മുന്നോട്ട് കൊണ്ടുപോകാനാവുമോ?. ഇപ്പോഴിതാ ടീമിന് എങ്ങനെ വരുമാനം ലഭിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെലുങ്ക് ടൈറ്റന്‍സി സിഇഒ ജീരു ത്രിനാഥ്.

kabaddi

'താരതമ്യപ്പെടുത്തി പറയുമ്പോള്‍ ഇപ്പോള്‍ മോശമല്ലാത്ത പ്രതിഫലം കബഡി താരങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ആദ്യ സമയത്ത് ടൂര്‍ണമെന്റില്‍ ഓരോ താരങ്ങള്‍ക്കും ആകെ ലഭിക്കുന്ന തുക 5000 മാത്രമായിരുന്നു. എന്നാല്‍ പിന്നീട് പേഴ്‌സ് വാല്യൂ വന്നതോടെ ഇതില്‍ മാറ്റമുണ്ടായി. ഞങ്ങളുടെ ടീമിന്റെ പേഴ്‌സ് വാല്യു 5 കോടി രൂപയാണ്. പവന്‍ സെഹ്‌റാവത്തിന് തന്നെ 2.6 കോടി നല്‍കുന്നു. ബാക്കിയുള്ള തുക മറ്റ് താരങ്ങള്‍ക്കായി നല്‍കുകയാണ്.

ടീമുകള്‍ക്ക് പ്രധാനമായും പണം ലഭിക്കുന്നത് ലീഗ് ബ്രോഡ്കാസ്‌റ്റേഴ്‌സില്‍ നിന്നാണ്. ഓരോ സീസണിന്റെ അവസാനത്തിലുമാണ് ഈ പണം ലഭിക്കുക. രണ്ടാമത്തെ വരുമാനം സ്‌പോണ്‍സര്‍ഷിപ്പാണ്. ടീം നടത്തിക്കൊണ്ടുപോകുന്നതിന് സഹായിക്കുന്ന പ്രധാന വരുമാനം ഇതാണ്. തെലുങ്ക് ടൈറ്റന്‍സിന്റെ മത്സരങ്ങള്‍ക്ക് ടിആര്‍പി കൂടുതലാണ്. ജയിച്ചാലും തോറ്റാലും ആരാധകര്‍ വലിയ പിന്തുണ നല്‍കുന്നു. എന്നാല്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ പ്രകടനം മോശമാണെന്ന് പലരും പറയും.

അതുകൊണ്ടുതന്നെ നിങ്ങളോട് സഹകരിക്കാന്‍ പ്രശ്‌നമുണ്ടെന്നും പലരും പറയാറുണ്ട്. നാട്ടിലെ മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റിന്റെ ഒരു വിഹിതവും വരുമാനമായി ലഭിക്കും. എന്നാല്‍ ഇത് വലിയൊരു തുക കാണില്ല'- തെലുങ്ക് ടൈറ്റന്‍സ് ടീം സിഇഒ പറഞ്ഞു. നിലവില്‍ പ്രോ കബഡി ലീഗിന്റെ പോയിന്റ് പട്ടിക പരിശോധിക്കുമ്പോള്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് അല്‍പ്പം മുന്നിട്ട് നില്‍ക്കുന്നത്. 15 മത്സരത്തില്‍ നിന്ന് 11 ജയമാണ് ജയ്പൂര്‍ ടീം നേടിയത്.

63 പോയിന്റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്ത് പുനേരി പള്‍ത്താനാണുള്ളത്. 57 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. 49 പോയിന്റുള്ള ദബാങ് ഡല്‍ഹി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 44 പോയിന്റുള്ള ഗുജറാത്ത് ജയ്ന്റ്‌സ് നാലാം സ്ഥാനത്താണ്. 44 പോയിന്റുള്ള ഹരിയാന സ്റ്റീലേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

ഇത്തവണ 15 മത്സരത്തില്‍ 2 ജയം മാത്രംവ നേടി 16 പോയിന്റുള്ള തെലുങ്കു ടൈറ്റന്‍സ് അവസാന സ്ഥാനത്താണ്. ഇനിയൊരു തിരിച്ചുവരവും തെലുങ്ക് ടീമിന് പ്രയാസമായിരിക്കും. പ്ലേ ഓഫിലെത്താന്‍ ഇനി ടീമിന് സാധിക്കില്ലെന്ന് തന്നെ പറയാം.

Story first published: Tuesday, January 23, 2024, 14:15 [IST]
Other articles published on Jan 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+