For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL: ഇത്തവണ ആരൊക്കെ പ്ലേ ഓഫിലെത്തും? സാധ്യത ഈ ടീമുകള്‍ക്ക്- പ്രവചനം ഇതാ

മുംബൈ: പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ വാശിയേറിയ പോരാട്ടമാണ് ടൂര്‍ണമെന്റില്‍ നടക്കുന്നത്. ലീഗ് പുരോഗമിക്കവെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ലെന്നതാണ് വസ്തുത. 10ാം സീസണിന്റെ ജയ്പൂര്‍ ലെഗ് അവസാനിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ ആരൊക്കെ ടൂര്‍ണമെന്റില്‍ പ്ലേ ഓഫിലേക്കെത്തുമെന്നതാണ് കണ്ടറിയേണ്ടത്.

വാശിയേറിയ പോരാട്ടം പുരോഗമിക്കുമ്പോള്‍ ഇത്തവണ ആരൊക്കെയാവും പ്ലേ ഓഫിലേക്കെത്തുക. സാധ്യത വിലയിരുത്തി പ്രവചിക്കാം. നിലവിലെ സാധ്യത വിലയിരുത്തുമ്പോള്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. 14 മത്സരത്തില്‍ നിന്ന് 58 പോയിന്റോടെ നിലവില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. സീസണില്‍ 10 ജയങ്ങള്‍ ടീം നേടിക്കഴിഞ്ഞു. 80 പോയിന്റോടെ പിങ്ക് പാന്തേഴ്‌സ് പ്ലേ ഓഫിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല.

pkl

പുനേരി പള്‍ത്താനും പ്ലേ ഓഫിലെത്താന്‍ സാധ്യത കൂടുതലാണ്. 12 മത്സരത്തില്‍ നിന്ന് 52 പോയിന്റാണ് പുനേരി പള്‍ത്താനുള്ളത്. 12 ല്‍ 10 മത്സരവും ടീം ജയിച്ചു. ഇത്തവണ എല്ലാവരും ഭയക്കുന്ന ടീമാണ് പുനേരി പള്‍ത്താന്‍. വരുന്ന മത്സരങ്ങളും ഇതേ മികവ് ആവര്‍ത്തിക്കാന്‍ പുനേരി പള്‍ത്താന് സാധിച്ചാല്‍ ടീമും പ്ലേ ഓഫിലെത്താന്‍ സാധ്യത കൂടുതലാണ്.

ദബാങ് ഡല്‍ഹി കെസിയാണ് മറ്റൊരു ടീം. നവീന്‍ കുമാര്‍ പരിക്കേറ്റ് പുറത്തായിട്ടും ദബാങ് ഡല്‍ഹി ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. 13 മത്സരത്തില്‍ നിന്ന് 44 പോയിന്റോടെ നിലവില്‍ ടീം മൂന്നാം സ്ഥാനത്താണ്. 13ല്‍ 7 ജയമാണ് ദബാങ് ഡല്‍ഹി നേടിയത്. ഇനിയുള്ള മത്സരങ്ങള്‍ ടീമിന് നിര്‍ണ്ണായകമാണ്. നിലവില്‍ പ്ലേ ഓഫ് സാധ്യതകളുണ്ടെങ്കിലും തുടര്‍ തോല്‍വികള്‍ നേരിടേണ്ടി വന്നാല്‍ പിന്നോട്ട് പോകാനും സാധ്യത കൂടുതലാണ്.

ഗുജറാത്ത് ജയ്ന്റ്‌സാണ് മറ്റൊരു ടീം. 13 മത്സരത്തില്‍ നിന്ന് 44 പോയിന്റാണ് ടീമിനുള്ളത്. എട്ട് ജയങ്ങളാണ് ടീം നേടിയത്. നിലവിലെ ടീമിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ടീമിന് പ്ലേ ഓഫ് സാധ്യതകള്‍ കൂടുതലാണ്. ഹാട്രിക് ജയമടക്കം നടത്തിയാണ് ഗുജറാത്തിന്റെ കുതിപ്പ്. ഇ സീസണില്‍ കിരീടം നേടാന്‍ കെല്‍പ്പുള്ള ടീമാണ് ഗുജറാത്തിന്റേത്. ഫസല്‍ അത്രാചലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മികച്ച പ്രകടനമാണ് ഗുജറാത്ത് നിര പുറത്തെടുക്കുന്നത്.

യു മുംബെയാണ് മറ്റൊരു ടീം. ഈ സീസണില്‍ മികച്ച റൈഡ് അറ്റാക്കുള്ള ടീം യു മുംബെയാണ്. ഇറാനിയന്‍ റൈഡര്‍ മുഹമ്മദ്അമീര്‍ സഫറിന്റെ മികവാണ് മുംബെയുടെ കരുത്ത്. നിലവില്‍ ഏഴാം സ്ഥാനത്താണെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ മുംബെക്ക് കരുത്തുണ്ട്. ബംഗളൂരു ബുള്‍സാണ് സാധ്യതയുള്ള മറ്റൊരു ടീം. സുര്‍ജീത് സിങ്, വികാസ് ഖന്‍ഡോല, സൗരഭ് നന്ദാല്‍, അമാന്‍ അന്റില്‍ എന്നിവരെല്ലാം ടീമിന് കരുത്തുപകരുന്നുണ്ട്. നിലവില്‍ ഒമ്പതാം സ്ഥാനത്താണെങ്കിലും ബംഗളൂരു ബുള്‍സ് പ്ലേ ഓഫിലെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

Story first published: Saturday, January 20, 2024, 14:32 [IST]
Other articles published on Jan 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+