Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

PKL 2025: 38 മല്‍സരം പിന്നിട്ടു, തലപ്പത്താര്? റെയ്ഡ് & ടാക്കിള്‍ പോയിന്റാര്‍ക്ക്, അറിയാം

ജയ്പൂര്‍: പ്രോ കബഡി ലീഗിന്റെ 12ാം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഹൈദരാബാദിലെ ആദ്യപാദ മല്‍സരങ്ങള്‍ പൂര്‍ത്തിയായ ശേഷം രണ്ടാംപാദം ഇപ്പോള്‍ രാജസ്ഥാനിലെ ജയ്പൂരിലാണ് നടക്കുന്നത്. 12 ടീമുകള്‍ അണിനിരക്കുന്ന ലീഗില്‍ 38 മല്‍സരങ്ങളാണ് ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.

ബുധനാഴ്ച രാത്രി മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്മാരായ ഹരിയാന സ്റ്റീലേഴ്‌സും ദബാങ് ഡല്‍ഹിയുമാണ് ജയിച്ചുകയറിയത്. ത്രില്ലറിലാണ് തെലുഗു ടൈറ്റന്‍സിനെ 33-29നു ദബാങ് മറികടന്നത്. മറ്റൊരു ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ പാറ്റ്‌ന പിറേറ്റ്‌സിനെ 43-32നും ഹരിയാന തോല്‍പ്പിക്കുകയായിരുന്നു.

pkl

ഈ സീസണിലെ തുടര്‍ച്ചയായ ആറാം ജയത്തോടെ എതിരാളികളെ നിഷ്പ്രഭരാക്കി കുതിക്കുകയാണ് ഡല്‍ഹി ടീം. ഇത്തവത്തെ പികെഎല്ലില്‍ ഇനിയും തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഏക ടീമും അവരാണ്. അഷു മാലിക്കിന് 11 റെയ്ഡുകളില്‍ രണ്ടു പോയിന്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂവെങ്കിലും നീരജ് നര്‍വാള്‍ ഒമ്പതു പോയിന്റുമായി ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

പാറ്റ്‌നയുമായുള്ള ജയത്തോടെ ഹരിയാന ടീം പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലേക്കു കയറിയിരിക്കുകയാണ്. 15 പോയിന്റുകള്‍ നേടിയ ശിവം പതാരെയാണ് ഈ മല്‍സരത്തില്‍ ഹരിയാനയുടെ ഹീറോ. ഹര്‍ദീപും ജയ്ദീപും ഹൈ ഫൈവ് വീതം നേടി മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

ആറില്‍ ആറും ജയിച്ച് 12 പോയിന്റുമായി ദബാങാണ് പിഎകെഎല്‍ പോയിന്റ്് പട്ടികയില്‍ ഇപ്പൊള്‍ തലപ്പത്തുള്ളത്. രണ്ടാംസ്ഥാനത്തു പുനേരി പള്‍ത്താനും മൂന്നാമത് യു മുംബയുമാണ്. ഏഴു കളിയില്‍ നിന്നും അഞ്ചു ജയവും രണ്ടു തോല്‍വിയുമടക്കം 10 പോയിന്റാണ് പുനേരിക്കുള്ളത്. യു മുംബയാവട്ടെ ഇതിനകം കളിച്ചത് ആറു മല്‍സരങ്ങളിലാണ്. ഇതില്‍ നാലെണ്ണം ജയിച്ച അവര്‍ രണ്ടെണ്ണത്തില്‍ തോല്‍വിയും വഴങ്ങി.

പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാര്‍ ചാംപ്യന്മായ ഹരിയാനയാണ്. എട്ടു പോയിന്റാണ് അവരുടെ പക്കലുള്ളത്. ആറു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്കു നാലെണ്ണമാണ് ജയിക്കാനായത്. ശേഷിച്ച രണ്ടെണ്ണത്തില്‍ പരാജയം സമ്മതിക്കുകയും ചെയ്തു.

pkl

റെയ്ഡര്‍മാര്‍ ആരെല്ലാം

ഈ സീസണിലെ ഏറ്റവും മികച്ച റെയ്ഡര്‍മാരിലേക്കു വന്നാല്‍ ബംഗാള്‍ വാരിയേഴ്‌സിന്റെ ദേവാംഗ് ദലാലാണ് മുന്നിട്ടു നില്‍ക്കുന്നത്. ആറു കളിയില്‍ നിന്നും 93 പോയിന്റുമായി അദ്ദേഹം എതിരാളുകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്.

ദബാങ് ഡല്‍ഹിയുടെ അഷു മാലിക്കാണ് രണ്ടാമത്. അഞ്ചു കളിയില്‍ നിന്നും അദ്ദേഹത്തിനു നേടാനായത് 77 പോയിന്റാണ്. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌ലിന്റെ നിതിന്‍ കുമാര്‍ (74), പാറ്റ്‌ന പിറേറ്റ്‌സിന്റെ അയാന്‍ ലോച്ചാബ് (73) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അതേസമയം, കൂടുതല്‍ ടാക്കിള്‍ പോയിന്റ് നേടിയവരില്‍ മുന്നില്‍ പുനേരി പള്‍ത്താന്റെ ഗൗരവ് ഖാത്രിയാണ്. 26 പോയിന്റ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 20 പോയിന്റുമായി ദബാങ് ഡല്‍ഹിയുടെ ഫസെല്‍ അത്രാചെലി രണ്ടാമതുമുണ്ട്.

Story first published: Thursday, September 18, 2025, 15:37 [IST]
Other articles published on Sep 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+