Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL 2025: പടനായകര്‍ ആരെല്ലാം? അങ്കം ജയിക്കാന്‍ ഇവര്‍, ക്യാപ്റ്റന്‍മാരെ അറിയാം

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കബഡി ലീഡായ പ്രോ കബഡി ലീഗിന്റെ 12ാം സീസണിനു കഴിഞ്ഞ ശനിയാഴ്ച തുടക്കം കുറിച്ചിരിക്കുകയാണ്. കബഡി ആരാധകരെ സംബന്ധിച്ച് ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. ആന്ധ്രാ പ്രദേശിനെ വിശാഖപട്ടണത്താണ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടേക്കു പ്രോ കബഡി ലീഗ് മടങ്ങിയെത്തിയിരിക്കുന്നത്.

ഐപിഎല്‍ മാതൃകയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുളള ഫ്രാഞ്ചൈസികള്‍ അണിനിരക്കുന്ന ലീഗില്‍ 12 ടീമുകളാണ് കിരീടത്തിനായി പോര്‍ക്കളത്തിലിറങ്ങുക. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ഓരോ ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നമുക്ക പരിശോധിക്കാം.

PKL CAPTAINS

പാറ്റ്‌ന പിറേറ്റ്‌സിനെ അങ്കിത് ജഗ്ലാന്‍ നയിക്കുമ്പോള്‍ തമിള്‍ തലൈവാസിന്റെ ക്യാപ്റ്റന്‍ സൂപ്പര്‍ താരം പവന്‍ സെഹ്‌റാവത്താണ്. വിജയ് മാലിക്കാണ് തെലുഗു ടൈറ്റന്‍സിന്റെ നായകന്‍. യുപി യോദ്ധാസിനെ മിന്നും താരം സുമിത് സാങ്വാനും നയിക്കും.

സുനില്‍ കുമാര്‍ (യു മുംബ), ജയ്ദീപ് ദാഹിയ (ഹരിയാന സ്റ്റീലേഴ്‌സ്), മുഹമ്മദ്രേസ ഷദ്‌ലോയ് (ഗുജറാത്ത് ജയന്റ്‌സ്), അഷു മാലിക്ക് (ദബാങ് ഡല്‍ഹി), നിതിന്‍ റാവല്‍ (ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്), അസ്ലം ഇനാംദാര്‍ (പുനേരി പള്‍ത്താന്‍), അംഗുഷ് റാട്ടി (ബെംഗളൂരു ബുള്‍സ്), ദേവാംഗ് ദലാല്‍ (ബംഗാള്‍ വാരിയേഴ്‌സ്) എന്നിവരാണ് മറ്റു ക്യാപ്റ്റന്മാര്‍.

കിരീടം കാക്കുമോ ഹരിയാന

പ്രോ കബഡി ലീഗിലെ നിലവിലെ ചാംപ്യന്‍മാര്‍ ഹരിയാന സ്റ്റീലേഴ്‌സ്. കഴിഞ്ഞ എഡിഷനിലെ ഫൈനലില്‍ പാറ്റ്‌ന പിറേറ്റ്‌സിനെ 32-23നു തകര്‍ത്താണ് അവര്‍ കന്നിക്കിരീടം സ്വന്തമാക്കിയത്. ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ദൗത്യവുമയാണ് അവര്‍ ഇറങ്ങിയത്.

കൂടുതല്‍ തവണ പികെഎല്ലില്‍ ചാംപ്യന്മാരായ ടീമെന്ന റെക്കോര്‍ഡ് പാറ്റ്‌നയുടെ പേരിലാണ്. മൂന്നു തവണയാണ് അവര്‍ പ്രോ കബഡി ലീഗിലെ രാജാക്കന്‍മാരായത്. മൂന്ന്, നാല്, അഞ്ച് സീസണുകളലായിരുന്നു അവരുടെ കിരീടധാരണം. പാറ്റ്‌നയെ മാറ്റി നിര്‍ത്തിയാല്‍ ഒന്നിലേറെ തവണ വിജയികളായ ഏക ടീം ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ്. പ്രഥമ സീസണില്‍ ചാംപ്യന്മാരായ അവര്‍ പിന്നീട് ഒമ്പതാം സീസണിലും വിജയികളായിരുന്നു.

Story first published: Monday, September 1, 2025, 20:31 [IST]
Other articles published on Sep 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+