For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

PKL 2025: അങ്കം മൂന്നാം റൗണ്ടിലേക്ക്, തലപ്പത്താര്? ചാംപ്യന്മാര്‍ ടോപ്പ് 5ല്‍ പോലുമില്ല!!

പ്രോ കബഡി ലീഗിന്റെ 12ാം സീസണിലെ ആദ്യപാദ മല്‍സരങ്ങള്‍ വിശാഖപട്ടണത്തു പുരോഗമിക്കുകയാണ്. ഈ മാസം 11 വരെയാണ് ഇവിടെ മല്‍സരങ്ങളുളുള്ളത്. രണ്ടാംപാദം 12 മുതല്‍ ഈ മാസം 27 വരെ രാജസ്ഥാനിലെ ജയ്പൂരിലും അടുത്ത പാദം 29 മുതല്‍ ഒക്ടോബര്‍ 12 വരെ ചെന്നൈയിലും നാലാം പാദം ഒക്ടോബര്‍ 13 മുതല്‍ 23 വരെ ഡല്‍ഹിയിലുമാണ്.

12 ഫ്രാഞ്ചൈസികള്‍ അണിനിരക്കുന്ന ലീഗില്‍ ഭൂരിഭാഗം ടീമുകളും രണ്ടു റൗണ്ടുകള്‍ വീതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രണ്ടു ടീമുകളാവട്ടെ മൂന്നു റൗണ്ടുകളും കളിച്ചിരിരിക്കുകയാണ്. ദബാങ് ഡല്‍ഹിയും ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സും മാത്രമാണ് ഓരോ റൗണ്ട് വീതം കളിച്ച ടീമുകള്‍. ഇതു വരെ പൂര്‍ത്തിയായി കഴിഞ്ഞ മല്‍സരങ്ങള്‍ക്കു ശേഷം പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലും താഴെയുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

PKL

Photocredit: prokabaddi

തലപ്പത്ത് പുനേരി, ഗുജറാത്ത് അവസാനം

പ്രോ കബഡി ലീഗിന്റെ 12ാം സീസണിലെ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ തലപ്പത്തുള്ളത് മുന്‍ ചാംപ്യന്മാരായ പുനേരി പള്‍ത്താനാണ്. ഇതിനകം കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാണ് പൂനെയുടെ പടയോട്ടം. ആറു പോയിന്റ് അവര്‍ക്കുണ്ട്. പൂനേരിക്കു തൊട്ടു പിന്നാലെ യുപി യോദ്ധാസാണ്. കളിച്ച രണ്ടു മല്‍സരവും ജയിച്ചാണ് അവരുടെ കുതിപ്പ്.

യു മുംബ, ദബാങ് ഡല്‍ഹി, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് എന്നീ ടീമുകളാണ് മൂന്നു വരെ അഞ്ചു സ്ഥാനങ്ങളിലുള്ളത്. യു മുബ കളിച്ച മൂന്നു മല്‍സരങ്ങളാണ്. ഇതില്‍ രണ്ടെണ്ണത്തില്‍ അവര്‍ക്കു വിജയം നേടിയെടുക്കാന്‍ കഴിഞ്ഞപ്പോള്‍ ഒന്നില്‍ തോല്‍വി രുചിക്കുകയും ചെയ്തു. ദബാങും ജയ്പൂരുമാവട്ടെ ഓരോ റൗണ്ട് വീതമാണ് ഇതിനകം കളിച്ചത്. ഇരുടീമുകളും ഇതില്‍ ജയിക്കുകയും ചെയ്തു.

നിലവിലെ ചാംപ്യന്‍മാരായ ഹരിയാന സ്റ്റീലേഴ്‌സ് ടോപ്പ് ഫൈവില്‍ പോലുമില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അവര്‍ ഇപ്പോള്‍ എട്ടാമതു നില്‍ക്കുകയാണ്. രണ്ടു കളിയില്‍ ഓരോ ജയവും തോല്‍വിയുമാണ് ഹരിയാനയുടെ അക്കൗണ്ടിലുളളത്.

അതേസമയം, പോയിന്റ് പട്ടികയുടെ താഴേക്കു വന്നാല്‍ അവസാനത്തെന നാലു സ്ഥാനക്കാര്‍ കൂടുതല്‍ തവണ ചാംപ്യന്‍മാരായ പാറ്റ്‌ന പിറേറ്റ്‌സ്, ബെംഗളൂരു ബുള്‍സ്, തെലുഗു ടൈറ്റന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ്. ഈ നാലു ടീമുകള്‍ക്കും ഈ സീസണില്‍ ഒരു മല്‍സരം പോലും ഇനിയും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

പാറ്റ്‌നയും ബെംഗളൂരുവും ടൈറ്റന്‍സും രണ്ടു റൗണ്ടുകള്‍ വീതമാണ് കളിച്ചത്. ഇതില്‍ തോല്‍വി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഗുജറാത്ത് മൂന്നു റൗണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്. ഹാട്രിക് തോല്‍വികളുമായി ലീഗിലെ അവസാന സ്ഥാനക്കാരാണ് ഇപ്പോള്‍ അവര്‍.

Story first published: Thursday, September 4, 2025, 15:46 [IST]
Other articles published on Sep 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+