Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: പ്രോ കബഡിയിലെ ഓള്‍ടൈം ബെസ്റ്റ് 7 ഇതാ, ആരൊക്കെ ഉള്‍പ്പെടും? പരിശോധിക്കാം

പ്രോ കബഡി ലീഗിന്റെ 10ാം സീസണിന്റെ പ്ലേ ഓഫ് പോരാട്ടങ്ങള്‍ 26ന് ആരംഭിക്കാന്‍ പോവുകയാണ്. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവിലെ വിജയി ആരാവുമെന്നത് മാര്‍ച്ച് 1ന് അറിയാം. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, പുനേരി പള്‍ത്താന്‍, ദബാങ് ഡല്‍ഹി കെസി, ഗുജറാത്ത് ജയ്ന്റ്‌സ് എന്നീ ക്ലബ്ബുകള്‍ ഇതിനോടകം പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചു. ഇനി രണ്ട് ടീമുകള്‍ക്കൂടി പ്ലേ ഓഫിലേക്കെത്തേണ്ടതായുണ്ട്. അത് ആരൊക്കെയാണെന്നാണ് ഇനി അറിയേണ്ടത്.

പ്രോ കബഡി ലീഗിന്റെ മറ്റൊരു സീസണ്‍ കൂടി കടന്നുപോകാനൊരുങ്ങവെ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേയിങ് 7നെ അറിയാം. ആരൊക്കെയാണ് അതില്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം. ഓള്‍ടൈം പ്ലേയിങ് 7ലെ നിര്‍ണ്ണായക താരമാണ് പര്‍ദീപ് നാര്‍വാള്‍. പ്രോ കബഡി ലീഗിലെ ഏറ്റവും മികച്ച റൈഡറെന്ന വിശേഷണം പര്‍ദീപിന് നല്‍കാം. 1500ലധികം റൈഡ് പോയിന്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 26കാരനായ പര്‍ദീപ് യുപി യോദ്ധായിനൊപ്പമാണ്.

kabaddi

ഇത്തവണ ലീഗില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് യുപി ടീം കാഴ്ചവെച്ചത്. നിലവില്‍ 13ാം സ്ഥാനത്തുള്ള ടീമിന്റെ പ്ലേ ഓഫ് സാധ്യത നേരത്തെ തന്നെ അവസാനിച്ചതാണ്. ഇന്ത്യന്‍ കബഡി ടീമിലേയും നിര്‍ണ്ണായക താരമാണ് പര്‍ദീപെന്ന് പറയാം. നിലവിലെ ഏറ്റവും മികച്ച റൈഡറെന്ന നിലയില്‍ ഓള്‍ടൈം ബെസ്റ്റ് 7ല്‍ പര്‍ദീപിന് സ്ഥാനമുറപ്പ്. രണ്ടാമത്തെ താരം മനീന്ദര്‍ സിങ്ങാണ്. ലീഗില്‍ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരങ്ങളിലൊരാളാണ് മനീന്ദര്‍ സിങ്.

ബംഗാള്‍ വാരിയേഴ്‌സിന്റെ താരമായ മനീന്ദര്‍ സിങ് മിക്ക സീസണുകളിലും 200ലധികം റൈഡിങ് പോയിന്റുകളോടെ തിളങ്ങിയിട്ടുണ്ട്. 1231 റൈഡിങ് പോയിന്റാണ് മനീന്ദറിന്റെ പേരിലുള്ളത്. മൂന്നാമത്തെ താരം പവന്‍ സെഹ്‌റാവത്താണ്. അവസാന രണ്ട് പ്രോ കബഡി ലീഗിലേയും ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു പവന്‍. 1000 റൈഡ് പോയിന്റ് ക്ലബ്ബില്‍ പവനും ഭാഗമാണ്. 27കാരനായ താരം തെലുങ്കു ടൈറ്റന്‍സിന്റെ ഭാഗമാണ്. ഫസല്‍ അത്രാചലിയാണ് ഈ പ്ലേയിങ് 7ലെ മറ്റൊരാള്‍.

പ്രോ കബഡി ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിരൊളാണ് ഫസല്‍. ഇറാനിയല്‍ താരത്തിന്റെ പേരില്‍ 400ലധികം ടാക്കിള്‍ പോയിന്റുകളുണ്ട്. 225 റൈഡ് പോയിന്റുകള്‍ താരത്തിന്റെ പേരിലുണ്ട്. സുര്‍ജീത് സിങ്ങാണ് ഇതിലെ മറ്റൊരാള്‍. 29 ഹൈ ഫൈവ്‌സ് നേടിയ താരമാണ് സുര്‍ജീത് സിങ്. പ്രോ കബഡി ലീഗിലെ മികച്ച പ്രതിരോധ നിര താരങ്ങളിലൊരാളാണ് സുര്‍ജീത്.

രവീന്ദര്‍ പഹാലാണ് മറ്റൊരു താരം. പ്രതിരോധ നിരയിലെ കരുത്തനാണ് രവീന്ദര്‍ പഹല്‍. 339 ടാക്കിള്‍ പോയിന്റുകളാണ് രവീന്ദര്‍ നേടിയത്. 124 മത്സരങ്ങള്‍ക്ക് മുകളില്‍ അനുഭവസമ്പത്തുള്ള താരമാണ് രവീന്ദര്‍.

Story first published: Tuesday, February 13, 2024, 17:34 [IST]
Other articles published on Feb 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+