For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL 2025: കളിച്ചത് വെറും 7 മല്‍സരം, ഗുജറാത്ത് നായകന്‍ ഷദ്‌ലോയ് തെറിച്ചു!! കാരണമെന്ത്?

ജയ്പൂര്‍: പ്രോ കബഡി ലീഗിന്റെ 12ാം സീസണിലെ മല്‍സരങ്ങള്‍ പകുതി പോലുമെത്തും മുമ്പ് നായകനും ഇറാന്റെ സൂപ്പര്‍ താരവുമായ മുഹമ്മദ്രെസ ഷദ്‌ലോയിയെ പുറത്താക്കിയിരിക്കുകയാണ് ഗുജറാത്ത് ജയന്റ്‌സ്. പകരം സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ നായകനായി രാകേഷിനെ അവര്‍ നിയമിക്കുകയും ചെയ്തു.

ഗുജറാത്തിനെ സംബന്ധിച്ച് ഈ സീസണില്‍ കാര്യങ്ങളെല്ലാം അടിമുടി പാളിയിരിക്കുകയാണ്. ഇതിനകം കളിച്ച ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായിട്ടുള്ളൂ. ശേഷിച്ച ആറിലും പരാജയം നേരിടുയായിരുന്നു. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അവസാന സ്ഥാനത്തുമാണ് ജയന്റ്‌സ് ടീമുള്ളത്. ഈ സീസണില്‍ ഇനിയും ശരിയായ താളം വീണ്ടെടുക്കാന്‍ അവര്‍ക്കായിട്ടില്ല.

Mohammadreza Shadloui

Photocredit: Mohammadreza Shadloui/ Instagram

അതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി സൂപ്പര്‍ താരം കൂടിയായ ഷദ്‌ലോയിയെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കാനുള്ള കടുപ്പമേറിയ തീരുമാനവും ഗുജറാത്ത് സ്വ്വീകരിച്ചത്. തെലുഗു ടൈറ്റന്‍സുമായുള്ള അവസാന മല്‍സരത്തില്‍ അദ്ദേഹത്തെ ബെഞ്ചിലിരുക്കിയാണ് അവര്‍ മാറ്റിലെത്തിയത്.

എന്തു കൊണ്ട് പുറത്ത്?

കഴിഞ്ഞ സീസണിലെ പ്രോ കബഡി ലീഗിലെ ഏറ്റവും മൂല്യമേറിയ താരമായിരുന്നു മുഹമ്മദ്രെസ ഷദ്‌ലോയ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഗുജറാത്ത് ജയന്റ്‌സ് നായകസ്ഥാനത്തു നിന്നു മാത്രമല്ല, ടീമില്‍ നിന്നു പോലും ഒഴിവാക്കിയപ്പോള്‍ ലോകമെമ്പാടുമുള്ള കബഡി ആരാധകര്‍ ശരിക്കും ഞെട്ടി.

ഈ സീസണില്‍ തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് ഷദ്‌ലോയിയെ നായകസ്ഥാനത്തു നിന്നും വനീക്കാന്‍ ഗുജറാത്ത് ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്. ക്യാപ്റ്റനാണെങ്കില്‍ അദ്ദേഹത്തെ തീര്‍ച്ചയായും എല്ലാ മല്‍സരങ്ങിലും കളിപ്പിക്കേണ്ടി വരും. പക്ഷെ ഫ്‌ളോപ്പ് ഷോ തുടരവെ ഷദ്‌ലോയിക്കു ഇനിയും അവസര നല്‍കേണ്ടെന്ന തീരുമനം ഗുജറാത്ത് സ്വീകരിക്കുകയായിരുന്നു.

ഈ സീസണിനു മുമ്പ് ഒരു മല്‍സരത്തില്‍ ഷദ്‌ലോയിയുടെ ശരാശരി ടാക്കിള്‍ പോയിന്റ് നാലിനു അടുത്തായിരുന്നു. കഴിഞ്ഞ പികെഎല്‍ ലേലത്തില്‍ 2.23 കോടിയെന്ന വലിയ തുകയ്ക്കാണ് അദ്ദേഹത്തെ ഗുജറാത്ത് വാങ്ങിയത്. ലേലത്തില്‍ ഏറ്റവുമുയര്‍ന്ന ബിഡ് ലഭിച്ചതും ഷദ്‌ലോയിക്കാണ്. പക്ഷെ തന്റെ മൂല്യത്തോടു നീതി പുലര്‍ത്തുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു.

Mohammadreza Shadloui

കളിച്ച ഏഴു മല്‍സരങ്ങളിലായി വെറും ഒമ്പതു ടാക്കിള്‍ പോയിന്റുകള്‍ മാത്രമാണ് ഷദ്‌ലോയിക്കു നേടാന്‍ കഴിഞ്ഞത്. ഒരു ഗെയിമിലെ ശരാശരി ടാക്കിള്‍ പോയിന്റ് വെറും 1.28 മാത്രം. കൂടാതെ വെറും ആറു റെയ്ഡ് പോയിന്റകളും മാത്രമാണ് ഷദ്‌ലോയിയുടെ സമ്പാദ്യം.

നേരത്തേ ഇറാന്റെ ദേശീയ ടീമിനെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നയിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. പികെഎല്ലിന്റെ ഈ സീസണില്‍ ഷദ്‌ലോയിയെ നായകസ്ഥാനമേല്‍പ്പിക്കാന്‍ ഗുജറാത്തിനെ പ്രേരിപ്പിച്ചതും ഇതാണ്.

പക്ഷെ സ്വന്തം പ്രകടനത്തിനൊപ്പം ടീമിന്റെയും പ്രകടനം താഴേക്കു പോയതോടെ ഇപ്പോള്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും തെറിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദവും ഷദ്‌ലോയിയുടെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Wednesday, September 24, 2025, 16:09 [IST]
Other articles published on Sep 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+