For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL: എന്തുകൊണ്ട് പാട്‌ന ടീം വിട്ടു? പ്രശ്‌നം ടീം മാനേജ്‌മെന്റ് അല്ല! വെളിപ്പെടുത്തി സച്ചിന്‍

പ്രോ കബഡി ലീഗിന്റെ ആവേശ പോരാട്ടങ്ങള്‍ പുരോഗമിക്കുകയാണ്. 2024ലെ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായിട്ടുള്ളവരിലൊരാളാണ് സച്ചിന്‍ തന്‍വാര്‍. പുതിയ സീസണിന് മുന്നോടിയായി സച്ചിന്‍ പാട്‌ന പൈറേറ്റ്‌സ് വിട്ടിരിക്കുകയാണ്. ഇത്തവണ തമിഴ് തലൈവാസിനായാണ് സച്ചിന്‍ കളിക്കുന്നത്. പാട്‌ന പൈറേറ്റ്‌സിനായി മികച്ച പ്രകടനം നടത്തിയിരുന്ന സച്ചിന്‍ തികച്ചും അപ്രതീക്ഷിതമായാണ് ടീം വിട്ടത്. 2.15 കോടിക്ക് തമിഴ് ടീമിലേക്കെത്തിയ സച്ചിന്‍ ഇപ്പോഴിതാ പാട്‌ന ടീം വിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.

പണമാണ് പ്രധാന പ്രശ്‌നം

പാട്‌ന പൈറേറ്റ്‌സ് വിടാനുള്ള കാരണം പണമാണെന്നാണ് സച്ചിന്‍ പറയുന്നത്. ' എന്നെ സംബന്ധിച്ച് മറക്കാനാവാത്ത ലേലമായിരുന്നു നടന്നത്. ദീര്‍ഘ നാളുകളായി പാട്‌ന പൈറേറ്റ്‌സ് ടീമിനായി ഞാന്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം നേടാനാവുമെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ജീവിതത്തില്‍ പണത്തിന് വലിയ പങ്കാണുള്ളത്. പണമുണ്ടെങ്കില്‍ ആഗ്രഹിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും വാങ്ങാന്‍ സാധിക്കും.

നമ്മുടെ ആഗ്രഹങ്ങള്‍ വലുതോ ചെറുതോ ആകട്ടെ പണമില്ലാതെ നടത്താനാവില്ല. കൂടുതല്‍ പണം വരുമ്പോഴാണ് ജീവിതവും കരിയറും മാറുന്നത് എന്നാണ് സച്ചിന്‍ പറഞ്ഞത്. പാട്‌ന ടീം വിട്ട് ലേലത്തിലേക്കെത്താനുള്ള തീരുമാനമാണ് ഇപ്പോള്‍ സച്ചിനെ കോടീശ്വരനാക്കി മാറ്റിയിരിക്കുന്നതെന്ന് പറയാം. രാജസ്ഥാന്‍ കാരനായ സച്ചിന്റെ വലിയ ആഗ്രഹങ്ങളിലൊന്ന് ജയ്പൂരില്‍ ഒരു വീട് വെക്കണമെന്നതാണ്. അത് അധികം വൈകാതെ നടക്കാന്‍ സാധ്യതയുണ്ട്.

sachin tanwar

പാട്‌ന പൈറേറ്റ്‌സ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

പാട്‌ന പൈറേറ്റ്‌സ് ടീം വിട്ട് തമിഴ് തലൈവാസിലേക്കെത്തിയ സച്ചിന്‍ എതിര്‍ ടീമുകളിലെ പ്രതിരോധ നിര താരങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യു മുംബെയുടെ സുനില്‍ കുമാറും ഹരിയാന സ്റ്റീലേഴ്‌സിന്റെ മൊഹമ്മദ്‌റീസ ഷദ്‌ലോയിക്കും മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് സച്ചിന്‍. 'സുനിലിനേയും ഷദ്‌ലോയിക്കും വെല്ലുവിളി തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇവര്‍ക്കെതിരേ ഞാന്‍ തീര്‍ച്ചയായും സ്‌കോര്‍ നേടും. ഞാന്‍ പരസ്യമായിത്തന്നെ വെല്ലുവിളിക്കുകയാണ്.

സുനില്‍, ഷദ്‌ലോയി നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്നെ പ്രതിരോധിക്കൂ എന്നും സച്ചിന്‍ പറയുന്നു. ഇന്ത്യയുടെ കബഡി ടീമിന്റെ ഭാഗമായ താരമാണ് സച്ചിന്‍. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. വലിയ ഭാവി മുന്നിലുള്ളവരിലൊരാളാണ് സച്ചിനെന്ന് പറയാം. എന്തായാലും ഇത്തവണത്തെ സീസണില്‍ വാങ്ങിയ പ്രതിഫലത്തിനൊത്ത് മികവ് കാട്ടാന്‍ സച്ചിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, October 26, 2024, 21:35 [IST]
Other articles published on Oct 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+