PKL: പ്രോ കബഡിയിലെ 'സീനിയേഴ്‌സ്', പക്ഷെ പ്രായം തളര്‍ത്തുന്നില്ല- 5 പേര്‍ ഇവരാണ്
പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. 2014 ല്‍ ആരംഭിച്ച പ്രോ കബഡി ലീഗിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ കബഡി പാരമ്പര്യത്തെ ലോകത്തിന്റെ മുന്നിലേക്ക് വളര്‍ത്താന്‍ കബഡി ലീഗിലൂടെ സാധിച്ചു. കബഡിയില്‍ പ്രായം പ്രശ്‌നമല്ലെന്ന് തന്നെ പറയാം. പ്രായം കൂടുമ്പോള്‍ അനുഭവസമ്പത്തും ഉയരും. അനുഭവസമ്പത്തിന് നിര്‍ണ്ണായ പങ്കാണ് പ്രോ കബഡിയിലുള്ളത്.
പ്രോ കബഡി ലീഗിന്റെ പ്രഥമ സീസണ്‍ മുതല്‍ ഇത്തവണത്തെ സീസണ്‍ വരെ കളിക്കുന്ന താരങ്ങളുണ്ട്. പ്രോ കബഡി ലീഗിലെ പ്രായം കൂടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. രാഹുല്‍ ചൗധരിയാണ് അഞ്ചാം സ്ഥാനത്ത്. 2014 മുതല്‍ അദ്ദേഹം ലീഗിലുണ്ട്. തെലുങ്കു ടൈറ്റാന്‍സിന്റെ താരമായാണ് രാഹുല്‍ ചൗധരി ടൂര്‍ണമെന്റിലേക്കെത്തിയത്. സ്ഥിരതയോടെ കളിക്കുന്ന താരം ഇത്തവണത്തെ സീസണിലും സജീവമാണ്. പിങ്ക് പാന്തേഴ്‌സിനൊപ്പമാണ് അദ്ദേഹമുണ്ട്.

അവസാന സീസണില്‍ 73 പോയിന്റുമായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ രാഹുലിനായിരുന്നു. മുഹമ്മദ് ഇസ്മയിലാണ് മറ്റൊരാള്‍. 32കാരനായ താരവും ലീഗില്‍ സജീവമാണ്. ഇറാനിയന്‍ താരം ദേശീയ ടീമിനായി ഏറെ നാള്‍ കളിച്ചിരുന്നു. പിന്നീടാണ് പ്രോ കബഡി ലീഗിലേക്കെത്തുന്നത്. 2019ല്‍ ബംഗാള്‍ വാരിയേഴ്‌സിനൊപ്പമാണ് മുഹമ്മദ് വരവറിയിച്ചത്. ഓള്‍റൗണ്ടറായ താരം ഇത്തവണ ഗുജറാത്ത് ജയ്ന്റ്‌സിന്റെ ഭാഗമാണ്. മികച്ച പ്രകടനമാണ് ഇത്തവണയും കാഴ്ചവെക്കുന്നത്.
സുര്‍ജീത് സിങ്ങാണ് മറ്റൊരു സീനിയര്‍. 33 കാരനായ സുര്‍ജീത് ടൂര്‍ണമെന്റിലെ ഏറ്റവും അനുഭവസമ്പന്നനായ താരങ്ങലിലൊരാളാണ്. അന്താരാഷ്ട്ര കബഡിയില്‍ സജീവമായിട്ടുള്ള താരമാണ് സുര്‍ജീത്. അവസാന സീസണില്‍ മികച്ച പ്രകടനമല്ല താരം കാഴ്ചവെച്ചത്. ഇത്തവണയും ബംഗളൂരു ബുള്‍സിനൊപ്പമാണ് അദ്ദേഹമുള്ളത്. പ്രായ തളര്‍ത്താത്ത പോരാളിയാണ് സുര്‍ജീതെന്ന് പറയാം. ഇത്തവണയും മികച്ച തുടക്കമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.
മനീന്ദര്‍ സിങ്ങാണ് മറ്റൊരാള്‍. 33 കാരനായ മനീന്ദര്‍ പ്രോ കബഡി ലീഗിലെ സീനിയര്‍ താരമാണ്. ബംഗാള്‍ വാരിയേഴ്‌സിന്റെ നായകനായി ഏഴാം സീസണില്‍ ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ മനീന്ദര്‍ സിങ്ങിനായി. അവസാന നാല് സീസണില്‍ നിന്ന് 200 റൈഡിങ് പോയിന്റാണ് മനീനന്ദര്‍ നേടിയത്. ഇത്തവണയും ബംഗാള്‍ വാരിയേഴ്‌സിനൊപ്പം കരുത്ത് പകര്‍ന്ന് മനീന്ദറുണ്ട്.
റാണ്‍ സിങ്ങാണ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കൂടിയ താരം. 36ാം വയസിലും അദ്ദേഹം ടൂര്‍ണമെന്റില്‍ തുടരുകയാണ്. പ്രോ കബഡിയില്‍ അഞ്ച് വ്യത്യസ്ത ടീമുകള്‍ക്കായി കളിക്കാന്‍ റാണ്‍ സിങ്ങിനായിട്ടുണ്ട്. ബംഗളൂരു ബുള്‍സിനൊപ്പം ഇത്തവണയും മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് റാണ്‍ സിങ്ങുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications