പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ആര് ചാമ്പ്യന്മാരാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയിലെ കബഡെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് പ്രോ കബഡി ലീഗിനുള്ളത്. ഒരു കോടിയിലധികം പ്രതിഫലം വാങ്ങാന്‍ പ്രാപ്തരാക്കി താരങ്ങളെ മാറ്റാന്‍ ലീഗിലൂടെ സാധിച്ചു. പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ പുരോഗമിക്കവെ ലീഗിലെ സൂപ്പര്‍ സ്റ്റാര്‍സ് ആരൊക്കെയാണ്? 10 പേരിതാ.
ഒന്നാമത്തെ താരം പവന്‍ സെഹ്‌റാവത്താണ്. 27കാരനായ താരം യുവ കബഡി ആരാധകരുടെ ഹീറോയാണ്. ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈഡര്‍മാരിലൊരാളാണ് പവന്‍. തെലുങ്കു ടൈറ്റാന്‍സിന്റെ താരമായ പവന് 2.6 കോടിയാണ് പ്രതിഫലം. ഇത്തവണയും തെലുങ്കു ടൈറ്റാന്‍സിന്റെ പ്രധാന താരമാണ് പവന്‍. ലീഗില്‍ വലിയ ഭാവി താരത്തിനുണ്ട്.
രണ്ടാമത്തെ താരം സന്ദീപ് നാര്‍വാളാണ്. പ്രഥമ സീസണ്‍ മുതല്‍ പ്രോ കബഡി കളിക്കുന്ന താരമാണ് സന്ദീപ്. ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫന്റര്‍മാരിലൊരാളായ സന്ദീപിന് വലിയ ആരാധക പിന്തുണയുമുണ്ട്. 330 ടാക്കിള്‍ പോയിന്റ് അദ്ദേഹം ഇതിനോടകം നേടിയിട്ടിണ്ട്. രാഹുല്‍ ചൗധരിയാണ് ആരാധകരുടെ പ്രിയങ്കരനായ മറ്റൊരു താരം. 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കൊപ്പം മെഡല്‍ നേടിയ താരമാണ് രാഹുല്‍.
1039 റൈഡിങ് പോയിന്റുമായി പ്രോ കബഡിയിലെ ഹീറോയാണ് രാഹുല്‍. ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ മികച്ച റൈഡറാണ് രാഹുല്‍. ധര്‍മരാജ് ചേരലതനാണ് മറ്റൊരാള്‍. 46ാം വയസിലും ലീഗില്‍ മികവ് കാട്ടാന്‍ അദ്ദേഹത്തിനാവുന്നു. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന്റെ താരമാണ് ധര്‍മരാജ്. പ്രായം തളര്‍ത്താത്ത പോരാളിയായി യുവതാരങ്ങള്‍ക്ക് വലിയ മാതൃകയാണ് ധര്‍മരാജ്. മഞ്ജീത് ചില്ലാറാണ് മറ്റൊരു താരം.

കബഡി ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് മഞ്ജീത്. ലീഗിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രതിരോധ താരമാണ് മഞ്ജീത്. നിലവില്‍ വിരമിച്ച താരം തെലുങ്കു ടൈറ്റാന്‍സിന്റെ വൈസ് ക്യാപ്റ്റനാണ്. മനീന്ദര്‍ സിങ്ങാണ് മറ്റൊരാള്‍. ഓരോ സീസണിലും പ്രകടനം മെച്ചപ്പെടുത്തുന്ന താരമാണ് മനീന്ദര്‍. ബംഗാള്‍ വാരിയേഴ്‌സിനെ കിരീടം ചൂടിച്ച നായകനാണ് മനീന്ദര്‍. 1231 റൈഡര്‍ പോയിന്റ്‌സ് താരത്തിന്റെ കരിയറിലുണ്ട്.
അജയ് ടാക്കൂറാണ് മറ്റൊരാള്‍. ജീവന്‍ മരണ റൈഡുകളിലെ ഹീറോയാണ് അജയ് ടാക്കൂര്‍. വ്യത്യസ്തമായ ശൈലികൊണ്ട് ആരാധക ഹൃദയം കീഴടക്കിയ താരമാണ് അജയ്. ഫസല്‍ അത്രാചലിയാണ് ആരാധകരുടെ ഹീറോയായ മറ്റൊരാള്‍. ലീഗ് ചരിത്രത്തിലെ ഏറ്റവും അനുഭവസമ്പന്നനായ താരമാണ് ഫസല്‍. ഗുജറാത്ത് ജൈന്റ്‌സ് 1.6 കോടിയാണ് ഫസലിന് പ്രതിഫലമായി നല്‍കുന്നത്.
പര്‍ദീപ് നാര്‍വാളാണ് മറ്റൊരു താരം. 2015ല്‍ അരങ്ങേറ്റം നടത്തിയ പര്‍ദീപ് 1600ലധികം റൈഡിങ് പോയിന്റ് നവേടുന്ന ആദ്യത്തെ താരമാണ്. മൂന്ന് തവണ കപ്പടിച്ച താരം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. അനൂപ് കുമാറാണ് മറ്റൊരാള്‍. യു മുംബ താരമാണ് അനൂപ് ടീമിനെ ചാമ്പ്യന്മാരാക്കിയ നായകനാണ്. പ്രോ കബഡിയിലെ ക്യാപ്റ്റന്‍ കൂള്‍ വിശേഷണമുള്ള താരമാണ് അനൂപ് കുമാര്‍.