Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: പാട്‌ന പൈറേറ്റ്‌സ് വീണു, പ്രോ കബഡിയില്‍ മുത്തമിട്ട് ഹരിയാന സ്റ്റീലേഴ്‌സ്, കന്നി കിരീടം

പ്രോ കബഡിയില്‍ ഹരിയാന സ്റ്റീലേഴ്‌സ് ചാമ്പ്യന്മാര്‍. ഫൈനലില്‍ കരുത്തരായ പാട്‌ന പൈറേറ്റ്‌സിനെ മുട്ടുകുത്തിച്ചാണ് ഹരിയാന നിര കന്നി കിരീടം നേടിയെടുത്തത്. 32-23 എന്ന പോയിന്റിനാണ് ഹരിയാനയുടെ കരുത്തന്‍മാര്‍ കപ്പില്‍ മുത്തമിട്ടത്. ജയ്ദീപ് ദഹിയ നയിച്ച ഹരിയാന അങ്കിത് ജഗ് ലാന്‍ നയിച്ച പാട്‌ന പൈറേറ്റ്‌സിനെ വീഴ്ത്തുകയായിരുന്നു. മനീന്ദര്‍ സിങ്ങിന്റെ റൈഡിങ്ങിലെ മികവും ജസ് വീന്‍ സിങ്ങിന്റെ ഓള്‍റൗണ്ട് പ്രകടനവുമാണ് ഹരിയാനക്ക് വിജയമൊരുക്കിയത്.

നേരത്തെ മൂന്ന് തവണ ചാമ്പ്യന്മാരായ നിരയാണ് പാട്‌ന പൈറേറ്റ്‌സ്. മൂന്നാം സീസണിലും നാലാം സീസണിലും അഞ്ചാം സീസണിലും കപ്പുയര്‍ത്തിയ പാട്‌ന പൈറേറ്റ്‌സ് ഇത്തവണയും ഫൈനലിലെത്തിയപ്പോള്‍ എല്ലാവരും ചാമ്പ്യന്മാരാവുക പാട്‌ന ടീമാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അപ്രതീക്ഷിത കുതിപ്പോടെ ഹരിയാന പാട്‌ന ടീമിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. ഇത്തവണ ടേബിളിലെ ഒന്നാമന്‍മാരായാണ് ഹരിയാന ഫൈനല്‍ ടിക്കറ്റ് നേടിയത്.

PKL KABADDI

photocredit: https://x.com/ProKabaddi/status/1873401222365172195/photo/1

തുടക്കം മുതല്‍ മിടുക്കുകാട്ടിയ ഹരിയാന ടീം 22 മത്സരത്തില്‍ നിന്ന് 16 ജയമാണ് നേടിയെടുത്തത്. 84 പോയിന്റോടെയാണ് ഹരിയാന ടീം ടേബിള്‍ ടോപ്പര്‍മാരായത്. സെമിയില്‍ യുപി യോദ്ധാസിനെ 28-25 എന്ന പോയിന്റിന് പൊരുതി തോല്‍പ്പിച്ചാണ് ഹരിയാന ഫൈനലിലേക്കെത്തിയത്.

അതേ സമയം പാട്‌ന പൈറേറ്റ്‌സ് 32-28 എന്ന സ്‌കോറിന് ദബാങ് ഡല്‍ഹിയെ തോല്‍പ്പിച്ചാണ് ഫൈനലിലേക്കെത്തിയത്. അവസാന സീസണിലും ഹരിയാന സ്റ്റീലേഴ്‌സ് ഫൈനല്‍ കളിച്ചെങ്കിലും പുനേരി പള്‍ത്താനോട് 28-25 എന്ന സ്‌കോറിന് തോല്‍ക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ആ നിരാശ മാറ്റാന്‍ ഹരിനായ നിരക്ക് സാധിച്ചു.

Story first published: Sunday, December 29, 2024, 21:55 [IST]
Other articles published on Dec 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+