Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL: ഓള്‍ടൈം പികെഎല്‍ 7 തിരഞ്ഞെടുത്ത് ഭരത് ഹൂഡ, അനൂപും രാഹുലും പുറത്ത്

പ്രോ കബഡി ലീഗ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇത്തവണയും വാശിയേറിയ പോരാട്ടം നടക്കുന്നതിനാല്‍ ആരാവും കപ്പിലേക്കെത്തുകയെന്ന് പറയാനാവാത്ത അവസ്ഥയാണ്. ഇപ്പോഴിതാ പോരാട്ടം ആവേശകരമായി പുരോഗമിക്കവെ യുപി യോദ്ധാസ് റൈഡര്‍ ഭരത് ഹൂഡ പ്രോ കബഡിയിലെ തന്റെ ബെസ്റ്റ് 7 തിരഞ്ഞെടുത്തിരിക്കുകയാണ്. ഓള്‍ടൈം പികെഎല്‍ 7ല്‍ നിന്ന് ചില സൂപ്പര്‍ താരങ്ങളെ ഭരത് ഹൂഡ തഴഞ്ഞിട്ടുണ്ട്. ഹൂഡയുടെ ബെസ്റ്റ് 7ല്‍ ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് നോക്കാം.

റൈറ്റ് കവറില്‍ സുനില്‍ കുമാറിനെയാണ് ഭരത് തിരഞ്ഞെടുത്തത്. 27കാരനായ സുനില്‍ കുമാര്‍ യു മുംബ, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, പാട്‌ന പൈറേറ്റ്‌സ്, ഗുജറാത്ത് ജയ്ന്റ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ്. ഇന്ത്യന്‍ ടീമിനായും സുനില്‍ കുമാര്‍ കളിച്ചിട്ടുണ്ട്. യുവതാരം ഇപ്പോഴും പികെഎല്ലില്‍ സജീവമാണ്. ലെഫ്റ്റ് കവറില്‍ പര്‍വേഷ് െൈബന്‍സ്വാളിനാണ് അവസരം. പ്രതിരോധ നിര താരമായ പര്‍വേഷിനും പ്രായം 27 ആണ്.

PKL

യു മുംബെ, തെലുങ്കു ടൈറ്റന്‍സ്, ഗുജറാത്ത് ജയ്ന്റ്‌സ്, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ടീമുകള്‍ക്കായി പര്‍വേഷ് കളിച്ചിട്ടുണ്ട്. ലെഫ്റ്റ് കോര്‍ണറില്‍ മുഹമ്മദ്‌റീസ ഷദ്‌ലൗയിക്കാണ് അവസരം. ഓള്‍റൗണ്ടറായ താരത്തിന്റെ പ്രായം 24 മാത്രമാണെങ്കിലും ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പാട്‌ന പൈറ്റേറ്റ്‌സ്, പുനേരി പള്‍ത്താന്‍ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരം അന്താരാഷ്ട്ര കരിയറില്‍ ഇറാന്‍ താരമാണ്.

ഗൗരവ് ഖാത്രിയാണ് വലത് കോര്‍ണറിലുള്ളത്. പുനേരി പള്‍ത്താന്‍ താരമായ ഗൗരവ് 21കാരനാണ്. ഇന്ത്യക്കാരനായ താരം 61 മത്സരത്തില്‍ നിന്ന് 158 പോയിന്റുകള്‍ നേടിയിട്ടുണ്ട്. അസ്ലാം ഇന്‍മാദറാണ് മറ്റൊരു താരം. 24കാരനായ അസ്ലം പുനേരി പള്‍ത്താനായാണ് കളിക്കുന്നത്. ഇന്ത്യന്‍ ടീമിന്റേയും ഭാഗമായിട്ടുള്ള താരം ഇന്‍മാദറാണ്. സെന്ററില്‍ നരേന്ദര്‍ ഹൊഷിയര്‍ കന്‍ഡോലയാണുള്ളത്. 72 മത്സരം കളിച്ച് 666 പോയിന്റുകളാണ് ഇന്‍മാദര്‍ നേടിയിട്ടുള്ളത്. പവന്‍ കുമാര്‍ സെഹ്‌റാവത്തിനൊപ്പം തന്നേയുമാണ് ഭരത് ഹൂഡ തിരഞ്ഞെടുത്തത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഹരിയാന സ്റ്റീലേഴ്‌സാണ് തലപ്പത്ത്. 15 മത്സരത്തില്‍ നിന്ന് 78 പോയിന്റാണ് ഹരിയാന നേടിയത്. പാട്‌ന പൈറേറ്റ്‌സ്, ദബാങ് ഡല്‍ഹി കെ സി, തെലുങ്കു ടൈറ്റന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. ബംഗളൂരു ബുള്‍സാണ് 12ാം സ്ഥാനത്ത്.

Story first published: Monday, December 2, 2024, 15:06 [IST]
Other articles published on Dec 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+